മുസ്ലിംകള് പരസ്പരം കണ്ടുമുട്ടുമ്പോഴുള്ള അഭിവാദനം സലാം പറയലാണ് . അതിന്റെ ഉത്തമ വാക്യം :
اَلسَّلاٰمُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكٰاتُهُ
അസ്സലാമു അലൈക്കും വറഹ്മത്തുല്ലാഹി വബറകാതുഹൂ എന്നാണ്.
പ്രത്യഭിവാദനത്തിന്റെ ഉത്തമ രൂപം :
وَعَلَيْكُمُ السَّلاٰمُ وَرَحْمَةُ اللهِ وَبَرَكٰاتُهُ
വഅലൈക്കുമുസ്സലാം വറഹ്മത്തുല്ലാഹി വബറകാതുഹൂ എന്നാണ്.
സലാം പറയുന്നതാണ് മടക്കുന്നതിനേക്കാള്‍ ശ്രേഷ്ഠത. വ്യക്തികളെ അഭിമുഖീകരിക്കുമ്പോള്‍ എല്ലാ സംസാരത്തിനു മുമ്പായി സലാം പറയലാണ് സുന്നത്ത്. തൊട്ട് മുമ്പ് കണ്ട്മുട്ടിയ ആളാണെങ്കിലും ഇത് സുന്നത്താണ്.
വ്യക്തികള്‍ തമ്മിലാണ് കണ്ടുമുട്ടുന്നതെങ്കില്‍ വ്യക്തിഗത സുന്നത്തും സംഘങ്ങള്‍ തമ്മിലാണ് കണ്ടുമുട്ടുന്നതെങ്കില്‍ സാമൂഹ്യ സുന്നതുമാണ്.
സലാം കേട്ടാല്‍ മടക്കല്‍ നിര്‍ബന്ധമാണ്. രണ്ട് പേര് ഒപ്പം സലാം ചൊല്ലിയാല്‍ രണ്ട് പേരും മടക്കണം. സലാം ചൊല്ലിയത് വകതിരിവുള്ള കുട്ടിയാണെങ്കിലും മടക്കണം. സലാം ചൊല്ലപ്പെടാത്ത മറ്റൊരാളുടെ മടക്കല്‍ കൊണ്ട് മറ്റുള്ളവര്‍ ബാധ്യതയില്‍ നിന്നൊഴിവാകുകയില്ല. സംഘത്തിലെ ഒരാള്‍ മടക്കിയാല്‍ അയാള്‍ക്കും എല്ലാവരും മടക്കിയാല്‍ എല്ലാവര്ക്കും പ്രതിഫലം ലഭിക്കും.
സ്തീക്ക്, സ്ത്രീയോടും വിവാഹ ബന്ധം നിഷിദ്ധമായവരോടും ഭര്‍ത്താവിനോടും ആഘര്‍ഷിക്കപ്പെടാത്ത വൃദ്ധനായ അന്യപുരുഷനോടും സലാം പറയല്‍ സുന്നത്താണ്. അവള്‍ക്ക് പുരുഷ സംഘത്തോട് ചൊല്ലുന്നതും അനുവദനീയമാണ്. മുകളില്‍ പറയപ്പെട്ടവരില്‍ നിന്ന് അവള് സലാം കേട്ടാല്‍ മടക്കല്‍ അവള്‍ക്ക് നിര്‍ബന്ധമാണ്. അതേ സമയം ആഘര്‍ഷിക്കപ്പെടുന്ന പ്രായത്തിലുള്ള സ്ത്രി ഒറ്റക്ക് അന്യപുരുഷനോട് സലാം ചൊല്ലലും മടക്കലും ഹറാമാണ്. അന്യപുരുഷന് അവളോട് സലാം ചൊല്ലലും മടക്കലും കറാഹത്താണ്.
തുടരും -ഇൻശാ അല്ലാഹ്
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
Islamic Bulletin # 119
ഇസ്ലാമിക അഭിവാദനം.ഭാഗം-01
ReplyDeleteസ്തീക്ക്, സ്ത്രീയോടും വിവാഹ ബന്ധം നിഷിദ്ധമായവരോടും ഭര്‍ത്താവിനോടും ആഘര്‍ഷിക്കപ്പെടാത്ത വൃദ്ധനായ അന്യപുരുഷനോടും സലാം പറയല്‍ സുന്നത്താണ്...
ReplyDelete"ആഘര്‍ഷിക്കപ്പെടാത്ത വൃദ്ധനായ അന്യപുരുഷനോടും" what the heck is this? a person in a comma state? :) ente kaaaleee...