Thursday, March 8, 2012

489-അല്ലാഹു –ഭാഗം-14

بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ

الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


അല്ലാഹു അവന്റെ മഹത്വത്തിനും ഗാംഭീര്യത്തിനും യോജിക്കുന്ന വിധത്തിൽ പ്രത്യേക നിയമ വ്യവസ്ഥയോടു കൂടെയാണ് ഈ ലോകത്തെ സംവീധാനിച്ചിരിക്കുന്നത്. കാരണങ്ങളുടെ ലോകമാണിത്. കാരണങ്ങളുണ്ടാകുമ്പോൾ കാര്യങ്ങളുണ്ടാകുന്നു. പുരുഷനും സ്ത്രീയും ബന്ധപ്പെട്ടാൽ സന്താനോത്പാദനമുണ്ടാവുക എന്നത് ഈ ലോകത്തിന്റെ ക്രമമാണ്. എന്നാൽ ചിലപ്പോൾ ഈ ബന്ധപ്പെടലുകളെകൊണ്ട് കുഞ്ഞുങ്ങളുണ്ടാവില്ല. കാരണങ്ങൾ കൂടിച്ചേരൽ കൊണ്ട് മാത്രം കാര്യങ്ങൾ ഉണ്ടാവില്ലെന്നും അല്ലാഹുവിന്റെ അജയ്യമായ ഉദ്ദേശം കൂടി ഉണ്ടെങ്കിൽ മാത്രമേ സൃഷ്ടി നടക്കുകയുള്ളൂ എന്നും മനുഷ്യനെ ബോധ്യപ്പെടുത്താനാണ് ഇത്തരം അപവാദങ്ങൾ ഇടക്കിടെ അല്ലാഹു ചെയ്യുന്നത്. ഖുർ‌ആനിൽ അത് പറയുന്നുണ്ട്



لِلَّهِ مُلْكُ السَّمَاوَاتِ وَالْأَرْضِ يَخْلُقُ مَا يَشَاء يَهَبُ لِمَنْ يَشَاء إِنَاثًا وَيَهَبُ لِمَن يَشَاء الذُّكُورَ. أَوْ يُزَوِّجُهُمْ ذُكْرَانًا وَإِنَاثًا وَيَجْعَلُ مَن يَشَاء عَقِيمًا إِنَّهُ عَلِيمٌ قَدِيرٌ. (الشورى 49-50



“അല്ലാഹു ആകാശ-ഭൂമികളുടെ ഉടമായാകുന്നു. അവനുദ്ദേശിക്കുന്നതെന്നും അവൻ സൃഷ്ടിക്കുന്നു. ഉദ്ദേശിക്കുന്നവർക്ക് പെണ്മക്കളെ സമ്മാനിക്കുന്നു. ഇച്ഛിക്കുന്നവർക്ക് ആണ്മക്കളെയും അവനുദ്ദേശിക്കുന്നവർക്ക് ആണ്മക്കളെയും പെണ്മക്കളെയും ഒന്നിച്ച് കൊടുക്കുന്നു. ഇച്ഛിക്കുന്നവരെ വന്ധ്യരാക്കുന്നു. അവൻ എല്ലാം അറിയുന്നവനും എല്ലാറ്റിനും കഴിവുള്ളവനുമാകുന്നു”

അപ്പോൾ ഇത് കാരണങ്ങളുടെ ലോകമാണെങ്കിലും കഴിവുകളുടെ അനർഗളത അല്ലാഹുവിന്റെ സ്വന്തമാണ്. വിവാഹിതരായി വർഷങ്ങളോളം കൂടെകഴിഞ്ഞിട്ടും സന്താന ഭാഗ്യം ലഭിക്കാത്തവരെത്രയാണ്! . ഇത് നമ്മെ ചിന്തിപ്പിക്കാനാണ്. കാരണങ്ങളുടെ ലോകമാണെങ്കിലും അല്ലാഹുവിന്റെ ഇച്ഛ കൂടി ആവശ്യമാണെന്നതിലേക്ക് അല്ലാഹുവിനോ കാരണങ്ങളില്ലാതെയും സൃഷ്ടിക്കാൻ കഴിയുമെന്ന് തെളിയിച്ചവനാ‍ണവൻ. ആദമിനെ സൃഷ്ടിച്ചത് സ്ത്രീയോ പുരുഷനോ ബന്ധപ്പെടലോ ഒന്നുമില്ലാതെയാണ് , അത് പോലെ സ്ത്രീയില്ലാതെ പുരുഷനിൽ നിന്ന്മാത്രമാണ് നമ്മുടെ ആദ്യമാതാവ് ഹവ്വ عليها السلام യെ സൃഷ്ടിച്ചത്. പുരുഷന്റെ സ്പർഷനം പോലുമില്ലാതെയാണ് ഈസാ നബി عليها السلام യെ സൃഷ്ടിച്ചത്. ഇതെല്ലാം അല്ലാഹു സർവ്വ ശക്തനാണെന്നും അവന്റെ കഴിവുകൾക്ക് പരിധികളോ ഉപാധികളോ ഇല്ലെന്ന് അറിയിക്കാൻ വേണ്ടിയുമാണ്.

മറ്റേത് പ്രതിഭാസത്തിലേക്ക് ചിന്തിച്ചാലും ഈ പ്രത്യേകത കാണാം. കാലാകാലങ്ങളിലായി കൃത്യമായി മഴ കിട്ടിയിരുന്ന എത്ര സ്ഥലങ്ങളാണ് ചില വർഷങ്ങളിൽ മഴ കിട്ടാതെ പോകുന്നത്. വർഷത്തിലോ വർഷങ്ങൾ കഴിയുമ്പോഴോ മഴ ലഭിച്ചിരുന്ന എത്ര സ്ഥലങ്ങളാണ് മഴകൊണ്ട് വീർപ്പ് മുട്ടിയത്. അപ്പോൾ ഇതൊന്നും പ്രകൃതിയോ യാദൃശ്ചികതയോ അല്ല. എല്ലാം സർവ്വലോക രക്ഷിതാവായ അല്ലാഹുവിന്റെ തീരുമാനങ്ങളാണ്.



سبحانك اللهم أنت الواحد õ وسبحانك اللهم أنت الخالق



وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين.


Islamic Bulletin-489

No comments:

Post a Comment

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails