Sunday, May 5, 2013

615-ഒരേയൊരു പ്രവാചകർ(സ)-ഭാഗം-15


 بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


അല്ലാഹുവിന്റെ പ്രവാചകരേ, അങ്ങയുടെ സംസാരം പോലും ദിവ്യ ബോധന പ്രകാരമാണെന്ന് അങ്ങയെക്കുറിച്ചു മാത്രമാണ് അല്ലാഹു പറഞ്ഞത് !



“പ്രവാചകൻ സ്വേച്ഛപ്രകാരം സംസാരിക്കയില്ല. അത് അവിടത്തേക്ക് ലഭിക്കുന്ന ദിവ്യബോധനം മാത്രമാണ്” (സൂറത്ത് അൽ-നജ്മ -64 )

നമ്മുടെ തിരു നബി صلى الله عليه وسلم യുടെ വാക്കുകൾ പോലും അല്ലാഹു വഹ്‌യ് മുഖേന നൽകുന്നു എന്നാണ് ഇതിന്റെ സാരം. അവിടന്ന് അബദ്ധമായോ അറിഞ്ഞ്കൊണ്ടോ  സത്യമല്ലാതെ പറഞ്ഞിട്ടില്ല. അവിടന്ന് സംസാരിക്കുന്നതും  നിർദ്ദേശിക്കുന്നതുമെല്ലാം അല്ലാഹുവിന്റെ നിർദ്ദേശമനുസരിച്ചാണ്. 

ഇമാം അഹ്‌മദ് رحمه الله  റിപ്പോർട്ട് ചെയ്ത ഹദീസിൽ കാണാം “എന്റെ ആത്മാവ് ആരുടെ കയ്യിലാണോ  അവനാണ് സത്യം എന്നിൽ നിന്ന് സത്യമല്ലാതെ പുറപ്പെടുകയില്ല. “

പ്രപഞ്ചത്തെയും മനുഷ്യനെയും സംബന്ധിച്ചു അവിടന്ന് അരുളിയ ശാസ്ത്രീയ സത്യങ്ങളും മാനവ രക്ഷക്കായി അവിടന്ന് നിർദ്ദേശിച്ച സമൂല തത്വങ്ങളും എല്ലാ സ്രഷ്ടാവായ അല്ലാഹുവിന്റെ ദിവ്യബോധനം മൂലമാണെന്ന് വരുമ്പോൾ മാനവരാശിയുടെ എക്കാലത്തെയും മോചനം തിരു നബി صلى الله عليه و سلم  യിലൂടെ മാത്രമേ സാധ്യമാവൂ..

അത് കൊണ്ടു തന്നെ അവിടത്തെ ഇകഴ്ത്താനും അവിടത്തെ സുന്നത്തുകൾ പരിചയപ്പെടുത്തുന്ന നബിദിനാഘോഷങ്ങൾ പോലുള്ളവ നിരുത്സാഹപ്പെടുത്താനുമല്ല സമയം കളയേണ്ടത്. അവയെ കാലോചിതമായി ലോകത്തിനെത്തിച്ചു കൊടുക്കുക എന്നതാണ് ഓരോ കാലത്തെയും മുസ്‌ലിമിന്റെ ബാധ്യത.

നമുക്കൊരുമിച്ച ചൊല്ല്ലാം






صَــلاَةٌ  وَتَسْلِيمٌ  وَأَزْكَى  تَحِيَّـةٍ


عَلَى الْمُصْطَفَى الْمُخْتَـارِ خَيْرِ الْبَرِيَّةِ


نَبِيٌّ عَظِيمٌ خُلْقُـهُ الْخُلُقُ الَّـذِي وَأَيَّـدَهُ بِالْوَحْيِ وَالنَّصْرِ وَالصَّبَا عَلَيْكَ صَــلَاةُ اللهِ يَا خَـيْرَ مَنْ تَلَا

لَهُ عَظَّمَ الرَّحْمٰنُ فِي سَيِّدِ الْكُتْبِ وَأَمْـلَاكِهِ  وَالْمُؤْمِنِينَ  وَبِالرُّعْبِ كِتَابًا مُنِيرًا  جَـاءَ  بِالْفَرْضِ وَالنَّدْبِ


وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
Islamic Bulletin

No comments:

Post a Comment

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails