Thursday, June 13, 2013

434-ആരെങ്കിലും ഇസ്‌ലാമിലേക്ക് കടന്നു വരാൻ ആഗ്രഹിച്ചാൽ

بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ

الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


പ്രിയ കൂട്ടുകാരെ, താഴെയുള്ള ഹദീസ് ഒന്ന് വായിച്ചു നോക്കൂ..

عن عقبة بن عامر رضي الله عنه قال: قال رسول الله صلى الله عليه وسلم:
"مَنْ أَسْلَمَ عَلَى  يَدَيْهِ رَجُلٌ وَجَبَتْ لَهُ الْجَنَّة "
(رواه الطبراني )

തിരു നബി صلى الله عليه وسلم പറഞ്ഞു.   ‘ഒരാൾ മുസ്‌ലിമാകാൻ വല്ലവനും കാരണമായാൽ സ്വർഗം അവന് നിർബന്ധമായിരിക്കുന്നു,‘ (ഥബ്‌റാനി)

നിർബന്ധിച്ച് മുസ്‌ലിമാക്കൽ  ഇസ്‌ലാം അനുവദിക്കുന്നില്ല

എന്നാൽ ഒരാൾ മുസ്‌ലിമാവാൻ താത്പര്യപ്പെട്ട് ഇങ്ങോട്ട് വന്നാൽ ഒരു സെക്കന്റ് പോലും അവന് ശഹാദത്ത് കലിമ ചൊല്ലിക്കൊടുക്കാൻ താമസിപ്പിക്കരുത്. ‘ ഒന്ന് കൂടെ ആലോചിച്ച് വാ’, കുടുംബത്തോട് ചോദിച്ചിട്ട് വാ, നമുക്ക് പള്ളിയിലെ ഉസ്താദിന്റടുത്ത് പോയിട്ടാവാം, എന്നൊന്നും പറഞ്ഞ് പിന്തിരിപ്പിക്കാൻ പാടില്ല. അത് നാം കാഫിറായിപ്പോകാൻ കാരണമാകും. (അല്ലാഹു കാക്കട്ടെ) ജുമുഅ ഖുതുബ നടത്തുന്ന സമയത്താണ് മുസ്‌ലിമാകാൻ വന്നതെങ്കിൽ , താഴെ ഇറങ്ങി അയാൾക്ക് ശഹാദത്ത് കലിമ ചൊല്ലിക്കൊടുക്കണമെന്നാണ് വിധി.

ആർക്കും ചെയ്യാവുന്ന കാര്യമാണിത്. ശഹാദത്ത് കലിമ ചൊല്ലിക്കൽ മാത്രമാണ് നിർബന്ധം. അത് അറബിയിൽ തന്നെയാവണമെന്നില്ല . ആ മഹൽ വചനം


"أَشْهَدُ أَنْ لَا إِلَهَ إِلَّا اللهُ وَأَشْهَدُ أَنَّ مُحَمَّدًا رُسُولُ الله"

മലയാളത്തിൽ ചൊല്ലിക്കൊടുക്കുകയാണെങ്കിൽ ; ‘ അല്ലാഹു അല്ലാതെ ഒരു ഇലാഹുമില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു, മുഹമ്മദ് നബി അല്ലാഹുവിന്റെ പ്രവാചകനാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു’  
‘ലാ ഇലാഹ ഇല്ലല്ലാഹു മുഹമ്മദുറ്‌റസൂലുല്ലാഹ് ‘ പോലുള്ള വചനങ്ങൾ മതിയാവില്ല. കുളിയും മറ്റുമൊക്കെ പിന്നീട് മതി.  ഇങ്ങിനെ ഒരാളെ മുസ്‌ലിമാക്കാൻ കഴിഞ്ഞാലുള്ള പുണ്യമാണ് മുകളിലുള്ള ഹദീസിലുള്ളത്. അല്ലാഹു നമുക്കും ഭാഗ്യം തരട്ടെ


وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

No comments:

Post a Comment

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails