الحمد
لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
അല്ലാഹുവിന്റെ
പ്രവാചകരേ, അങ്ങയുടെ തിരു സന്നിധിയിൽ ഉച്ചത്തിൽ സംസാരിക്കാൻ പോലും പാടില്ലെന്ന് , അല്ലാഹു
ഉമ്മത്തിനെ വിലക്കുന്നു. അങ്ങയ്ക്ക് മാത്രം അല്ലാഹു നൽകിയ സ്ഥാനമാണിത്.
“വിശ്വാസികളേ
നിങ്ങളുടെ ശബ്ദം റസൂലിന്റെ ശബ്ദത്തേക്കാൾ ഉയർത്തരുത്. നിങ്ങൾ പരസ്പരം ഒച്ചയിടുന്നതുപോലെ
പ്രവാചകരോട് ഉച്ചത്തിൽ സംസരിക്കരുത്. അങ്ങിനെ ചെയ്താൽ നിങ്ങളുടെ സൽകർമ്മങ്ങൾ നിങ്ങളറിയാതെ
നിശ്ഫലമാകാൻ ഇടയാകും “ ( സൂറത്ത് അൽ-ഹുജ്റാത്ത്
-2)
പ്രിയ കൂട്ടുകാരേ,
തിരു നബി صلى الله عليه وسلم യുടെ വ്യക്തിമഹാത്മ്യത്തിന്
അല്ലാഹുവിന്റെടുക്കലും വിശുദ്ധ ദീനുൽ ഇസ്ലാമിലും എന്തുമാത്രം സ്ഥാനമാണുള്ളതെന്ന് അറിയാൻ
ഈ വിശുദ്ധ വചനത്തെക്കുറിച്ച് മാത്രം ചിന്തിച്ചാൽ മതി. തിരുനബി صلى الله عليه وسلم ആദരിക്കുന്നതിൽ വരുത്തുന്ന നിസ്സാര വീഴ്ചപോലും
ഒരു മനുഷ്യന്റെ ആയുഷ്കാല സൽകർമ്മങ്ങൾ മുഴുവനും നിശ്ഫലമാക്കുമെന്നാണല്ലോ ഈ ഖുർആൻ വചനം
അടിവരയിടുന്നത്. അവിടത്തെ റൌദാ ശരീഫ് സന്ദർശിക്കുമ്പോഴും അവിടത്തെ അനുസ്മരിക്കുമ്പോഴും
അവിടത്തെ ഹദീസുകൾ പഠിക്കുമ്പോഴും ഉരുവിടുമ്പോഴും അവിടത്തെ മദ്ഹുകൾ പറയുന്ന സദസുകളിലും
അങ്ങേയറ്റത്തെ ആദരവും ബഹുമാനവും പാലിച്ചായിരിക്കണം പെരുമാറേണ്ടത്. നവീന വാദികളോ മറ്റോ പറയുന്നത് കേട്ട് തിരുനബി صلى الله عليه وسلم യേയോ അവിടുത്തോടു ബന്ധപ്പെട്ട കാര്യങ്ങളെയോ
കുടുംബങ്ങളെയൊ പിതാമഹന്മാരേയോ നാം ഒരിക്കലും അനാദരിക്കരുത്.
ഈ സ്വലാത്തൊന്ന്
ചൊല്ലൂ..
اَللَّهُمَّ صَلِّ عَلَى جَسَدِ حَبِيبِكَ فِي الْأَجْسَادِ وَعَلَى
رُوحِهِ فِي الْأَرْوَاحِ وَعَلَى مَوْقِفِهِ فِي الْمَوٰاِقفِ وَعَلَى مَشْهَدِهِ
فِي الْمَشَاهِدِ وعَلَى آلِهِ وَصَحْبِهِ وَسَلِّمْ
وآخر
دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه
أجمعين
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.