Tuesday, July 9, 2013

നാം ഒരുങ്ങിയോ ?


بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ

الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


പ്രിയ സഹോദരരേ,   السلام عليكم ورحمة الله وبركاته

പരിശുദ്ധ
റമളാൻ നമ്മിലേക്ക് വീണ്ടും  വരുന്നു .നാളെ (10/07/2013) അതിനു തുടക്കമാവും. നിത്യ ജീവിതതത്തിൽ ഇഴകിചേർന്ന പല ദുസ്വഭാവങ്ങളും മാറ്റിയെടുക്കാൻ പറ്റിയ അസുലഭ ദിനരാത്രങ്ങൾ, തഖ്വയിലേക്കുള്ള ,മാനസിക സംസകരണത്തിലേക്കുള്ള കവാടം പക്ഷെ നാം ഒരുങ്ങിയോ ? പടച്ചവനായ അല്ലാഹു കാരുണ്യം കണക്കില്ലാതെ ചൊരിഞ്ഞു തരുന്ന ദിനരാത്രങ്ങൾ ..പക്ഷെ വാങ്ങാൻ നാം ഒരുങ്ങിയോ ?

പ്രിയ സഹോദരരേഒരു നിമിഷം ഇങ്ങിനെ ചിന്തിച്ച് നോക്കൂ.. നിങ്ങൾ എല്ലാ സുഖ സൌകര്യങ്ങളുമുള്ള ഒരു വീട്ടിലാണ്, അല്ലെങ്കിൽ പ്രവാസ ലോകത്ത് നിങ്ങളുടെ റൂമിലാണ്. ദിനചര്യയെന്നോണം ഇഷ്ടമുള്ളാ ചാനലിലേക്ക് മാറ്റി അശ്ളിലങ്ങൾ കണ്ടു കൊണ്ടിരിക്കയാണ്. അല്ലെങ്കിൽ സിഗരറ്റ് പുകച്ച്  കൂട്ടുകാരോടൊപ്പം സൊറ പറഞ്ഞ് സീരിയലുകളിൽ മതി മറന്നിരിക്കയാണ്. സമയത്ത് വാതിലിൽ ആരോ മുട്ടുന്നത് കേൾക്കുന്നു. ലെൻസിലൂടെ നോക്കുമ്പോൾ ഒരു അപരിചിതൻ പുറത്ത് നിൽക്കുന്നു.  നിങ്ങൾ ചോദിക്കുന്നു. ആരാണെന്ന് .. പുറത്ത് നിന്നുള്ള മറുപടി.. ഞാൻ റൂഹ് പിടിക്കുന്ന അസ്റാഈലാണ് നിങ്ങൾ അമ്പരന്ന് പോയി. !പടച്ച റബ്ബേ ..അസ്റാഈലോ !!!    എങ്ങിനെ വാതിൽ തുറന്ന് കൊടുക്കും. ? റൂമിൽ ഡിഷ് വഴി അശ്ളീലങ്ങൾ ഓടിക്കൊണ്ടിരിക്കുന്നു. കമ്പ്യൂട്ടറിൽ അനാവശ്യ  ചാറ്റുകൾ.. മൊബൈൽ ഫേസ് ബുക്കിലാണ്. അലമാരയിൽ അശ്ളില സി.ഡി.കൾ.. ചുമരിൽ അന്യ സ്ത്രീകളുടെ നഗ്ന ചിത്രങ്ങൾ.. അവസ്ഥയിൽ എങ്ങിനെ വാതിൽ തുറക്കും ? എല്ലാം ഓഫ് ചെയ്ത് വാതിൽ തുറന്ന് കൊടുക്കാൻ  നോക്കുമ്പോൾ അതാ  മൊബൈൽ റിംഗ് ചെയ്യുന്നുസിനിമാ ഗാനമാണ് റിംഗ് ടോൺഎങ്ങിനെയോ അത് ഓഫ് ചെയ്തു. അപ്പോൾ  കള്ളിന്റെയും സിഗരറ്റിന്റെയുമൊക്കെ രൂക്ഷഗന്ധം..  ഇനിയെന്ത് ചെയ്യും ? മലക്കുൽ മൌത്ത് അസ്റാഈൽ (عليه السلام) ഒരു സെകന്റ് കാത്തിരിക്കുമോ ? ഒരു തൌബ ചെയ്യാൻ അവസരം തരുമോ ? ഒരു വസിയ്യത്ത് പറയാൻ കാത്തിരിക്കുമോ ? സമയത്തുള്ള ഒരു നിസ്കാരമെങ്കിലും നിർവഹിക്കാൻ അനുവദിക്കുമോ ? ഇല്ല  ഒരിക്കലുമില്ല..  !! ഇതല്ലേ പലരുടെയും അവസ്ഥഒരു ദിവസം പാപികളായ നമ്മുടെ റൂമിലും നമ്മെ തേടി മഹാൻ വന്നു വാതിൽ മുട്ടും.. അല്ല മുട്ടാൻ പോലും കാത്തിരിക്കില്ല. നാം ഒരുങ്ങിയോ ? നോക്കൂ അല്ലാഹു പറയുന്നത്



നിശ്ചയം അല്ലാഹുവിനെ കണ്ടുമുട്ടുമെന്നതിനെ നിഷേധിച്ചവർ നഷ്ടത്തിലകപ്പെട്ടിരിക്കുന്നുപെട്ടെന്ന് സന്ദർഭം (മരണംവരുമ്പോൾ അവർ വിലപിക്കും. ദിവസത്തിലേക്ക് വേണ്ടി ഒന്നും ചെയ്ത് വെക്കാത്തത്  എന്തൊരു നഷ്ടമായി എന്നവർ വിലപിക്കും. അവർ സ്വന്തം മുതുകുകളിൽ പാപഭാരം പേറിയവരായിരിക്കും . ചിന്തിക്കുക എത്ര ദുഷിച്ച ഭാരമാണത്.! ഭൌതിക ജീവിതം ഒരു വിനോദവും തമാശയുമാകുന്നു. രക്ഷ കാംക്ഷിക്കുന്നവർക്ക് പരലോകഭവനം തന്നെയാണ് ഉത്തമം. ഇനിയും നിങ്ങൾ ചിന്തിക്കുന്നില്ലേ (അൽ-അൻആം 31-32)

നമ്മെ അങ്ങേയറ്റം ചിന്തിപ്പിക്കേണ്ടുന്ന ഒരു ആയത്താണിത്. പ്രിയപ്പെട്ടവരേ. കാത്തിരിക്കാതെ ,ഹറാമുകളിൽ മുഴുകാതെ, റമളാനിനെ ഉപയോഗപ്പെടുത്തൂ..  നമ്മുടെ ജിവിതത്തിൽ മാറ്റം വരുത്താൻ പറ്റിയ അനുഗ്രഹീത ദിനങ്ങൾ ,അല്ലാഹു അങ്ങേയറ്റം കാരുണ്യം ചെയ്ത് കൊടുക്കുന്ന ,അവന്റെ ഓഫറുകളുടെ മാസം  ..അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ


ബുള്ളറ്റിനിൽ മുന്നെ പ്രസിദ്ധീകരിച്ച റമളാൻ ബുളറ്റിൻ സമാഹാരം ഇവിടെ ക്ലിക് ചെയ്ത് ഡൌൺലോഡ് ചെയ്യാം..   (ഡൌൺ ലോഡ് ചെയ്യാൻ ഫേസ് ബുക്ക് എകൌണ്ട് വഴിയോ സ്ക്രിബ് എകൌണ്ട് വഴിയോ സൈൻ ഇൻ ചെയ്യണം )

റമളാനിലെ പ്രത്യേക ദുആ 

1 comment:

  1. റമളാൻ വരുന്നു . നാം ഒരുങ്ങിയോ ?

    ReplyDelete

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails