الحمد
لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
അല്ലാഹുവിന്റെ
പ്രവാചകരേ, അങ്ങയ്ക്ക് മാത്രമാണ് അല്ലാഹു അവന്റെ രണ്ട് പേരുകളായ ‘റഹീമും, റഊഫും ‘
നൽകി ആദരിച്ചത്…!
لَقَدْ جَاءكُمْ رَسُولٌ
مِّنْ أَنفُسِكُمْ عَزِيزٌ عَلَيْهِ مَا عَنِتُّمْ حَرِيصٌ عَلَيْكُم
بِالْمُؤْمِنِينَ رَؤُوفٌ رَّحِيمٌ
(سورة التوبة 128)
“നിങ്ങൾക്കിടയിൽ
നിന്നു തന്നെയുള്ള ഒരു പ്രവാചകൻ ഇതാ നിങ്ങളിലേക്ക് വന്നിരിക്കുന്നു. നിങ്ങൾ വിഷമിക്കുന്നത് ആ പ്രവാചകന് അസഹ്യമാണ്. നിങ്ങൾ
സന്മാർഗികളാകുന്നുവെങ്കിൽ അതീവ തല്പരരാണാ പ്രവാചകൻ”.
സത്യ വിശ്വാസികളോട് അങ്ങേയറ്റത്തെ അലിവും കാരുണ്യവുമുള്ള ആളുമാണ് ആ പ്രവാചകൻ (സൂറത്ത്
അൽ-തൌബ- 128)
നമ്മുടെ ക്ളേശത്തിലും
പ്രയാസത്തിലും സങ്കടപ്പെടുന്ന നേതാവാണ് നമ്മുടെ
ഹബീബ് صلى الله عليه وسلم നമ്മുടെ സന്മാർഗത്തിലും വിജയത്തിലും അങ്ങേയറ്റത്തെ
കാരുണ്യവും താല്പര്യവും പ്രകടിപ്പിക്കുന്നവരും, ഹിറാ അനുഭവത്തെ തുടർന്ന് വീട്ടിലെത്തിയ
പ്രവാചകർ صلى الله عليه وسلم യിൽ ഭാവ വിത്യാസം കണ്ട പ്രിയ പത്നി
ഉമ്മുൽ മുഅ്മിനീൻ ഖദീജത്തുൽ കുബ്റാ رضي الله عنها അവിടത്തോട് പറഞ്ഞ ആശ്വസ വാക്കുകൾ ഇമാം
ബുഖാരി (റ) റിപ്പോർട്ട് ചെയ്തിട്ടുണ്ട്. “
അല്ലാഹു അങ്ങയെ ഒരിക്കലും കൈവിടുകയില്ല. അങ്ങ് ബന്ധുക്കളോടുള്ള കടമ നിറവേറ്റുന്നവരാണ്.
തൊഴിലില്ലാത്തവർക്ക് ജീവിത മാര്ഗമുണ്ടാക്കിക്കൊടുക്കുന്നവരാണ്. അതിഥികളെ സത്കരിച്ചാദരിക്കുന്നവരാണ്.
ആപൽ സന്ധികളിൽ ജനങ്ങളെ സഹായിക്കുന്നവരാണ്.”
തിരു നബി صلى الله عليه وسلم ഇല്ലായിരുന്നെങ്കിൽ ലോകത്തിലുണ്ടാകുമായിരുന്ന ശ്യൂന്യത ഒന്ന് സങ്കല്പിച്ചു
നോക്കൂ.. അപ്പോൾ മനസ്സിലാകും അവിടന്ന് മാനവരാശിക്ക് നൽകിയ സേവനമെന്താണെന്ന്. മാനവ ജീവിതവുമായി
ബന്ധപ്പെടുന്ന സർവ്വ മൂല്യങ്ങളും നേട്ടങ്ങളും അവിടത്തെ ജീവിതത്തിൽ നിന്ന് കിട്ടിയതാണെന്ന്
കണ്ടത്താൻ പ്രയാസമുണ്ടാവുകയില്ല.
നമുക്ക് ഒരുമിച്ച്
ചൊല്ലാം.
صَلَّى اللهُ وَسَلَّمَ عَلَيْكَ يَا سَيِّدِي يَا رَسُولَ الله
وآخر
دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه
أجمعين
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.