بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
നമുക്കുള്ളതുപോലെ കണ്ണുണ്ടായിട്ട് കാണാൻ കഴിയാത്ത എത്ര ഹതഭാഗ്യരുണ്ടിവിടെ? നമുക്കുള്ളതുപോലെ പല്ലും നാവും ചുണ്ടും തൊണ്ടയുമെല്ലാമുണ്ടായിട്ടും സംസാരിക്കാൻ കഴിയാത്തവരെത്രയുണ്ട്. ചെവിയുണ്ടായിട്ട് കേൾക്കാൻ കഴിയാത്തവരെത്രയുണ്ട് ! ഇതെല്ലാം അല്ലാഹു നമ്മേ ചിന്തിപ്പിക്കാൻ ചെയ്യുന്നവയാണെന്നോർക്കുക.
ചിന്തിച്ചു നോക്കൂ, നാം ഇരുന്ന സ്ഥലത്തു നിന്ന് എഴുന്നേൽക്കാനുദ്ദേശിക്കുമ്പോഴേക്ക് എത്ര പേശികളാണ് അതിനു വേണ്ടി പ്രവർത്തിക്കുന്നത്? ഏതെല്ലാമാണ് നിശ്ചലമാകുന്നത്? നമുക്കതിൽ വല്ല പങ്കുമുണ്ടോ ? വെറും ഉദ്ദേശം മാത്രം. ഒന്ന് മൂത്രമൊഴിക്കാൻ ഉദ്ദേശിച്ച് ഇരുന്നാൽ മൂത്രം വരുന്നു. കഴിഞ്ഞാൽ എഴുന്നേൽക്കുന്നു. വല്ല ലീക്കും ആ സംവിധാനത്തിൽ സംഭവിക്കുന്നുണ്ടോ? ആരാണ് ഈ സംവിധാനങ്ങളൊക്കെ ചെയ്തത്? മഹാനായ ഇമാം ഗസ്സാലി رحمه الله പറഞ്ഞതുപോലെ, “കൃത്യമായി മൂത്രമൊഴിക്കാനും മുടങ്ങാതെ മലം ഒഴിവാക്കാനും സാധിക്കുന്നവിധത്തിൽ മനുഷ്യനെ അല്ലാഹു സംവിധാനിച്ച അനുഗ്രഹത്തിന്റെ വില അറിയണമെങ്കിൽ മൂത്രം പോകാതെ, മലം ഒഴിവാക്കാൻ കഴിയാതെ ഹോസ്പിറ്റൽ കിടക്കകളിൽ കഴിയുന്ന രോഗികളെ പോയി കാണണമെന്ന്”. എത്ര ശരിയാണത്.
‘ചിരിയും’ ‘കരയലും’ , ഇവയെക്കുറിച്ചൊന്ന് ചിന്തിച്ചു നോക്കൂ. വിശുദ്ധ ഖുർആനിൽ സൂറത്തുന്നജ്മിൽ ഒരായത്തുണ്ട്. നാമതിലൂടെ കടന്നുപോകാറുണ്ട്. പക്ഷെ അതിലെ അമാനുഷികത നാം ചിന്തിക്കാറില്ല. ഇതാണ് ആ ആയത്ത് :
“അവൻ തന്നെയാകുന്നു ചിരിപ്പിച്ചതും കരയിച്ചതും”.
അഥവാ ഈ രണ്ട് പ്രതിഭാസങ്ങൾ മനുഷ്യർക്ക് മുഴുവനും നൽകിയവൻ അല്ലാഹു ആണ്. മറ്റു ജീവികൾക്കതില്ലതാനും. അല്ലാഹുവിന്റെ രണ്ട് വലിയ അനുഗ്രഹങ്ങളാണത്. അതുകൊണ്ട് തന്നെ എല്ലാവരും ചിരിക്കുന്നതും കരയുന്നതും ഒരു പോലെയാണ്. അവിടെ ഭാഷയുടെയോ നാടിന്റെയോ ജാതിയുടെയോ വ്യത്യാസം കാണുന്നില്ല. ഇംഗ്ലീഷ് ചിരിയെന്നു പറഞ്ഞ് ഒരു ചിരിയില്ല. അറബിക്കരച്ചിൽ എന്നു പറഞ്ഞ് ഒരു കരച്ചിലുമില്ല. മലയാളച്ചിരിയുമില്ല. എല്ലാവരുടേതും ഒരു രൂപം തന്നെ.
പ്രിയ സഹോദരാ ഇതാണ് നമ്മുടെ ശരീരത്തിന്റെ അവസ്ഥയെങ്കിൽ ആ പരമ കാരുണ്യവാനായ അല്ലാഹുവിൽ വിശ്വസിക്കൂ, നമ്മുടെ ശരീരത്തിന്റെ മുഴുവൻ കോശങ്ങളുടേയും ഉടമയാണവൻ. അവന്റെ സ്വർഗ്ഗവും പ്രതിഫലവും കാംക്ഷിക്കുന്നില്ലെങ്കിൽ ചുരുങ്ങിയത് അവന്റെ ശിക്ഷയെ ഭയപ്പെടൂ. അവന്റെ പാരത്രിക ജീവിതത്തിൽ വിശ്വസിക്കുന്നില്ലെങ്കിൽ ഭൂലോകത്ത് അവന്റെ ശിക്ഷ നമ്മേ പിടികൂടുമെന്ന പേടിയെങ്കിലും വെച്ചുകൊണ്ട് അവനിൽ വിശ്വസിക്കൂ. അവൻ എല്ലാ സന്തോഷവും സുഖവും നമുക്ക് സമ്മാനിക്കും

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين.
Islamic Bulletin-492
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.