بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
അല്ലാഹുവിന്റെ അസ്തിത്വത്തിന് ഖുർആൻ തന്നെ ഒരു തെളിവാണ്. ഖുർആനിലെ ശാസ്ത്രീയ പരാമർശങ്ങളും ചരിത്ര പരാമർശങ്ങളും സാഹിത്യഭംഗിയുമൊക്കെ പഠിച്ചാൽ ഖുർആൻ മനുഷ്യനിർമ്മിതമല്ലെന്നും അല്ലാഹുവിൽ നിന്നവതീർണ്ണമായതാണെന്നും മനസ്സിലാക്കാം. “നമ്മുടെ അടിമക്ക് നാം അവതരിപ്പിച്ച് കൊടുത്താൽ നിങ്ങൾ സംശയാലുക്കളാണെങ്കിൽ ഇതിന് തുല്യമായ ഒരദ്ധ്യായം നിങ്ങൾ കൊണ്ട് വരിക”. (ഖുർആൻ 2:23) എന്ന ഖുർആനിന്റെ വെല്ലുവിളി ഇന്നും നിലനിൽക്കുന്നു.
അല്ലാഹുവിൽ നിന്ന് മനുഷ്യനുള്ള മാർഗ്ഗദർശന ഗ്രന്ഥമായ ഖുർആൻ അല്ലാഹുവിനെക്കുറിച്ച് നമ്മെ പരിചയപ്പെടുത്തുന്നത് നാം പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ടതുണ്ട്. ഖുർആൻ നമ്മുടെ മുമ്പിലുണ്ട്. അത് അല്ലാഹുവിൽ നിന്നുള്ളതാണെന്ന് അതുതന്നെ നമ്മെ ബോധ്യപ്പെടുത്തുന്നു. അപ്പോൾ നമുക്കെങ്ങിനെ അല്ലാഹുവിനെ നിഷേധിക്കാൻ കഴിയും ?
അല്ലാഹു പറയുന്നത് കാണൂ :
قُلْ هُوَ لِلَّذِينَ آمَنُوا هُدًى وَشِفَاء وَالَّذِينَ لَا يُؤْمِنُونَ فِي آذَانِهِمْ وَقْرٌ وَهُوَ عَلَيْهِمْ عَمًى š(سورة فصلت 44
“നബിയെ, അങ്ങ് പറഞ്ഞുകൊടുക്കുക : ഈ ഖുർആൻ സത്യവിശ്വാസികൾക്ക് സന്മാർഗ്ഗ ദർശനവും രോഗശാന്തിയുമാകുന്നു. എന്നാൽ വിശ്വസിക്കാത്തവർക്കോ ഇത് കാതുകൾക്ക് അടപ്പും കണ്ണുകൾക്ക് അന്ധതയുമാകുന്നു”.
മുഹമ്മദ് നബി(സ)യുടെ ജീവിതത്തെക്കുറിച്ച് പഠിച്ചാൽ അവിടുന്നു സത്യസന്ധനായിരുന്നുവെന്നും, സ്വാർത്ഥ താൽപര്യങ്ങളില്ലാത്തവരായിരുന്നുവെന്നും ബോധ്യമാവും. ആ സത്യ സന്ധനായ മനുഷ്യൻ അല്ലാഹുവിനെക്കുറിച്ചും പരലോകത്തെക്കുറിച്ചും മുന്നറിയിപ്പ് നൽകുമ്പോൾ നമുക്കെങ്ങിനെ അതെല്ലാം അവഗണിച്ചു മുന്നോട്ട് നീങ്ങാനാവും ?
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين.
Islamic Bulletin-515
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.