بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
സുഭദ്രമായ സമൂഹം, നീതിനിഷ്ഠമായ നിയമം, സമൂഹത്തിന്റെ എല്ലാ തലങ്ങളിലും നിയമങ്ങള്‍ പാലിക്കപ്പെടണം. അവിടെ വിവേചനമില്ല. ജാതിയുടെയോ വര്‍ഗത്തിന്റെയോ ദേശ ഭാഷകളുടേയോ വര്‍ണത്തിന്റെയോ പേരില്‍ ഒരു മഹത്വവും ആര്‍ക്കുമില്ല. ഖുര്‍ആനിന്റെ വചനം എത്ര മഹത്വരം.
“ഓ മനുഷ്യ വര്‍ഗമേ, ഒരാണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമാണ് നിങ്ങളെ നാം സൃഷ്ടിച്ചത്. പിന്നീട് നിങ്ങളെ തിരിച്ചറിയാനാണ് വിവിധ സമുദായങ്ങളും ഗോത്രങ്ങളുമാക്കിയത്. അല്ലാഹുവിന്റെ അടുക്കല്‍ നിങ്ങളില്‍ ഏറ്റവും ഔന്നത്യമുള്ളവര്‍ അവനെ കാത്തുസൂക്ഷിച്ചു ജീവിച്ചവരാണ്. തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും സൂക്ഷ്മജ്ഞാനിയുമാണ്”. (വിശുദ്ധ ഖുർആൻ 39:13)
അക്രമം, അനീതി, പരദൂഷണം, ഏഷണി, വഞ്ചന, കൈക്കൂലി, പൂഴ്ത്തിവെപ്പ്, അപവാദപ്രചരണം, പരിഹാസം തുടങ്ങിയ സ്വഭാവ ദൂഷ്യങ്ങള്‍ സമൂഹത്തിലെ ഒരംഗത്തിലുമുണ്ടായിക്കുടെന്നു കണിശമായി ഇസ്ലാം നിര്‍ദ്ദേശിക്കുന്നു.
സത്യസന്ധത, വിശ്വസ്തത, നിഷ്കളങ്കത, നീതി, കാരുണ്യം , വിട്ടുവീഴ്ച, മറ്റുള്ളവരെ ആദരിക്കുക, സ്വന്തം പ്രയാസങ്ങള്‍ സഹിച്ചും മറ്റുള്ളവരെ സഹായിക്കുക, എല്ലാവര്ക്കും നന്മ അഭിലഷിക്കുക തുടങ്ങിയ സല്‍ഗുണങ്ങള്‍ ഓരോ വിശ്വാസിയും സിദ്ധിച്ചിരിക്കണം.
മൃഗതുല്യരായി പരസ്പരം കടിച്ചുകീറി വര്‍ഗത്തിന്റേയും ജാതിയുടേയും വര്‍ണ്ണത്തിന്റെയും പേരില്‍, ദുരഭിമാനത്തിന്റെ പേരില്‍ കഴുത്തറുത്തിരുന്ന സമൂഹത്തെ എല്ലാം മറന്നും ഒരു മാതാവിന്റെയും പിതാവിന്റെയും മക്കളില്‍ പോലും കാണാത്ത വിധം സ്നേഹവാത്സല്യമുള്ളവരാക്കി മാറ്റി എടുക്കാന്‍ ഇസ്ലാമിനു ഏറെ കാലം കാത്തിരിക്കേണ്ടി വന്നില്ല. ഇസ്ലാം സ്വീകരിക്കുന്നതോടെ ഓരോ വ്യക്തിയും സ്വയം സംസ്കൃതനായിത്തീരുകയായിരുന്നു.
اَلْحَمْدُ ِللهِ حَمْداً دَائِماً أَبَداً ** وَالْحَمْدُ ِللهِ ثُمَّ الْحَمْدُ ِلله
اَلْحَمْـدُ ِللهِ رَبِّ الْعَالَمِينَ عَلَى** مَا كَانَ يُلْهِمُنِي اَلْحَمْدُ ِللهِ
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين.
Islamic Bulletin=526
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.