بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
വിവരം കുറഞ്ഞ നമ്മെപ്പോലുള്ളവർക്ക് സത്യ ദീനേതാണെന്ന് മനസ്സിലാക്കാൻ എളുപ്പമാർഗം ഏതെങ്കിലും പുതിയ വാദഗദിക കേൾക്കുമ്പോൾ അതിന്റെ പിന്നാലെ പോകുന്നതിനു മുമ്പ് അവ്വിഷയത്തിൽ മുഅ്മിനീങ്ങളുടെ പാരമ്പര്യം ഏതാണെന്ന് അന്വേഷിക്കലാണ്. 1400 ൽപരം വർഷത്തെ പാരമ്പര്യം നമുക്കുണ്ട്. ചുരുങ്ങിയത് നമ്മേക്കാൾ കൂടുതൽ തഖ്വ കൊണ്ടും സൂക്ഷ്മത കൊണ്ടും എത്രയോ മുന്നിലായ ആദ്യത്തെ ആറോ ഏഴോ നൂറ്റാണ്ടിലെ മുഅ്മിനീങ്ങളുടെ അവ്വിഷയത്തിലെ തീരുമാനമെന്താണെന്നും അവരുടെ വഴി ഏതാണെന്നും ചിന്തിച്ചാൽ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകും. ഉദാഹരണമായി തറാവീഹ് ഇരുപതോ എട്ടോ എന്ന വിഷയം പരിശോധിച്ചാൽ അതിൽ സ്വഹാബത്തിന്റെയും താബിഉകളുടെയും പാത ഏതാണെന്ന് കണ്ടെത്തുക. എന്നിട്ട് ആ പാതയിൽ ഉറച്ച് നിൽക്കുക.
ഇങ്ങിനെ ഏത് വിഷയത്തെയും ഈ അടിസ്ഥാനത്തിൽ ഒരു ലാബ് പരിശോധന നടത്തിയാൽ അതിന്റെ പരിഹാരം എളുപ്പവും കളങ്കമറ്റതുമാകും
ഈ ഒറ്റമൂലി മുസ്ലിമിന് സ്വീകരിക്കാൻ പറ്റുമോ എന്ന് നോക്കാം
വിശുദ്ധ ഖുർആനിൽ അല്ലാഹു പറയുന്നു.
“ സന്മാർഗം വ്യക്തമായിക്കഴിഞ്ഞിട്ടും പ്രവാചകരോട് ശത്രുത പുലർത്തുകയും സത്യവിശ്വാസികളുടെ വഴിയല്ലാത്ത മാർഗം പിന്തുടരുകയും ചെയ്തവനെ അവൻ തിരിഞ്ഞ വഴിക്ക് തന്നെ അവനെ നാം തിരിച്ച് വിടുന്നതാകുന്നു നാം അവനെ ഏറ്റവും ദുഷിച്ച സങ്കേതമായ നരകത്തിലേക്ക് തള്ളുകയും ചെയ്യും”
ഈ ആയത്തിൽ രണ്ട് തരം കുറ്റക്കാരെയും താക്കീത് ചെയ്തിട്ടുണ്ട് . ഒന്ന് ; റസൂലുമായി ഭിന്നിച്ചവർ. രണ്ട് ; വിശ്വാസ കർമ്മങ്ങളിൽ സത്യവിശ്വാസികളുടെ മാർഗം വിട്ടുകൊണ്ട് മറ്റൊരു മാറ്റം അംഗീകരിച്ചവർ
.وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
Islamic Bulletin-318
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.