Sunday, March 25, 2012

522-അല്ലാഹു-ഭാഗം-47



بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


“ലാ ഇലാഹ ഇല്ലാല്ലാഹ് മുഹമ്മദുറസൂലുല്ലാഹ്” എന്ന വചനത്തിന്റെ ആദ്യാർധം ദൈവത്തിന്റെ ഏകത്വവും രണ്ടാം അർധം മുഹമ്മദ് നബി യുടെ പ്രവാചകത്വവുമാണ് പ്രഖ്യാപിക്കുന്നത്.

അണ്ഡകടാഹങ്ങളുടെ സ്രഷ്ടാവും അജയ്യശക്തിയുടെ ഉടമയും സർവ്വജ്ഞാനിയുമായ ഏക ഇലാഹിലുള്ള വിശ്വാസമാണ് മുസ്‌ലിമിന്റേത്. അല്ലാഹു ഏകനാണ്. അല്ലാഹുവിനല്ലാതെ മറ്റാർക്കും ആരാധന അർപ്പിക്കപ്പെടരുത്. ഏത് സാഹചര്യത്തിലും ബഹുദൈവാരാധാന ഏറ്റവും വലിയ പാപമായാണ് ഇസ്‌ലാം കാണുന്നത്.

അല്ലാഹു അവന്റെ സത്തയിലും കർമ്മങ്ങളിലും ഗുണത്തിലും ഏകനാണ്. അഥവാ അല്ലാഹു ഏകനും , ആദ്യമോ അന്ത്യമോ ഇല്ലാത്തവനും നിരൂപനുമാണ് . ഒരു സൃഷ്ടിയും അവനോട് തുല്യനല്ല. അല്ലാഹുവിന്റെതിന് തുല്യമായി ഗുണവിശേഷണങ്ങൾ സൃഷ്ടികൾക്കാർക്കുമില്ല. അല്ലാഹുവിന്റെ പ്രവൃത്തികൾ അവന്റെ സ്വന്തം കഴിവും തീരുമാനവുമനുസരിച്ചാണ്. സൃഷ്ടികളുടെത് അപ്രകാരമല്ല. സൃഷ്ടികളുടെ കഴിവത്രയും അല്ലാഹുവിന്റെ കഴിവും തീരുമാനവുമനുസരിച്ചാണ്.

അല്ലാഹുവാണ് പ്രപഞ്ചത്തിന്റെ നാഥൻ, അവനാണ് വസ്തുക്കളെ സൃഷ്ടിച്ചത്. അഖില വസ്തുക്കൾക്കും ആഹാരം നൽകുന്നതും സംരക്ഷിക്കുന്നതുമെല്ലാം അവൻ തന്നെ. അല്ലാഹുവിന്റെ ഉദ്ദേശങ്ങൾക്കനുസരിച്ചാണ് ലോകത്തെ എല്ലാ കാര്യങ്ങളും നടക്കുന്നത്. ജനന മരണങ്ങളും വിജയപജയങ്ങളും ഗുണദോഷങ്ങളുമെല്ലാം അല്ലാഹുവിന്റെ ഇംഗിതാനുസരണം സംഭവിക്കുന്നു. ഇതിലൊന്നും ആർക്കും ഒരു സൃഷ്ടിക്കും പങ്കാളിത്തമില്ല. അല്ലാഹുവിന്റെ ഇംഗിതത്തിനെതിരെ ആർക്കും ഒന്നും ചെയ്യാൻ സാധ്യമല്ല. ഒരു തരത്തിലുള്ള ദൌർബല്യങ്ങളും കഴിവുകേടും അല്ലഹുവിനില്ല. ഇതത്രെ ഇസ്‌ലാമിന്റെ ദൈവ വിശ്വാസം



اَلْحَمْدُ ِللهِ حَمْداً دَائِماً أَبَداً ** وَالْحَمْدُ ِللهِ ثُمَّ الْحَمْدُ ِلله ** اَلْحَمْـدُ ِللهِ رَبِّ الْعَالَمِينَ عَلَى ** مَا كَانَ يُلْهِمُنِي اَلْحَمْدُ ِللهِ



وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


Islamic Bulletin=522

No comments:

Post a Comment

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails