Thursday, March 8, 2012

488-അല്ലാഹു –ഭാഗം-13

بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


No God But Allah



മനുഷ്യനേക്കാൾ ചെറുതായ ചെടികളും സസ്യങ്ങളും ജീവികളും നിർജീവ വസ്തുക്കൾ വരേക്കും സൃഷ്ടിച്ചവൻ അല്ലാഹു ആണെങ്കിൽ ബുദ്ധികൊണ്ടും വിവേകം കൊണ്ടും ചിന്ത കൊണ്ടും വ്യതിരിക്തനായ മനുഷ്യനെ സൃഷ്ടിച്ചത് എന്തായാലും അല്ലാഹു ആണ്. അത് കൊണ്ടാണ് അല്ലാഹു ഇങ്ങനെ പറഞ്ഞത്.




“അതല്ല, ഇവരെ സൃഷ്ടാവില്ലാതെ സ്വയം സൃഷ്ടിക്കപ്പെട്ടതാണോ ? അതോ അവർ തന്നെയാണോ ഇവയെ സൃഷ്ടിച്ചവർ ? ആകാശങ്ങളെയും ഭൂമികളെയും അവർ സൃഷ്ടിച്ചുവോ ?”

ഈ പ്രപഞ്ചത്തിൽ കാണുന്നത് മുഴുവനും അല്ലാഹുവിന്റെ സൃഷ്ടിയാണെന്ന് നാം സമ്മതിക്കുന്നുവെങ്കിൽ ഈ പ്രപഞ്ചത്തെ പരിപാലിക്കുന്നവനും സംരക്ഷിക്കുന്നവനും അതിന്റെ സംവിധായകനും എല്ലാം അല്ലാഹുവാണെന്ന് സമ്മതിക്കാൻ ബുദ്ധി പറയുന്നുവെങ്കിൽ നാം ഉറക്കെ പറയുക. “ലാ ഇലഹ ഇല്ലല്ലാഹ് “ എന്ന് (There is no God worthy of worship except Allah) എന്ന്

ഈ പ്രപഞ്ചത്തിൽ മനുഷ്യന് ചില കാര്യങ്ങളിൽ നല്ലതും ചീത്തയും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അല്ലാഹു നൽകിയിട്ടുണ്ടെന്നതൊഴിച്ചാൽ എല്ലാം അല്ലാഹുവിന്റെ അനിയന്ത്രിത തീരുമാനത്തിനും ഉദ്ദേശത്തിനും വഴങ്ങിക്കൊണ്ട് നിലനിൽക്കുകയാണ്. സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും മറ്റു ഗോളങ്ങളും ഭൂമിയും എല്ലാം ചലിക്കുന്നത് അല്ലാഹുവിന്റെ നിയമമനുസരിച്ചാണ്. മനുഷ്യന് അവയിലൊന്നും യാതൊരു കൈകടത്തലുമില്ല. വളരെ സൂക്ഷ്മമായ നിയമങ്ങൾക്ക് വിധേയമായിക്കൊണ്ടാണ് അവ ചലിക്കുന്നത്. സൂര്യൻ ഉദിക്കുന്ന സമയത്തെത്തൊട്ട് ഒരു നിമിഷം പോലും അത് പിന്തുകയോ മുന്തുകയോ ചെയ്യില്ല. അല്ലാഹു പറഞ്ഞില്ലേ :




“ചന്ദ്രനെ എത്തിപ്പിടിക്കാൻ സൂര്യന് കഴിയില്ല. രാത്രിക്ക് പകലിനെ കവച്ചുകടക്കാനാവുകയുമില്ല. എല്ലാം ഓരോ പഥങ്ങളിൽ കറങ്ങിക്കൊണ്ടേയിരിക്കുകയാണ്.”

മനുഷ്യകുലം മുഴുവൻ ശ്രമിച്ചാലും അവയെ ഒരു സെകന്റ് നിറുത്താനോ അല്ലെങ്കിൽ ഭൂമിയുടെ കറക്കത്തിന്റെ വേഗത അല്പം കുറക്കാനോ സാധ്യമല്ല

പ്രിയ സഹോദരന്മാരേ, ഈ സൃഷ്ടാവിനെയല്ലേ നാം ആരാധിക്കേണ്ടത് ? പറഞ്ഞു നോക്കൂ

ലാ ഇലാഹ ഇല്ലല്ലാഹ് “ ( No God But Allah) لا إله إلا الله



وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين.

Islamic Bulletin-488

No comments:

Post a Comment

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails