Sunday, March 18, 2012

509-അല്ലാഹു-ഭാഗം-34


بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


ദൈവ സങ്കല്പങ്ങൾ പലവിധമുണ്ട്. ഇസ്‌ലാമിലെ ദൈവ സങ്കല്പം വ്യക്തമായി ഈ അദ്ധ്യായത്തിൽ അവതരിപ്പിക്കുന്നു. പലവിധ ദൈവസങ്കല്പങ്ങളും വെച്ച് പുലർത്തുന്നവരോട് ഇങ്ങിനെ പറയാൻ അല്ലാഹു കല്പിച്ചു. “ അല്ലാഹു ഏകനാണ് , അല്ലാഹു ഏവർക്കും ആശ്രയമായിട്ടുള്ളവനാണ്. അവൻ പ്രസവിച്ചിട്ടില്ല, ആരുടെയും സന്തതിയായി ജനിച്ചിട്ടുമില്ല. അവനു തുല്യനായി ആരും ഇല്ല “

ദൈവത്തിന്റെ സത്തയിലോ ,ഗുണത്തിലോ, അധികാരത്തിലോ, അവകാശത്തിലോ, സൃഷ്ടിയിലോ, സംഹാരത്തിലോ, കൈകാര്യകർതൃത്വത്തിലോ ഒന്നിലും ഒരു പങ്കാളിയില്ല. അവൻ സൃഷ്ടാവ്, മറ്റുള്ളവയെല്ലാം സൃഷ്ടികൾ. സൃഷ്ടികൾ സ്രഷ്ടാവിന്റെ പങ്കാളികളല്ല. സ്രഷ്ടാവ് പിതാവല്ല. പുത്രനല്ല. മാതാവല്ല. അവനു തുല്യനായി ആരുമില്ല. കലർപ്പില്ലാത്ത ഏക ദൈവ വിശ്വാസമാണ് ഖുർ‌ആൻ അവതരിപ്പിക്കുന്നത്. അല്ലാഹുവിന്റെ സ്ഥാനവും അധികാരവും അവകാശങ്ങളും ആർക്കെങ്കിലും വകവെച്ച് കൊടുക്കുന്നത് മഹാപാപമാണെൻ ഇസ്‌ലാം പഠിപ്പിക്കുന്നു. ഏകനും സ്രഷ്ടാവുമായ അല്ലാഹുവിൽ നാം എല്ലാം അർപ്പിക്കുന്നതോടെ സർവ്വത്ര ഭീതിയിൽ നിന്നും നാം മുക്തരാകുന്നു. നോക്കുന്നിടത്തെല്ലാം അല്ലാഹുവിന്റെ സാന്നിദ്ധ്യമറിയുന്നു.

നാം ജീവിക്കുന്ന പ്രപഞ്ചത്തിന്റെ ഉൽഭവത്തെക്കുറിച്ച് ശാസ്ത്രം എന്ത് പറയുന്നു എന്ന് കൂടി ശ്രദ്ധിയ്ക്കുക. ആധുനിക ശാസ്ത്രീയ നിഗമന പ്രകാരം ഈ പ്രപഞ്ചം അനാദികാലം മുതൽ നില നിന്നിരുന്നില്ല. പിന്നീടുണ്ടായതാണ്. അപ്പോൾ ശ്യൂന്യതയിൽ നിന്ന് പ്രപഞ്ചമുണ്ടായി എന്ന് പറയുന്നറത യുക്തിവിരുദ്ധമാണ്. പണ്ടുണ്ടായിരുന്നില്ല. പിന്നീടുണ്ടായി എങ്കിൽ അത് സൃഷ്ടിക്കപ്പെട്ടതായിരിക്കണമല്ലോ. ആധുനിക ശാസ്ത്രീ‍യ ഗവേഷണ ഫലങ്ങൾ കാണിക്കുന്നത് പ്രപഞ്ചം വികസിച്ച് കൊണ്ടിരിക്കുന്നു എന്നാണ്. പ്രപഞ്ചത്തെ ഏതാണ് വികസിച്ച് കൊണ്ടിരിക്കുന്ന ഒരു പുള്ളികളുള്ള ബലൂണിനോട് ഉപമിക്കാം. ബലൂണിലെ പുള്ളികളെ നക്ഷത്രസഞ്ചയങ്ങളോടും. ബലൂൺ ഊതി വീർപ്പിക്കുമ്പോൾ പുള്ളികൾ തമ്മിലുള്ള അകലം വർദ്ധിക്കുന്നു. അത്പോലെ പ്രപഞ്ചത്തിലെ നക്ഷത്ര സഞ്ചയങ്ങളും അകന്നുപോകുന്നുണ്ട്. ഇങ്ങനെ പ്രപഞ്ചം ഒരു തോതനുസരിച്ച് വികസിച്ച് കൊണ്ടിരിക്കുന്നു.

ഭൂതകാലത്തിലെ ഒർ പ്രത്യേക സമയത്ത് പ്രപഞ്ചത്തിലെ എല്ലാ പദാർഥങ്ങളും അനന്തമായ സാന്ദ്രതയുള്ള ഒരു സൂപ്പർ ഡെൻസ് ബീജത്തിൽ ഒതുങ്ങി നിൽക്കുകയായിരുന്നു. അത് പൊട്ടിത്തെറിച്ചു ആ സംഭവം അഥവാ മഹാ വിസ്ഫോടനം പ്രപഞ്ചത്തിന്റെ ആരംഭം കുറിച്ചു. അന്ന് തുടങ്ങിയ വികാസം ഇന്നും തുടർന്ന് കൊണ്ടിരിക്കുന്നു. ഫിസിക്സിൽ ഇന്ന് നമുക്കറിയാവുന്ന നിയമങ്ങൾ ശരിയും ഒരു പരിധിവരെ പൂർണ്ണവുമാണെങ്കിൽ പ്രപഞ്ചം ഒരു മഹാ സ്ഫോടനത്തിലൂടെയാണ് ആരംഭിച്ചതെന്ന് നിസ്സന്ദേഹം പറയാം



لا إله إلا الله محمد رسول الله


وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين.

Islamic Bulletin-509

No comments:

Post a Comment

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails