Saturday, May 4, 2013

614-ഒരേയൊരു പ്രവാചകർ(സ)-ഭാഗം-14



بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ

الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


അല്ലാഹുവിന്റെ പ്രവാചകരേ, പാപികൾ അങ്ങയുടെ തിരുമുമ്പിലെത്തി പാപവിമുക്തിക്ക് വേണ്ടി തേടണമെന്ന് അല്ലാഹു പറഞ്ഞത് അങ്ങയെക്കുറിച്ച് മാത്രമാണ്.. !


സ്വന്തത്തോട് തന്നെ അധർമ്മം പ്രവർത്തിച്ചപ്പോൾ അവർ താങ്കളുടെ സന്നിധിയിൽ വന്ന് അല്ലാഹുവിനോട് പൊറുക്കുവാൻ അപേക്ഷിക്കുകയും റസൂലും അവർക്ക് വേണ്ടി മാപ്പിനപേക്ഷിക്കുകയും ചെയ്താൽ അല്ലാഹുവിനെ മാപ്പരുളുന്നവനും ഏറ്റവും കരുണ ചെയ്യുന്നവനുമായി അവർക്ക് കാണാമായിരുന്നു “ (സൂറത്ത് അൽ-നിസാ‌അ് – 64)

അവിടത്തെ സാമീപ്യത്തിനു അല്ലാഹു നൽകിയ അളവറ്റ സ്ഥാനമാണ് ഈ ആശയത്തിലുള്ളത് . തിരു നബി صلى الله عليه وسلم യിൽ വിശ്വസിക്കുകയും അവിടത്തെ സാനുരാഗം ഹൃദയത്തിൽ സംവഹിക്കുകയും ചെയ്യുന്ന ഏതൊരു മുസ്‌ലിമിന്റെയും ജീവിതാഭിലാഷമാണ് അവിടത്തെ ഇഹലോകജീവിതത്തിനു ശേഷമുള്ള  വസതിയായ മദീനയിലെ വിശുദ്ധ റൌദയിൽ ചെന്ന് അവിടത്തെ സാമീപ്യം അനുഭവിച്ചറിയുകയെന്നത്. ഒരു അനുരക്‌തൻ  തിരുനബി صلى الله عليه وسلم യോടുള്ള അനുരാഗം പരമാവധി പ്രകടിപ്പിച്ച്  , ലൌകികമായ ഒരു ചിന്തയും മനസിൽ വരുത്താതെ നിശ്കളങ്കമായ ഹൃദയത്തോടെ സ്നേഹ നിർഭരവും കാരുണ്യ പൂർണവും അനുകമ്പാമയവുമായ തിരുനബി صلى الله عليه وسلم വിശ്രമിക്കുന്ന മദീനയിൽ ചെന്ന് السلام عليك أيها النبي ورحمة الله وبركاته   എന്ന് പറഞ്ഞാൽ അവിടത്തെ സാമീപ്യവും ആലിംഗനസ്പർശവും ശരിക്കും അനുഭവിക്കാനാകും. അവിടത്തെ സാന്നിധ്യം ചുറ്റിലും പ്രകാ‍ശം പരത്തുന്നത് കാണാനുമാകും

റാദാ സന്ദർശനം അനാചാരമാക്കി തള്ളുന്ന നവീന വാദികളുടെ ദുരവസ്ഥ ഭയാനകമായിരിക്കും..

നമുക്ക് ഒരുമിച്ച് ചൊല്ലാം


اَللَّهُمَّ صَلِّ وَسَلِّمْ وَبَارِكْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ عَدَدَ كَمَالِ اللهِ وَكَمَا يَلِيقُ بِكَمَالِهِ.

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

No comments:

Post a Comment

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails