بسم الله الرحمن الرحيم
الحمد
لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
അല്ലാഹുവിന്റെ
പ്രവാചകരേ, അങ്ങയുടെ ആഗമനത്തിനു മുമ്പ് തന്നെ
ഒരു പ്രവാചകനെ നിയോഗിച്ച് കൊണ്ട് അല്ലാഹു അങ്ങയെക്കുറിച്ച് ലോകത്തെ സുവിശേഷമറിയിച്ചു.
ഇത് അങ്ങയുടെ മാത്രം പ്രത്യേകതയാണ്.. !
“എനിക്ക് ശേഷം വരാനിരിക്കുന്ന ‘അഹ്മദ്’ എന്ന് പേരുള്ള
തിരുദൂതരെക്കുറിച്ച് സുവിശേഷമറിയിക്കുന്നവരുമാണ് ഞാൻ” ( സൂറത്ത് അൽ-സ്വഫ്ഫ് -6)
നോക്കൂ പ്രിയ കൂട്ടുകാരേ ,നമ്മുടെ ഹബീബ് صلى الله عليه وسلم ന് അല്ലാഹുവിന്റെടുക്കലുള്ള
സ്ഥാനം.
പ്രവാചകർ صلى الله عليه وسلم യുടെ ആഗമനത്തെക്കുറിച്ച്
പേരെടുത്തു പറഞ്ഞുകൊണ്ട് വ്യക്തമായ സുവിശേഷവുമായി ഉലുൽ അസ്മുകളിൽ പെട്ട മാഹാനായ ഈസാനബി
عليه السلام നെ അല്ലാഹു നിയോഗിച്ചിരിക്കുന്നു.
അഥവാ അവരുടെ ദൌത്യത്തിലെ ഒരു പ്രധാന ഡ്യൂട്ടി തിരു നബി صلى الله عليه وسلم യെ ലോകത്തിനു പരിചയപ്പെടുത്തുകയും പേരെടുത്തുപറഞ്ഞ്കൊണ്ട് അവിടത്തെ ആഗമനത്തെക്കുറിച്ച് സന്തോഷ വാർത്ത അറിയിക്കുകയും
ചെയ്യുക എന്നതാണ്.
ഇമാം ബുഖാരി رحمه الله റിപ്പോർട്ട് ചെയ്ത ഹദീസിൽ കാണാം. തിരു നബി عليه السلام പറയുന്നു
إن لي أسماء أنا
محمد وأنا أحمد... എനിക്ക് പല പേരുകളുണ്ട് ഞാൻ മുഹമ്മദാണ്, ഞാൻ അഹ്മദുമാണ് …” അഹ്മദ് എന്നതിന്റെ അർഥം : ഏറെ പ്രശംസിക്കപ്പെട്ടവർ,
അല്ലാഹുവിനെ ഏറ്റവും അധികം സ്തുതിക്കുന്നവർ എന്നൊക്കെയാണ്.
നമുക്ക് ഒരുമിച്ച് ഈ പാട്ടൊന്ന് പാടാം
لَبَّيْكَ يَا خَيْرَ الْأَنَـامِ وَسَـيِّدَ الرُّسُلِ الْكِرَامِ وَسِرَّنَا اْلمَكْنُونَا
يَا مَنْ لَه الخُلُقُ الْعَظِيمُ سَجِيَّةً وَالْعَفْوُ عِنْـدَك نَالَهُ الرَّاجُونَا
عَفْواً رَسُـولَ اللهِ إِنَّ
حَيَاءَنا مَنَـعَ الْكَلَامَ وَهَيْبَـةٌ تَعْرُونَا
أَعْطَاكَ رَبُّكَ رُتْبـَةً لَمْ يُعْطِهَا
عِيسَى
وَلَا مُوسَى وَلَا هَارُونَا
يَا رَبِّ صَلِّ عَلَى النَّبِيِّ وَآلِهِ مَا قَـامَ حَـادٍ أَوْ تَلَا تَالِينَا
وآخر
دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه
أجمعين
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.