الحمد
لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
അല്ലാഹുവിന്റെ പ്രവാചകരേ, അങ്ങയ്ക്കു മാത്രമാണ് അല്ലാഹു ഈ പദവി നൽകിയത്
:
“താങ്കളുടെ യശസ്സു നാം ഉയർത്തിയിരിക്കുന്നു. “ (സൂറത്ത് അൽ-ശറഹ് 4
)
പ്രിയപ്പെട്ട കൂട്ടുകാരെ, നവീന വാദികൾ ആവും വിധം
തിരുനബി صلى الله عليه وسلم യുടെ മദ്ഹ് പറയുന്ന,
അവിടത്തെ പേരിൽ സ്വലാത്ത് ചൊല്ലുന്ന, അവിടുത്തെ സുന്നത്ത് പ്രചരിപ്പിക്കുന്ന മൌലിദാഘോഷങ്ങളെ
എതിർക്കുമ്പോൾഴും സ്രഷ്ടാവായ അല്ലാഹു അവിടത്തെ യശസ്സ് ഉയർത്തികൊണ്ടിരിക്കുന്നു. ഭൂഗോളം
മുശുവനും അവിടത്തെ അനുഗ്രഹീത നാമത്താൽ മാറ്റൊലി കൊള്ളുന്നു. ഓരോ സെക്കന്റിലും അവിടത്തെ
സ്ഥാനം അല്ലാഹു വളർത്തികൊണ്ടിരിക്കുന്നു. അന്ത്യ നാൾ വരെ അത് തുടരുക തന്നെ ചെയ്യും.
അന്ത്യനാളിലോ, സർവ്വ സൃഷ്ടികളും അവിടത്തെ നേതൃത്വത്തിനു കീഴിലാണല്ലോ. ദിനേന അഞ്ചു നേരം
ഉയരുന്ന ബാങ്ക് വിളിയിലൂടെ, നിസ്കാരത്തിൽ അവിടത്തേക്ക് സ്വലാത്തും സലാമും ചൊല്ലുന്നതിലൂടെ
, ജുമുഅ ഖുതുബകളിൽ അവിടത്തെ പുണ്യ നാമം അനുസ്മരിക്കുന്നതിലൂടെ അവിടത്തെ യശസ്സും കീർത്തിയും
ലോകം മുഴുവനും പ്രതിധ്വനിക്കുകയാണ്. എത്രത്തോളം
അബൂ സഈദുൽ ഖുദ്രി رضي
الله عنه വിൽ നിന്ന് ഇമാം ഇബ്നു ഹിബ്ബാൻ
رضي الله عنه ഉദ്ധരിക്കുന്ന ഖുദ്സിയായ
ഹദീസിൽ കാണാം. അല്ലാഹു പറയുന്നതായി :
إِنِّي لَا أُذْكَرُ إِلَّا ذُكِرْتَ مَعِي
“ഞാൻ സ്മരിക്കപ്പെടുമ്പോഴൊക്കെ
എന്നോടൊപ്പം താങ്കളും സ്മരിക്കപ്പെടും"
പ്രിയ കൂട്ടുകാരെ, ഇതെന്തൊരു യശസ്സാണ് .. ഇതെത്ര
വലിയ സ്ഥാനമാണ് ..!
ആ ഹബീബിന്റെ ജന്മ സമയം റബീഉൽ അവ്വൽ 12 ന്റെ രാവ്
സുബ്ഹിയുടെ തൊട്ടു മുമ്പുള്ള സമയമാണ്. ആ സമയത്ത് എഴുന്നേറ്റ് , അല്ലാഹു മിഅ്റാജിന്റെ
രാത്രിയിൽ തിരുനബി صلى
الله عليه وسلم യോട്
പറഞ്ഞ, ലോകത്ത് മറ്റൊരാൾക്കും കിട്ടാത്ത സലാമായ
اَلسَّلَامُ
عَلَيْكَ أَيُّهَا النَّبِيُّ وَرَحْمَةُ اللهِ وَبَرَكَاتُهُ
എന്ന മനോഹര
സലാമിനെ 116 പ്രാവശ്യം ഉരുവിട്ട് അവിടത്തേക്ക് താഴെ കൊടുത്ത സ്വലാത്തും ചൊല്ലി ആ സമയത്തെ
ആദരിക്കാൻ മറന്നു പോകരുത്. അല്ലാഹു നമുക്ക് തൌഫീഖ് നൽകട്ടെ..
തിരുനബി صلى الله عليه وسلم ജനിച്ച സമയത്ത് ഉറക്കത്തിൽ നിന്ന് ഉണർന്ന് കിട്ടാൻ
സൂറത്തുൽ കഹ്ഫിലെ അവസാനത്തെ രണ്ട് ആയത്ത് ഓതിക്കിടന്നാൽ മതിയെന്ന് മഹാന്മാർ പറഞ്ഞത്
കാണാം.
നമുക്ക് കൂട്ടായി ചൊല്ലാം
اَللّهُمَّ
صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ مِفْتَاحِ بَابِ رَحْمَةِ اللهِ ،
عَدَدَ مَا فِي عِلْمِ اللهِ ، صَلاَةً وَسَلاَماً دٰائِمَيْنِ بِدَوٰامِ مُلْكِ
اللهِ ، وَعَلَى آلِهِ وَصَحْبِهِ عَدَدَ كُلِّ ذَرَّةٍ أَلْفَ مَرَّةٍ
وآخر
دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه
أجمعين
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.