Tuesday, May 7, 2013

617-ഒരേയൊരു പ്രവാചകർ(സ)-ഭാഗം-17


بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ

الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


അല്ലാഹുവിന്റെ പ്രവാചകരേ, അങ്ങയോടുള്ള സ്നേഹം , അല്ലാഹു അല്ലാത്ത മറ്റെന്തിനേക്കാളും ഇഷ്ടമാവണമെന്ന് മനുഷ്യനെ അല്ലാഹു ഉണർത്തി . ഇങ്ങിനെ മറ്റൊരാളെക്കുറിച്ചും അല്ലാഹു പറഞ്ഞിട്ടില്ല.


“ പ്രവാചകരേ, പറയുക : നിങ്ങളുടെ പിതാക്കളെയും സന്താനങ്ങളെയും സഹോദരന്മാരെയും ഭാര്യമാരെയും ബന്ധുക്കളെയും നിങ്ങളുടെ സമ്പത്തുക്കളെയും കെട്ടിക്കിടക്കുമെന്ന് നിങ്ങൾ ഭയപ്പെടുന്ന വ്യാപാരങ്ങളെയും നിങ്ങൾ തൃപ്തിപ്പെടുന്ന ഭവനങ്ങളെയുമാണ് അല്ലാഹുവിനേക്കാളും അവനെ ദൂതനേക്കാളും അവന്റെ മാർഗത്തിലുള്ള സമരത്തേക്കാളും ഏറേഇഷ്ടപ്പെടുന്നതെങ്കിൽ കാത്തിരുന്നു കൊള്ളുക, അല്ലാഹു അവന്റെ കല്പന നടപ്പിലാക്കാൻ പോകുന്നു. അല്ലാഹു കുറ്റവാളികളായ ജനത്തിനു മാർഗദർശനം നൽകുന്നില്ല” ( സൂറത്ത് –അൽ-തൌബ-24)

പ്രിയ കൂട്ടുകാരേ, പ്രവാചക സ്നേഹം നിർബന്ധവും അനിവാര്യവുമാണെന്നും. തിരു നബി صلى الله عليه و سلم   ആ സ്നേഹത്തിനവകാശിയാണെന്നും ആ സ്ഥാനം വലിയ മഹത്വമുള്ളതാണെന്നും ഈ ഖുർ‌ആൻ വചനം നമ്മെ ഉണർത്തുന്നു.

ഈ സ്വലാത്തൊന്ന് ചൊല്ലൂ..

اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ بِقَدْرِ حُبِّكَ فِيهِ وَزِدْنِي يَا مَوْلَايَ حُباًّ فِيهِ وَبِجَاهِهِ عِنْدَكَ فَرِّجْ عَنِّي مَا أَنَا فِيهِ إِلـٰهِي لاَ أَسْأَلُكَ رَدَّ الْقَضَاءِ بَلْ أَسْأَلُكَ اللُّطْفَ فِيهِ وعَلَى آلِهِ وَصَحْبِهِ وَسَلِّمْ

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


No comments:

Post a Comment

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails