بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
ത്വവാഫിന്റെ സുന്നത്തുകൾ :
1) ഹജ്ജിന്റെയും ഉംറയുടെയും ത്വവാഫിന് നിയ്യത്ത് ചെയ്യുക.
2) ശേഷം സഅ്യ് ചെയ്യാവുന്ന ഫർളായ ത്വവാഫോ, ഖുദൂമിന്റെ ത്വവാഫോ ചെയ്യുമ്പോൾ ഇള്ത്വിബാഅ് ചെയ്യുക. (മേൽതട്ടത്തിന്റെ മധ്യഭാഗം വലത് ചുമലിനു താഴെയും രണ്ടറ്റങ്ങളും ഇടത് ചുമലിനു മുകളിലും ആക്കി വലതു ചുമൽ തുറന്നിടുക. ത്വവാഫിന്റെ സുന്നത്തായ രണ്ട് റകത്തിൽ ഇള്ത്വിബാഅ സുന്നത്തില്ല.
3) തുടങ്ങുന്ന സമയത്ത് ഹജറുൽ അസ്വദിനെ അഭിമുഖീകരിക്കുക.
4) എല്ലാ തവണയിലും ആദ്യം ഹജറുൽ അസ്വദിനെ തൊട്ടു ചുംബിക്കുകയും നെറ്റി വെക്കുകയും ചെയ്യുക. ആദ്യത്തെയും അവസാനത്തെയും തവണകളിൽ ചുംബനം ഏറ്റവും പുണ്യമാണ്.
5) ശേഷം സഅ്യുള്ള ത്വവാഫുകളിൽ ,ആദ്യത്തെ മൂന്നു തവണകളിൽ റംല് നടത്തം നടക്കുക. (രണ്ട് ചുമലുകൾ കുലുക്കി വേഗത്തിലുള്ള നടത്തം )
6) അവസാന നാലു തവണകളിൽ സാധാരണ നിലയിൽ നടക്കുക
7) ഗാംഭീര്യത്തോടും സമാധാനത്തോടും സംസാരിക്കാതെ നടക്കുക
8) റുകുനുൽ യമാനിയെ തൊട്ടു ചുംബിക്കുക. കഴിഞ്ഞില്ലെങ്കിൽ ആംഗ്യം കാണിക്കുക.
9) ഇടമുറിയാതെ ചെയുക
10) എല്ലാ തവണകളിലും പ്രാർത്ഥനയും ദിക്റുകളും ചൊല്ലുക. ഖുർആൻ ഓതുകയുമാവാം.
11) ശേഷം രണ്ട് റക്അത്ത് നിസ്കാരം നിർവ്വഹിക്കുക. ഇബ്റാഹിം മഖാമിന്റെ പിന്നിൽ വെച്ച് ആകൽ ഉത്തമം
12) സംസമിൽ നിന്നു കുടിക്കലും തലയിൽ ഒഴിക്കലും
13) എല്ലാറ്റിനും ശേഷം ഹജറുൽ അസ്വദിനെ ചുംബിക്കുകയും നെറ്റി വെക്കുകയും ചെയ്യുക.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
Islamic Bulletin-210
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.