Monday, January 13, 2014

705- ചില ഹദീസുകൾ-5 (അനീതി പ്രവർത്തിക്കരുത്)



بِسْمِ اللهِ الرَّحْمٰنِ الرَّحِيمِ
اَلْحَمْدُ ِلله رَبِّ الْعَالَمِينَ° اَللَّهُمَّ صَلِّ عَلَى الْمُصْطَفَى حَبِيبِ اللهِ سَيِّدِنَا مُحَمَّدِ نِ النَّبِيِّ الْأُمِّيِّ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ 

عَنِ ابْنِ عُمَرَ رَضِيَ اللهُ عَنْهُمَا قَالَ: قَالَ رَسُولُ صَلَّى اللهُ عَلَيْهِ وَسَلَّمَ: إِنَّ الظُّلْمَ ظُلُمَاتٌ يَوْمَ الْقِيَامَةِ.
(رواه الإمام البخاري 2447 والإمام مسلم رحمهما الله 2579)


ഇബ്‌നു ഉമർ رضي الله عنهما ഉദ്ധരിക്കുന്നു: അല്ലാഹുവിന്റെ തിരുദൂതർ صلى الله عليه وسلم പറഞ്ഞു,

“നിശ്ചചയം അനീതി അന്ത്യ ദിനത്തിൽ അന്ധകാരങ്ങളാകുന്നു. “

വാക്കു കൊണ്ടോ പ്രവൃത്തി കൊണ്ടോ സമ്പത്ത് കൊണ്ടോ സ്വാധീനം കൊണ്ടോ ആരെയും ഉപദ്രവിക്കാൻ പാടില്ല. അക്രമം, സൃഷ്ടികളെയും സ്രഷ്ടാവിനെയും ശത്രുക്കളാക്കി മാറ്റും.

അക്രമത്തിന്റെ തിക്തഫലം മനുഷ്യൻ ഇഹലോകത്ത് വെച്ച് തന്നെ അനുഭവിക്കേണ്ടി വരും. മർദ്ദിതന്റെ പ്രാർഥന , അവനാരായിരുന്നാലും കുറിക്ക് കൊള്ളും

അക്രമം പരലോകത്ത് അവന്റെ നാനാഭാഗങ്ങളിലും കൂരിരുട്ട് സൃഷ്ടിക്കുന്നു. മേൽക്കുമേൽ കുമിഞ്ഞ് കൂടുന്ന ഇരുട്ടുകൾ അവനെ നിസ്സഹായനാക്കി മാറ്റും.

മറ്റുള്ളവരെ ഉപദ്രവിക്കുന്നതിനു പകരം അവർക്ക് ഉപകാരങ്ങൾ ചെയ്ത് കൊടുക്കുവാൻ ശ്രമിക്കുക. അതാണ് തിരുനബി  صلى الله عليه وسلم  യുടെ മാതൃക.. അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ..


وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

No comments:

Post a Comment

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails