Sunday, June 16, 2013

437-ഇസ്‌ലാമിക സംസ്കാരം



بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ

الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين.


പ്രിയ കൂട്ടുകാരേ, താഴെയുള്ള ഹദീസ് ഒന്ന് വായിച്ചുനോക്കൂ:


عَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ: قِيلَ "يَا رَسُولَ الله ، أُدْعُ عَلَى الْمُشْرِكِينَ" قَالَ: إِنِّي لَمْ أُبْعَثْ لَعَّانًا ، وَإِنَّمَا بُعِثْتُ رَحْمَةً.
(رواه الإمام مسلم رحمه الله )


അബൂ ഹുറൈറ رضي الله عنه  പറയുന്നു : ചിലർ തിരു നബി صلى الله عليه وسلم യോട് ഇങ്ങനെ ആവശ്യപ്പെട്ടു. “അല്ലാഹുവിന്റെ തിരുദൂതരേ, അങ്ങ് ബഹുദൈവാരാധകര്‍ക്കെതിരെ പ്രാര്‍ത്ഥിക്കുക. അവിടന്ന് പറഞ്ഞു : ഞാന്‍ ശപിക്കുന്നവനായി നിയോഗിക്കപ്പെട്ടിട്ടില്ല. കാരുണ്യമായി മാത്രമാണ് ഞാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ളത്”. (മുസ്‌ലിം)  

കൂട്ടുകാരേ, വര്‍ത്തമാന കാലത്ത് എത്ര ചിന്തനീയമാണ് ഈ തിരുവചനം. വീട്ടുകാരോടും നാട്ടുകാരോടും അനുയായികളോടും അന്യന്മാരോടും ശത്രുക്കളോടും മിത്രങ്ങളോടും സ്നേഹ കാരുണ്യ സഹിഷ്ണുതകളോടെയാണ് ഒരു മുസ്‌ലിം അനുവര്‍ത്തിക്കേണ്ടത്.

മനുഷ്യരെ അത്യധികമായി സ്നേഹിച്ചു അവരെ ദയാപൂര്‍വ്വം ഇസ്‌ലാമിക സംസ്കാരത്തിലേക്ക് നയിക്കുകയാണ് വേണ്ടത്. അതിന് മനുഷ്യന്റെ മനസ്സ് സംസ്കൃതമാകേണ്ടതുണ്ട്. ശത്രുത, അഹങ്കാരം, അസൂയ, പൊങ്ങച്ചം പോലുള്ള ദുര്‍ഗുണങ്ങളിൽ നിന്ന് മനസ്സ് ശുദ്ധമായാൽ അവന്റെ അകവും പുറവും വീടും നാടും സംഘടനയും സംസ്കാര സമ്പന്നമാകുന്നതിനത് കാരണമാകും.

മറ്റുള്ളവരെ ശകാരിക്കലും ശപിക്കലും ശ്ലീലേതരമായ പെരുമാറ്റവും ഇസ്‌ലാമിക സംസ്കാരമല്ല. തിന്മയേ തിന്മ കൊണ്ട് ചെറുക്കലും.

ഈ വിശുദ്ധ ഖുര്‍‌ആനിന്റെ വചനം ഒന്ന് വായിച്ചു നോക്കൂ:



നല്ലതും ചീത്തയും തുല്യമാവുകയില്ല. ഏറ്റവും ഉത്തമമായ നന്മകൊണ്ട് താങ്കൾ തിന്മയെ പ്രതിരോധിക്കുക. അപ്പോൾ താങ്കളോട് ശത്രുതയിൽ നില്‍ക്കുന്നവന്‍ ആത്മമിത്രമായിത്തീരുന്നത് അങ്ങയ്ക്ക് കാണാം. അതിനുള്ള അനുഗ്രഹം സഹനശീലര്‍ക്കല്ലാതെ നല്‍കപ്പെടുകയില്ല. മഹാഭാഗ്യവാന്മാര്‍ക്കല്ലാതെ ഈ സ്ഥാനം ലഭിക്കുന്നതുമല്ല”. (ഖുര്‍‌ആൻ ഫുസ്സിലത്ത് 34-35)

ഈ നിര്‍ദ്ദേശം അക്ഷരാര്‍ത്ഥത്തിൽ പ്രയോഗവല്‍ക്കരിക്കാന്‍ ഇനിയും നാം ഒരു പാട് മുന്നോട്ട് പോകേണ്ടതുണ്ട്.

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


No comments:

Post a Comment

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails