Tuesday, December 10, 2013

628 - ഡിസംബർ -10- ലോക മനുഷ്യാവകാശ ദിനം




ലോക ചരിത്രത്തിലെ ഏറ്റവും സുപ്രധാനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന മനുഷ്യാവകാശദിന പ്രഖ്യാപനം  (Universal Declaration of Human Rights) 1948 ഡിസംബർ 10 നാണ് ഐക്യരാഷ്ട്രസഭ നടത്തിയത്. 1950 ഡിസംബർ 4 നു ചേർന്ന 317 ‌‌മത് സമ്പൂർണ്ണ പൊതുസഭായോഗത്തിൽ ഇത്  ഔപചാരികമായി അംഗീകരിക്കപ്പെട്ടു. ഇതിനെ അനുസ്മരിച്ച് കൊണ്ട് ഡിസം. 10 ലോകമെങ്ങും മനുഷ്യാവകാശ ദിനമായി ആചരിച്ച് വരുന്നു. 
മനുഷ്യൻ എന്ന നിലയിൽ ലോകത്തെവിടെയായിരുന്നാലും ഏത് സാഹചര്യത്തിലായിരുന്നാലും അവന് അർഹതപ്പെട്ട അടിസ്ഥാന അവകാശങ്ങളാണ് പൊതുവെ മനുഷ്യാവകാശങ്ങളെന്ന് പറയപ്പെടുന്നത്. “ഓരോ  മനുഷ്യനും  സ്വതന്ത്രനായി ജനിക്കുകയും അവകാശങ്ങളിലും മാന്യതയിലും സമത്വം അർഹിക്കുകയും ചെയ്യുന്നു”. എന്നതാണ് മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ ആമുഖത്തിലെ ഒന്നാം വരിയായി എഴുതിച്ചേർത്തിട്ടുള്ളത്.
എന്നാൽ ആധുനിക ലോകം മനുഷ്യവകാശത്തെകുറിച്ച് ചിന്തിക്കുകയും നിയമമുണ്ടാക്കുകയും ചെയ്യുന്നതിന്റെ  പതിനാലു നൂറ്റാണ്ട് മുമ്പ് മാനവ ചരിത്രത്തിലെ പ്രഥമ മനുഷ്യാവകാശ പ്രഖ്യാപനം നടത്തിയ മനുഷ്യസ്നേഹിയായ ദൈവദൂതരാണ് മുഹമ്മദ് നബി  صلى الله عليه وسلم

ഹിജ്റയുടെ പത്താം വർഷം തന്റെ വിടവാങ്ങൽ പ്രഭാഷണത്തിലായിരുന്നു അതുല്യ പ്രഖ്യാപനം.  അതിലെ ഒരു സുപ്രധാനം പ്രസ്താവനയായിരുന്നു.

أَيُّهَا النَّاسُ، إِنَّ دِمَاءَكُمْ وَأَمْوَالَكُمْ عَلَيْكُمْ حَرَامٌ كَحُرْمَةِ يَوْمِكُمْ هَذَا، فِي شَهْرِكُمْ هَذَا، فِي بَلَدِكُمْ هَذَا". (صحيح البخاري )

മനുഷ്യരേ, നിങ്ങളുടെ രക്തവും ധനവും അഭിമാനവും പവിത്രമാണ്. നാടും മാസവും ദിവസവും പവിത്രമായതുപോലെ”,ആരും ആരെയും അക്രമിക്കുകയോ രക്തം ചിന്തിക്കുകയോ ധനം അപഹരിക്കുകയോ അപമാനിക്കുകയോ ചെയ്യരുതെന്നർത്ഥം.

പ്രസംഗത്തിലെ  മറ്റൊരു പ്രഖ്യാപനമായിരുന്നു.

أَلَا كُلُّ شَيْءٍ مِنْ أَمْرِ الْجَاهِلِيَّةِ تَحْتَ قَدَمِي مَوْضُوعٌ .... ، وَرِبَا الْجَاهِلِيَّةِ مَوْضُوعٌ، وَأَوَّلُ رِبًا أَضَعُ رِبَانَا، رِبَا الْعَبَّاسِ بْنِ عَبْدِ الْمُطَّلِبِ، فَإِنَّهُ مَوْضُوعٌ كُلُّهُ (صحيح مسلم)

മനുഷ്യ വർഗമേ, അറിയുക ; ജാഹിലിയ്യാ കാലത്തെ എല്ലാ ദുരാചാരങ്ങളും കുഴിച്ച് മൂടപ്പെട്ടിരിക്കുന്നു. അജ്ഞാന കാലത്തെ പലിശ നിർത്തൽ ചെയ്യപ്പെട്ടിരിക്കുന്നു. ആദ്യമായി ഞാൻ നിർത്തൽ ചെയ്യുന്നത് നിങ്ങളുടെ പലിശയാണ്. അഥവാ അബ്ദുൽ മുത്തലിബിന്റെ മകനായ അബ്ബാസിന്റെ പലിശ. നിശ്ചയം അതു മുഴുവൻ നിർത്തൽ ചെയ്യപ്പെട്ടു.

(നബി صلى الله عليه وسلم യുടെ പിതൃവ്യനായ അബ്ബാസ് رضي الله عنه അജ്ഞാന കാലത്ത് പലിശക്ക് കടം കൊടുക്കുന്നവരുടെ കൂട്ടത്തിലായിരുന്നു. പലിശയിനത്തിൽ ഭീമമായ സംഖ്യ അദ്ധേഹത്തിനു കിട്ടാനുണ്ടായിരുന്നു. അത് മുഴുവൻ പ്രഖ്യാപനത്തിലൂടെ നബി തങ്ങൾ നിർത്തൽ ചെയ്യുകയുണ്ടായി)

സാമ്പത്തിക ചൂഷണങ്ങളിൽ വളരെ വ്യാപകമായിട്ടുള്ളതും മനുഷ്യ ജീവിതത്തെ ആഴത്തിൽ ഗ്രസിച്ചിട്ടുള്ളതുമായ സാമ്പത്തിക ചൂഷണമാണ് പലിശ. അത് ദുരിതബാധിതന്റെ ദുരിതവും ദരിദ്രന്റെ ദാരിദ്ര്യവും കടക്കാരന്റെ കടവും ദു:ഖിതന്റെ ദു:ഖവും രോഗിയുടെ രോഗവും വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.  ചികിത്സക്കു കൃഷിക്കും വിദ്യഭ്യാസത്തിനും ഭവന നിർമ്മാണത്തിനും വിവാഹത്തിനും നൽകുന്ന പലിശക്കടം സഹായമെന്ന വ്യാജേനയുള്ള  കൊടും വഞ്ചനയും മഹാ ചൂഷണവുമാണ്.  പലിശ വ്യാപാരം പാടെ നിരോധിക്കുകയും വൻ കുറ്റമായി പ്രഖ്യാപിക്കുകയുമാണ് ഇസ്ലാം ചെയ്തത്.

സുപ്രധാനമാ മറ്റൊരു പ്രഖ്യാപനമായിരുന്നു

واتَّقُوا اللهَ فِي النِّسَاءِ؛ فَإِنَّكُمْ أَخَذْتُمُوهُنَّ بِأَمَانِ الله ...، (صحيح مسلم (


സ്ത്രികളുടെ വിഷയത്തിൽ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കണം. അവർ നിങ്ങളുടെ അടുക്കൽ അമാനത്താണ്.

പീഡനങ്ങളുടെ മാലപ്പടക്കമാണ് ഇന്ന് സ്ത്രീകൾക്കെതിരെ അരങ്ങേറുന്നത്. സ്ത്രീകളെ ആദരിക്കുകയും ബഹുമാനിക്കുകയും സംരക്ഷിക്കുകയും ചെയ്യണമെന്ന ഇസ്ലാമിന്റെ 1400 വർഷങ്ങൾക്ക് മുമ്പുള്ള പ്രഖ്യാപനം പ്രസക്തമാകുന്നത് ഇവിടെയാണ്.

മറ്റൊരു പ്രഖ്യാപനമായിരുന്നു..

أَيُّهَا النَّاسُ، أَلاَ إِنَّ رَبَّكُمْ وَاحِدٌ، وَإِنَّ أَبَاكُمْ وَاحِدٌ، أَلاَ لاَ فَضْلَ لِعَرَبِيٍّ عَلَى أَعْجَمِيٍّ، وَلاَ لِعَجَمِيٍّ عَلَى عَرَبِيٍّ، وَلاَ لأَحْمَرَ عَلَى أَسْوَدَ، وَلاَ أَسْوَدَ عَلَى أَحْمَرَ إِلاَّ بِالتَّقْوَى". (مسند الإمام أحمد رحمه الله)



മനുഷ്യരേ, അറിയുക ; നിങ്ങളുടെ രക്ഷിതാവ് ഒന്നാണ്. നിങ്ങളുടെ പിതാവും ഒന്നു തന്നെ. അറിയുക; അറബിക്ക് അനറബിയേക്കാളോ തിരിച്ചോ സവിശേഷതകളൊന്നുമില്ല. ചുവപ്പ് നിറമുള്ളവന് കറുത്തവനേക്കാളോ തിരിച്ചോ ഒരു പ്രത്യേകതകയുമില്ല ; ഭക്തി കൊണ്ടല്ലാതെ

അനീതിയുടെയും അക്രമത്തിന്റെയും അടിവേരുകൾ കടപുഴക്കിയെറിയുകയായിരുന്നു പ്രഖ്യാപനത്തിലൂടെ അല്ലാഹുവിന്റെ തിരുദൂതർ صلى الله عليه وسلم മനുഷ്യ മനസുകളിലും മനുഷ്യ സമൂഹത്തിലും നീതിയുടെയും നിശ്പക്ഷതയുടെയും  ബീജങ്ങൾ നട്ടു വളർത്തുകയായിരുന്നു.  മനുഷ്യരെ ഒന്നായി കാണാൻ സാധിക്കാത്തവർക്ക് അവർക്കിടയിൽ നീതി പുലർത്താൻ സാധിക്കികയില്ലെന്ന സത്യം ലോകത്തോട് വിളിച്ച് പറയുകയായിരുനു. നീതി ന്യായത്തിൽ മുസ്ലിം- അമുസ്ലിം വർണ-ജാതി വിവേചനങ്ങളൊന്നും കല്പിക്കാത്ത സമത്വത്തിന്റെ അടിത്തറ പാകുകയായിരുന്നു പുണ്യ പ്രവാചകർ.

നേതാവിന്റെ അണികൾക്കെങ്ങിനെ തീവ്രവാദിയാകാൻ കഴിയും !! എങ്ങിനെ തന്റെ സഹജീവിയെ ഇല്ലയ്മ ചെയ്യാൻ സാധിക്കും !


وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

Thursday, November 14, 2013

627 - മുഹര്‍‌റം പത്തും കുടുംബവും


اَلْحَمْدُ ِلله رَبِّ الْعَالَمِينَ ، اَللَّهُمَّ صَلِّ عَلَى الْمُصْطَفَى حَبِيبِ اللهِ سَيِّدِنَا مُحَمَّدِ نِ النَّبِيِّ الْأُمِّيِّ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ



عَنِ ابْنِ مَسْعُودٍ رَضِيَ اللهُ عَنْهُ قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: مَنْ وَسَّعَ عَلَى عِيَالِهِ فِي النَّفَقَةِ يَوْمَ عَاشُورَاءَ وَسَّعَ اللهُ عَلَيْهِ سَائِرَ سَنَتِهِ" قَالَ سُفْيَانُ رَضِيَ اللهُ عَنْهُ: إِنَّا قَدْ جَرَّبْنَاهُ فَوَجَدْنَاهُ كَذَلِكَ  (مشكاة المصابيح رقم 1926)

ഇബ്‌നു മസ്‌ഊദ് رضي الله عنه ൽ നിന്ന് നിവേദനം .തിരുനബി صلى الله عليه وسلم  പറഞ്ഞിരിക്കുന്നു.  മുഹർ‌റം പത്തിനു കുടുംബത്തിന്റെ മേൽ ഭക്ഷണ / വസ്ത്ര വിശാലത ചെയ്യുന്നവന് അല്ലാഹു ആ വർഷം മുഴുവനും വിശാലത നൽകുന്നതാണ്. “

സുഫ്‌യാൻ رضي الله عنه പറയുന്നു .ഞങ്ങളിത് പരീക്ഷിച്ച് നോക്കുകയും അത് പുലരുകയും ചെയ്തിട്ടുണ്ടെന്ന്  (മിശ്‌കാത്ത് 1926 )

കുടുംബത്തോടൊത്ത് നോമ്പെടുക്കുകയും അവർക്കിഷ്ടമുള്ള ഭക്ഷണം നൽകി നോമ്പ് തുറ സന്തോഷകരമാക്കുകയും ചെയ്യുക. അല്ലാഹു ബർകത്ത് ചെയ്യട്ടെ ആമീൻ



وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

626- മുഹർ‌റം ഒമ്പതും പത്തും


الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين



മുഹർ‌റം ഒമ്പതും പത്തും

നാട്ടിലും ഗൾഫ് നാടുകളിലും ഇത്തവണ മുഹർ‌റം ഒമ്പത് ബുധനാഴ്ചയും പത്ത് വ്യാഴാഴ്ചയുമാണ്. വളരെ പുണ്യമുള്ള സുന്നത്ത് നോമ്പുകളിൽ പെട്ടതാണ് ഈ രണ്ട് ദിവസത്തെയും നോമ്പുകൾ. എല്ലാ കൂട്ടുകാരും നോമ്പെടുക്കാൻ ശ്രമിക്കുക. റമദാനിൽ നോമ്പ് നഷ്ടപ്പെട്ടവർക്ക് അതും ഈ സുന്നത്തും കൂടെ  കരുതിയാൽ രണ്ടും ലഭിക്കുന്നതാണ്. കൂടാതെ വ്യഴാഴ്ച സുന്നത്തും കരുതാം.

തിരു നബി صلى الله عليه وسلم യുടെ ചില ഹദീസുകൾ കാണൂ..

عَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ:  قَالَ رَسُولُ اللهِ  صَلَّى اللهُ عَلَيْهِ وَسَلَّمَ أَفْضَلُ الصِّيَامِ بَعْدَ رَمَضَانَ شَهْرُ اللهِ الْمُحَرَّمِ (رواه الإمام مسلم رحمه الله)

“തിരുനബി   പറയുന്നു .” റമദാൻ കഴിഞ്ഞാൽ അത്യുത്തമ വ്രതം അല്ലാഹുവിന്റെ മാസമായ മുഹർ‌റമിലേതാണ്. “ (മുസ്‌ലിം )

عَنْ أَبِي قَتَادَةَ رَضِيَ اللهُ عَنْهُ قَالَ:  إِنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ سُئِلَ عَنْ صِيَامِ يَوْمِ عَاشُورَاءَ فَقَالَ يُكَفِّرُ السَّنَةَ الْمَاضِيَةَ (رواه الإمام مسلم رحمه الله)


അബൂ ഖതാദ رضي الله عنه  പറയുന്നു. “ മുഹർ‌റം പത്തിലെ ആശുറാ‍‌അ്) നോമ്പിനെ കുറിച്ച് നബി صلى الله عليه وسلم യോട് ചോദിക്കപ്പെട്ടു.  “ കഴിഞ്ഞുപോയ ഒരു വർഷത്തെ പാപങ്ങൾ മുഴുവനും പൊറുക്കപ്പെടാൻ അത് കാരണമെന്നായിരുന്നു” മറുപടി (മുസ്‌ലിം )

ഇമാം ബുഖാരി رضي الله عنه റിപ്പോർട്ട് ചെയ്ത മറ്റൊരു ഹദിസിൽ കാണാം.


عَنِ ابْنِ عَبَّاسٍ رَضِيَ اللهُ عَنْهُمَا قَالَ مَا رَأَيْتُ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ يَتَحَرَّى صِيَامَ يِوْمٍ فَضَّلَهُ عَلَى غَيْرِهِ إِلَّا هٰذَا الْيَوْمِ عَاشُورَاءَ وَهٰذَا الشَّهْرِ يَعْنِى شَهْرَ رَمَضَانَ (رواه الإمام البخاري رحمه الله)


“റമദാനിലെയും ഈ ദിവസത്തെ അഥവാ ആശുറാ‌അ് ദിവസത്തിലെ നോമ്പിനെയല്ലാതെ ഇതിനേക്കാൾ ഉത്തമമായി ഒരു നോമ്പിനെയും തിരു നബി صلى الله عليه وسلم പരിഗണന കൊടുക്കുന്നത് ഞാൻ കണ്ടിട്ടില്ല.

മുഹർ‌റം പത്തിനു ഭാര്യക്കു മക്കൾക്കും ഭക്ഷണ വിശാലത ചെയ്യാൽ സുന്നത്താണ്. ആ വർഷം മുഴുവനും അവന് ഭക്ഷണ വിശാലത ലഭിക്ക്ൻ കാരണമാകുമിത് .(ശർ‌വാനി 3: 455)

പ്രാർഥനകളിൽ ഈ എളിയവനെയും ഉൾപ്പെടുത്തുക. അല്ലാഹു നമ്മേ സ്വാലിഹീങ്ങളിൽ ഉൾപ്പെടുത്തട്ടെ.  ആമീൻ

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

Thursday, August 15, 2013

441-നീതി


الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


പ്രിയ സഹോദരരേ,  السلام عليكم ورحمة الله وبركاته

വിശുദ്ധ ഖുർ‌ആനിലെ ഒരു ആയത്ത് കാണൂ



വിശ്വാസികളേ, നിങ്ങൾ അല്ലാഹുവിനു വേണ്ടി നേർമാർഗത്തിൽ ഉറച്ചു നിലകൊള്ളുന്നവരും നീതിക്കു സാക്ഷ്യം വഹിക്കുന്നവരുമാകുവിൻ. ഏതെങ്കിലും ഒരു വിഭാഗത്തോടുള്ള വിരോധം നിങ്ങളെ നീതിയിൽ നിന്നു വ്യതിചലിപ്പിക്കാൻ പ്രേരിപ്പിക്കരുത്. നീതി പാലിക്കുവിൻ.അതാണ് തഖ്‌വയോട് ഏറ്റം അടുത്ത് നിൽക്കുന്നത്. അല്ലാഹുവോട് നിങ്ങൾ ഭയ ഭക്തിയുള്ളവരാവുക. നിങ്ങൾ പ്രവർത്തിച്ച് കൊണ്ടിരിക്കുന്നതൊക്കെയും അല്ലാഹു സൂക്ഷ്മമായി അറിയുന്നുണ്ട്”  (വിശുദ്ധ ഖുർ‌ആൻ -മാ‌ഇദ 8)


നീതിയുടെയും ധർമ്മത്തിന്റെയും അതിർ വരമ്പുകൾ അതിലംഘിച്ചുള്ള യാതൊരു വിധ പ്രതികരണവും പ്രതികാ‍രവും ഇസ്‌ലാം അനുവദിക്കുന്നില്ല.

നീതി പാലിക്കുക മാത്രമല്ല നീതിയുടെ പതാക ഉയർത്തിപ്പിടിക്കാനും, അനീതിയും അക്രമവും ബോധവൽകരണത്തിലൂടെ നിർമാർജനം ചെയ്ത് നീതിയും ക്രമവും സംസ്ഥാപിക്കാ‍നും അതിനാവശ്യമായ എല്ലാ ത്യാഗങ്ങളും സഹിക്കാനും മുസ്‌ലിം കടപ്പെട്ടിരിക്കുന്നു.

ലോകത്ത് ഇന്ന് ഏറ്റവും കൂടുതൽ ആവശ്യമായിട്ടുള്ളത് സമാധാനമാണ്. സമാധാനമാണ് ജീവിതത്തെ സൌഭാഗ്യപൂർണ്ണമാക്കുന്നത്.  വ്യക്തിക്ക് മറ്റു വ്യക്തികളിൽ നിന്നോ സമൂഹത്തിനു മറ്റ് സമൂഹങ്ങളിൽ നിന്നോ നീതി ലഭിക്കാതെ വരുമ്പോഴാണ് അസാമാധാനവും അസ്വാസ്‌ഥ്യവും ഉണ്ടാവുന്നത്. അത് വിദ്വേഷത്തിനും പകക്കും കാരണമാവുകയും ,ഏറ്റ് മുട്ടലുകൾക്കും പൊട്ടിത്തെറികൾക്കും പ്രതികാര നടപടികൾക്കും വഴി വെക്കുകയും ചെയ്യുന്നു.

സ്വന്തത്തെ ഇഷ്ടപ്പെടുന്നതും സ്വന്തക്കാരെ ഇഷ്ടപ്പെടുന്നതും സ്വന്തം കുടുംബത്തോടും വംശത്തോടും നാട്ടുകാരോടും പ്രസ്ഥാനക്കാരോടും സ്നേഹമുണ്ടാവുന്നതും സ്വഭാവികവും മനുഷ്യ സഹജവുമാണ്. ഒരളവോളം അത് അനിവാര്യവുമാണ്. പക്ഷെ സ്നേഹം അന്ധമായി മറ്റുള്ളവരുടെ അവകാശങ്ങളെ വകവെച്ച് കൊടുക്കുന്നതിനു തടസ്സമാകരുത്.

ജനങ്ങളെ വർഗത്തിന്റെയോ ജാതിയുടേയോ ഭാഷയുടേയോ തൊഴിലിന്റെയോ മതത്തിന്റെയോ പ്രാദേശികതയുടേയോ പേരിൽ വൈകാരികമായി സംഘടിപ്പിച്ച് ഭൌതിക താത്പര്യങ്ങൾക്ക് വേണ്ടി മറ്റുള്ളവരോട് അടങ്ങാത്ത പക സൃഷ്ടിച്ച് അനായാസം ലക്ഷ്യം നേടാൻ ശ്രമിക്കുന്നത് ലോകത്ത് സമാധാ‍നം നഷ്ടപ്പെടാനേ വഴിവെക്കൂ.. ആദർശാടിസ്ഥാനത്തിൽ അനുവദനീയമായ മാർഗങ്ങളിലൂടെ ജനങ്ങളെ സംഘടിപ്പിക്കുകയാണ് വേണ്ടത്.

ഇസ്‌ലാമിന്റെ ആദ്യകാലത്ത് തിരുനബി صلى الله عليه وسلم ക്ക് ഏറ്റവും ഭീഷണിയായി നിലകൊണ്ട മക്കാ മുശ്‌രിക്കുകളോടുള്ള വിരോധം അവരോട് നീതി പുലർത്തുന്നതിൽ നിങ്ങളെ തടയരുത് എന്നാണ് ഖുർ‌ആൻ ഈ ആയത്തിലൂടെ താക്കീത് ചെയ്തത്. ഇന്ന് തന്റെ ഗ്രൂപ്പിനെ അടുപ്പിച്ച് നിർത്താനും എതിർ ഗ്രൂപ്പിനെ തകർക്കാനും മൺ‌മറഞ്ഞു പോയ പണ്ഡിതന്മാരുടെ പേരിൽ അപരാധം പറയാൻ പോലും ചിലർ തയ്യാറാകുന്നത് ഖേദഖരമാണ്.  അത്തരക്കാർക്ക് ഈ ഖുർ‌ആൻ ആയത്ത് ഒരു ഉണർത്താവട്ടെ !

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


Related Posts with Thumbnails