Monday, May 13, 2013

622-ഒരേയൊരു പ്രവാചകർ(സ)-ഭാഗം-22



الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين




അല്ലാഹുവിന്റെ പ്രവാചകരേ, അങ്ങയ്ക്കു മാത്രം നൽകിയ സ്ഥാനമാണിത്:



അല്ലാഹുവും അവന്റെ തിരു ദൂതരും ഒരു കാര്യം തീരുമാനിച്ച് കഴിഞ്ഞാൽ  പിന്നെ അക്കാര്യത്തിൽ സ്വന്തമായൊരു തീരുമാനമെടുക്കാൻ വിശ്വാസിക്കോ വിശ്വാസിനിക്കോ അധികാരമില്ല  (സൂറത്ത് അൽ-അഹ്‌സാബ് -36)


നോക്കൂ  കൂട്ടുകാരേ, തിരുനബി صلى الله عليه وسلم ക്ക് അല്ലാഹിവിന്റടുക്കലുള്ള സ്ഥാനം. പ്രവാചകരെ അനുഗമിക്കാനും തന്റെ ആജ്ഞകൾ നടപ്പിലാക്കാനും പ്രവാചകർക്കെതിരിൽ  നിലകൊള്ളാതിരിക്കാനും അല്ലാഹു കല്പന പുറപ്പെടുവിക്കുകയാണല്ലോ ഈ ഖുർ‌ആൻ വാക്യത്തിലൂടെ ചെയ്തത്.

ഈ സ്ഥാനം മനസ്സിലാക്കിയതാണ് സ്വഹാബത്ത് തിരു നബി صلى الله عليه وسلم യെ സ്വന്തത്തേക്കാളും മറ്റെല്ലാത്തിനേക്കാളും അവിടത്തെ സ്നേഹിക്കാനുണ്ടായ കാരണം. ഒരു അൻസാരിയായ സ്വഹാബി വനിതയുടെ ചരിത്രം കാണൂ.. “ പിതാവും ഭർത്താവും സഹോദരനും ഉഹ്‌ദ് യുദ്ധത്തിൽ വധിക്കപ്പെടുന്നു. ഏതൊരു പെണ്ണിനും ഇതറിയുമ്പോഴുണ്ടാകുന്ന ദു:ഖം ഊഹിക്കാവുന്നതേയുള്ളൂ.. പക്ഷെ ഈ മഹതി ചോദിക്കുന്നത്  ‘ എന്റെ തിരു ദൂതർക്ക് എന്ത് പറ്റി ?” എന്നായിരുന്നു.  തിരു നബി صلى الله عليه وسلم സുരക്ഷിതരാണെന്ന് സ്വഹാബത്ത് മറുപടി പറഞ്ഞിട്ടും തൃപ്തിയടയാതെ അവർ ആവശ്യപ്പെടുന്നു. “എനിക്ക് റസൂലിനെ കാണിച്ച് തരൂ..  ഞാനൊന്ന് കാണട്ടെ “ .സ്വഹാബത്ത് നബി صلى الله عليه وسلم തങ്ങളെ കാണിച്ച് കൊടുത്തപ്പോൾ ആ  മഹതിയുടെ പ്രസിദ്ധമായ പ്രതികരണം ചരിത്രത്തിൽ തങ്ക ലിപികളാൽ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു.

"كُلُّ مُصِيبَةٍ بَعْدَكَ جُلَلٌ يَا رَسُولَ الله..."

“അതെ, തിരുദൂതരേ, അങ്ങ സുരക്ഷിതരാണെങ്കിൽ മറ്റെല്ലാ വിപത്തും നിസ്സാരമാണ് “

ഈ വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും മാറ്റെത്ര ? അവരുടെ സ്നേഹത്തിന്റെ അർഥ വ്യാപ്തി നാം കാണുന്നു.  അല്ലാഹു നമുക്കും ആ ഹബീബിനെ സ്നേഹിക്കാൻ മഹാ ഭാഗ്യം നൽകി അനുഗ്രഹിക്കട്ടെ..

يٰا نَبِي سَلَامْ عَلَيْكُمْ §   يٰا رَسُولْ سَلَامْ عَلَيْكُمْ

يٰا حَبِيبْ سَلَامْ عَلَيْكُمْ §   صَـلَوٰاتُ الله  عَلَيْكُمْ

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

No comments:

Post a Comment

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails