الحمد
لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
അല്ലാഹുവിന്റെ പ്രവാചകരേ,
“മാനവ
രാശിക്ക് മുഴുവനും മാതൃക’ എന്ന
ബഹുമതി അങ്ങയുടെ പ്രത്യേകതയാണ്.
لَقَدْ
كَانَ لَكُمْ فِي رَسُولِ اللَّهِ أُسْوَةٌ حَسَنَةٌ لِّمَن كَانَ يَرْجُو اللَّهَ
وَالْيَوْمَ الْآخِرَ وَذَكَرَ اللَّهَ كَثِيرًا (سورة الأحزاب 21 )
“അല്ലാഹുവിലും അന്ത്യ
ദിനത്തിലും പ്രതീക്ഷയുള്ള അല്ലാഹുവിനെ കൂടുതലായി സ്മരിക്കുന്ന ആളുകൾക്ക് തീർച്ചയായും
തിരുദൂതരിൽ വിശിഷ്ട മാതൃകയുണ്ട്.” ( സൂറത്ത് അൽ-അഹ്സാബ്-21)
തിരുനബി صلى الله عليه وسلم യോടുള്ള സ്നേഹം മുസ്ലിംകൾക്ക് നിർബന്ധമാക്കിയതിൽ
വലിയൊരു രഹസ്യമുണ്ട്. സ്നേഹത്തിന്റെ ഫലം അനുസരണമാണല്ലോ , സ്നേഹം മൂലം ഉൽഭവിക്കുന്ന
അനുസരണത്തിന് കൂടുതൽ ശക്തിയും ആത്മാർഥതയുമുണ്ടാകും. തിരുനബി യെ സ്നേഹിക്കുന്നത് അവിടത്തെ അനുസരണത്തിന് വഴി ഒരുക്കും.
പ്രവാചകരെ അനുസരിക്കുന്നത് നല്ലതേ വരുത്തൂ.. അവന്റെ സഞ്ചാര വഴി ശരീഅത്തും സുന്നത്തുമായി
തീരാനത് വഴിവെക്കുന്നു. തന്റെ ഇഷ്ട ഭാജനത്തിന്റെ കാല്പാടുകൾ കോറിയിടാനും ആ ചാലിലൂടെ
ചലിക്കാനും എന്തിനുമേതിനും അവിടത്തെ മാതൃകയാക്കാനും ആ സ്നേഹം ഹേതുവാകുന്നു. ആർക്കും
ഏത് സമയത്തും മാതൃകയാക്കാൻ ഏറ്റവും മുന്തിയ മാതൃക അവിടത്തെ ജിവിതത്തിലുണ്ടെന്നാണ് വിശുദ്ധ
ഖുർആനിലൂടെ മനുഷ്യനെ സൃഷ്ടിച്ച സ്രഷ്ടാവ് പറയുന്നത്. മനുഷ്യൻ ഉത്തമമെന്ന് വിധിയെഴുതിയ
സർവ്വ ഗുണങ്ങളും മേളിച്ച സമ്പൂർണ്ണ മനുഷ്യനായിരുന്നു അവിടന്ന്. ശാന്തത നിറഞ്ഞ പെരുമാറ്റം, പുഞ്ചിരി മായാത്ത
ഭാവം, സഹിഷ്ണുതയും ക്ഷമയും അധീനപ്പെടുത്തിയ പ്രതികരണ ശേഷി, വിനയം, അതുല്യ വാത്സല്യം,
നിസ്തുല നൈർമല്യം ,അതിഗഹനമായ ഗാംഭീര്യം, അതീവ അജയ്യത, അന്യാദർശ സ്നേഹം, ദേഹിയും ദേഹവും
അർപ്പിച്ച ത്യാഗത്തിന്റെ സമൂർത്ത രംഗം .. അങ്ങിനെ ലോകത്തിന് എല്ലാ അർഥത്തിലും മാതൃകയാക്കാൻ
പറ്റിയതെന്ന് സ്രഷ്ടാവ് സർട്ടിഫിക്കറ്റ് നൽകിയ ഏക വ്യക്തി നമ്മുടെ ഹബീബ് صلى الله عليه وسلم മാത്രം
നമുക്കൊതൊന്ന്
ചൊല്ലാം
نَشْهَدُ أَنَّكَ يَا رَسُولَ الله قَدْ بَلَّغْتَ الرِّسَالَةَ
وَأَدَّيْتَ الْأَمَانَةَ، وَنَصَحْتَ الْأُمَّةَ وَدَعَوْتَ إِلَى سَبِيلِ رَبِّكَ
بِالْحِكْمَةِ وَالْمَوْعِظَةِ الْحَسَنَةِ وَعَبَدتَّ رَبَّكَ حَتَّى يَأْتِيَكَ
الْيَقِينُ.
فَصَلَّى اللهُ عَلَيْكَ كَثِيراً أَفْضَلَ وَأَكْمَلَ وَأَطْيَبَ مَا صَلَّى عَلَى
أَحَدٍ مِّنَ الْخَلْقِ أَجْمَعِينَ◦ اَللَّهُمَّ اجْزِ عَنَّا نَبِيَّنَا أَفْضَلَ
مَا جَازَيْتَ أَحَداً مِنَ النَّبِيِّينَ وَالْمُرْسَلِينَ◦ اَللَّهُمَّ آتِـهِ
الْوَسِيلَةَ وَالْفَضِيلَـة وَابْعَثْـهُ مَقَاماً مَحْمُوداًنِ الَّذِي
وَعَدتَّهُ وَارْزُقْنَا شَفَاعَتَهُ يَوْمَ الْقِيَامَةِ إِنَّكَ لاٰ تُخْلِفُ
الْمِيعَادَ.
وآخر
دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه
أجمعين
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.