بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
മരണപ്പെട്ടവരുടെ നോമ്പ് ഖളാഅ് വീട്ടൽ

റമദാനിലെ നോമ്പ് വല്ല കാരണവശാലും നഷ്ടപ്പെട്ട വ്യക്തി അത് വീണ്ടെടുക്കാൻ സമയം കിട്ടുന്നതിനു മുമ്പ് മരിച്ചാൽ ഫിദ്യയോ ഖളാഓ വീട്ടേണ്ടതില്ല. കാരണമില്ലാതെ നഷ്ടപ്പെട്ട നോമ്പാണെങ്കിൽ മരിച്ച വ്യക്തിയുടെ രക്ഷാ കർത്താവ് ഫിദ്യ കൊടുക്കുകയോ നോമ്പ് നോറ്റ് വീട്ടുകയോ വേണം.
ഇനി ഖളാഅ് വീട്ടാനുള്ള സമയം ജീവിതത്തിൽ കിട്ടിയ ശേഷമാണ് വല്ല കാരണത്താലും നോമ്പ് നഷ്ടപ്പെട്ട വ്യക്തി മരിച്ചതെങ്കിൽ രക്ഷാ കർത്താവ് ഫിദ്യ കൊടുക്കുകയോ നോമ്പ് നോൽക്കുകയോ വേണം. ഒരു വ്രതത്തിന്റെ പേരിൽ 800 മില്ലി ലിറ്റർ (ഒരു മുദ്ദ്) മുഖ്യ ഭക്ഷണം പാചകം ചെയ്യാതെ നൽകേണ്ടതാണ്. അതിന്റെ വില മയ്യിത്തിന്റെ അനന്തര സ്വത്തിൽ നിന്നാണെടുക്കേണ്ടത്.
മാറാ രോഗത്താലും വാർധക്യത്താലും നോമ്പ് നോൽക്കാൻ പറ്റാത്ത വ്യക്തിക്ക് മറ്റൊരാൾ പകരം നോൽക്കേണ്ടതില്ല. ഓരോ ദിവസത്തെ നോമ്പിനും 600 ഗ്രാം ഭക്ഷ്യ വസ്തു ഫിദ്യ നൽകിയാൽ മതി.
മരണപ്പെട്ടയാളുടെ ബാധ്യത തീർക്കുന്ന നോമ്പ് കുടുംബത്തിലെ സ്ത്രീക്കും പുരുഷനും സമ്മതം ലഭിച്ച അന്യർക്കും നിർവഹിക്കാം.
വാർധക്യവും മാറാവ്യാധിയും മൂലം മുദ്ദ് നിർബന്ധമായവർ അത് നൽകുന്നത് കൊല്ലങ്ങളോളം നീട്ടി വെച്ചാലും താമസിച്ചതിന്റെ പേരിൽ അധികം നൽകേണ്ടതില്ല.
ഒരു വർഷത്തെ റമദാൻ വ്രതം മുഴുവനായോ ഭഗികമായോ നഷ്ടപ്പെട്ട വ്യക്തി അത് ഖളാഅ് വീട്ടാനുള്ള സൌകര്യമുണ്ടായിട്ടും അടുത്ത റമദാനു മുമ്പ് വീട്ടിയില്ലെങ്കിൽ ആ റമദാന് ശേഷം ഖളാഅ് വീട്ടുകയും ഒരു വർഷം താമസിപ്പിച്ചതിന് പ്രായശ്ചിത്തമായി ദിനമൊന്നിന് ഒരു മുദ്ദ് വീതം ദരിദ്രർക്ക് വിതരണം ചെയ്യുകയും വേണം. എത്രവർഷം താമസിച്ചുവോ അത്രയും മുദ്ദുകളുടെ എണ്ണം വർദ്ധിക്കുകയും ചെയ്യും.
ഇങ്ങിനെ സൌകര്യപ്പെട്ടിട്ടും ഖളാഅ് വീട്ടാതെ ഒരാൾ മരണപ്പെട്ടാൽ അയാളുടെ അനന്തര സ്വത്തിൽ നിന്ന് മേൽ പറഞ്ഞ മുദ്ദുകൾ കൊടുക്കണം. കൂടാതെ നഷ്ടപ്പെട്ട വ്രത ദിനങ്ങൾ മയ്യിത്തിന് വേണ്ടി ആരും നോറ്റ് വീട്ടുന്നില്ലെങ്കിൽ ഓരോ ദിനത്തിനും ഓരോ മുദ്ദ് വീതം വേറെയും കൊടുക്കണം. ഇതിന്നാവശ്യമായ പണം നീക്കി വെച്ചതിനു ശേഷം മാത്രമേ മയ്യിത്തിന്റെ സ്വത്ത് ഓഹരി ചെയ്യാൻ പാടുള്ളൂ. മാതാപിതാക്കളുടെ നഷ്ട വ്രതവും സകാത് വീഴ്ചയും ഹജ്ജും ബാധ്യതയും ഗൌനിക്കാതെ അവരുടെ സ്വത്ത് ഭാഗിച്ചെടുക്കുന്ന സന്താനങ്ങൾ അനർഹമായ സ്വത്താണ് കൈവശപ്പെടുത്തുന്നതെന്നോക്കുക.
പ്രസ്തുത മുദ്ദ് നൽകേണ്ടത് ഫഖീറുകൾക്കും മിസ്കീന്മാർക്കുമാണ്. സകാത് വാങ്ങാൻ അർഹതയുള്ള മറ്റ് 6 വിഭാഗങ്ങൾക്കിതിന് അവകാശമില്ല. മുദ്ദ് മുഴുവനും ഒരാൾക്ക് തന്നെ നൽകുന്നതിലും തെറ്റില്ല.

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
Islamic Bulletin- 77
മരണപ്പെട്ടവരുടെ നോമ്പ് ഖളാഅ് വീട്ടുന്നതിനെ പറ്റി..
ReplyDelete