Saturday, May 11, 2013

620-ഒരേയൊരു പ്രവാചകർ(സ)-ഭാഗം-20



الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

                  
    അല്ലാഹുവിന്റെ പ്രവാചകരേ, അങ്ങയ്ക്കു മാത്രം ലഭിച്ച അത്യല്‍ഭുത സ്ഥാനമാണിത്.


തന്റെ അടിമയെ ചില ദൃഷ്ടാന്തങ്ങള്‍ കാണിച്ചുകൊടുക്കുവാനായി മസ്‌ജിദുല്‍ ഹറാമില്‍ നിന്ന്, പരിസരങ്ങള്‍ അനുഗ്രഹീതമായ മസ്‌ജിദുല്‍ അഖ്‌സ്വയിലേക്ക് രാത്രിയുടെ ചുരുക്കം സമയത്ത് സഞ്ചരിപ്പിച്ചവന്‍ എത്ര പരിശുദ്ധന്‍. സത്യത്തില്‍ അവന്‍ എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാണ് തീര്‍ച്ച” (സൂ. അല്‍ ഇസ്‌റാ‌അ് - 1)


തിരു നബി   صلى الله عليه وسلم  യുടെ ജീവിതത്തിലെ അത്യല്‍ഭുതങ്ങളിലൊന്നായിരുന്നു ഇസ്‌റാ‌ഉം മി‌അ്‌റാജും. ജിബ്‌രീല്‍  عليه السلام  തിരു നബി    صلى الله عليه وسل  യെ ‘ബുറാഖെന്ന അല്‍ഭുത വാഹനത്തിലിരുത്തി മസ്ജിദുല്‍ ഹറാമില്‍ നിന്ന് മസ്ജിദുല്‍ അഖ്സയിലേക്ക് കൊണ്ട് പോയി. അവിടന്ന് പ്രവാചകന്മാര്‍ക്ക് ഇമാമായി നിസ്കരിച്ചു. ശേഷം ജിബ്‌രീല്‍  عليه السلام   ന്റെ കൂടെ ഭഹിരാകാശ യാത്ര നടത്തി. സ്വര്‍ഗ്ഗവും നരകവും അവയിലെ വിവിധയിനം അനുഗ്രഹങ്ങളും ശിക്ഷകളും നേരില്‍ കണ്ടു. അല്ലാഹുവുമായി സംഭാഷണം നടത്തി. സുപ്രധാന നിര്‍ദ്ദേശങ്ങള്‍ ലഭിച്ചു. ഉമ്മത്തിനായി അഞ്ച് വഖ്‌ത്ത് നിസ്കാരവും ലഭിച്ചു. ഈ അത്യപൂര്‍വ്വ നിര്‍വൃതിയോടെ ബൈത്തുല്‍ മുഖദ്ദസിലേക്കും അവിടന്ന് മസ്ജിദുല്‍ ഹറാമിലേക്കും തിരിച്ചു പോരുകയും ചെയ്തു. ഇസ്‌റാ‌ഉം മി‌അ്‌റാജുമുണ്ടായത് തിരു നബി   صلى الله عليه وسلم യുടെ ഉണര്‍ച്ചയിലും ശരീരത്തോടും ആത്മാവോടും കൂടിത്തന്നെയാണ്. സ്വപ്നത്തിലല്ല. ഒരു സ്വപ്ന കാര്യം ഖുര്‍‌ആന്‍ എടുത്തു പറയുന്നതില്‍ വലിയ യുക്തിയുമില്ല.

മഹാനായ വെളിയങ്കോട് ഉമര്‍ ഖാസി   نور الله مرقده ونفعنا به  യുടെ  പാട്ട് എന്തു മനോഹരം.

î
وَسَـرَيْتَ لَيْـلاً لاَ يَزٰالُ بَهِيمًا دَعْنِي

 تَقَـدَّمْ يَا حَبِيبِي لاَ تَخَفْ حَيَّـاهُ ِللهِ 

التَّحِيَّـاتُ  الْفَضْـلِ وَلَـهُ مِـنَ اللهِ 

الْكَـرِيمِ الْمُجْتَبِي بِأَنِ السَّـلاَمُ عَلَيْكَ 

يَا هٰـذَا النَّبِي إِذ ذَّاكَ يَـدْعُو اللهَ طَهٰ 

قَائِلُ بِالصَّـالِحِينَ كَذٰاكَ رَبِّي فَاعِـلُ 

صَـلُّوا عَلَيْهِ  وَسَـلِّمُوا  تَسْلِيمًـا
فَـوْقَ الْبُرٰاقِ مُسَـرَّجًا مَزْمُومًا أَبْشِـرْ 

تُنَـاجِي رَبَّكَ الْقَيُّومَا وَمُبَارَكَاتٌ 

وَالصَّـلاَةُ كَمَا نُقِلْ لِمُحَمَّدٍ مَحْبُـوِّ 

عِـلْمٍ مَـوْهَبِ قَـدْ جَا جَـوٰابُ 

إِلَـٰهِهِ تَعْظِيمًا مَرْوِيَّ تَسْلِيمٍ عَـلَيْنَا 

شَامِـلُ بِدُعَـائِهِ  لِلصَّـالِحِينَ  

عَمِيمًـا صَـلَّى الْإِلَهُ عَـلَى النَّبِيِّ  وَسَـلَّمَا


وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

No comments:

Post a Comment

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails