Wednesday, March 7, 2012

487-അല്ലാഹു-ഭാഗം-12


بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


അല്ലാഹുവിന്റെ ഒരു വെല്ലു വിളി നോക്കൂ നിങ്ങൾ :



يَا أَيُّهَا النَّاسُ ضُرِبَ مَثَلٌ فَاسْتَمِعُوا لَهُ إِنَّ الَّذِينَ تَدْعُونَ مِن دُونِ اللَّهِ لَن يَخْلُقُوا ذُبَابًا وَلَوِ اجْتَمَعُوا لَهُ وَإِن يَسْلُبْهُمُ الذُّبَابُ شَيْئًا لَّا يَسْتَنقِذُوهُ مِنْهُ ضَعُفَ الطَّالِبُ وَالْمَطْلُوبُ . مَا قَدَرُوا اللَّهَ حَقَّ قَدْرِهِ إِنَّ اللَّهَ لَقَوِيٌّ عَزِيزٌ. (سورة الحج 73 ، 74


ഓ ജനങ്ങളേ, ഒരു ഉദാഹരണം പറയാം, ശ്രദ്ധിച്ചു കേൾക്കൂ : അല്ലാഹുവിനെ കൂടാതെ നിങ്ങൾ ആരാധനകളർപ്പിച്ചുകൊണ്ടിരിക്കുന്ന ദൈവങ്ങളുണ്ടല്ലോ, അവർ ഒരു ഈച്ചയെപ്പോലും സൃഷ്ടിച്ചിട്ടില്ല. അവരെല്ലാം സംഘടിച്ചാൽ പോലും അതിനു സാധിക്കില്ല. എന്നല്ല , ഈച്ച അവരിൽ നിന്ന് വല്ലതും തട്ടിയെടുത്താൽ അതിനെ രക്ഷിക്കാൻ പോലും അവർക്ക് സാധിക്കുകയില്ല. സഹായം തേടുന്നവരും ഈ ദൈവങ്ങളും ദുർബലരാണ് . ഈ ജനം അല്ലാഹുവിനെ മനസ്സില്ലാക്കേണ്ടുന്ന വിധം മനസ്സിലാക്കിയിട്ടില്ല. “ യഥാർഥത്തിൽ ശക്തനും അജയ്യനുമായവൻ അല്ലാഹു മാത്രമാകുന്നു.”

ഈ വെല്ലുവിളി ഇന്നും നില നിൽക്കുന്നു. അല്ലാഹു സൃഷ്ടിച്ച് വെച്ച വസ്തുക്കളുടെ സഹായം കൂടാതെ ഇല്ലായ്മയിൽ നിന്നും ഒരു നിസാര ജീവിയെപ്പോലും അല്ലാഹുവിനെ നിഷേധിക്കുന്ന പ്രകൃതിവാദികൾക്കോ മറ്റോ ഇതുവരേക്കും സൃഷ്ടിക്കാൻ കഴിഞ്ഞിട്ടില്ല. മനുഷ്യൻ ചന്ദ്രനിൽ കാലു കുത്തി, ചൊവ്വയിലേക്കും സൂര്യനിലേക്കും അതിലപ്പുറവും അവൻ എത്തിയേക്കാം . പക്ഷെ അല്ലാഹു സൃഷ്ടിച്ചവയുടെ സഹായം കൂടാതെ ഇല്ലായ്മയിൽ നിന്ന് ഒരു ഈച്ചയെപ്പോലും സൃഷ്ടിക്കാൻ അവനു സാധ്യമല്ല.

ഇതിൽ നിന്ന് നമുക്ക് മനസ്സിലാക്കാവുന്ന ഒരു പരമ സത്യമാണ്. ശാസ്ത്രം എത്ര പുരോഗമിച്ചാലും അല്ലാഹു സംവിധാനിച്ചതും നിക്ഷേപിച്ചതുമായ കഴിവുകളെ പുറത്ത് കൊണ്ട് വരികയാണ് അവ ചെയ്യുന്നത്. അല്ലാതെ ഇല്ലായ്മയിൽ നിന്നും ഒന്നിനെയും ഉണ്ടാക്കാൻ അവക്ക് സാധ്യമല്ല.

അവിടെയാണ് വീണ്ടും നാം ആദ്യം എഴുതിയ ആയത്ത് പ്രസക്തമാ‍കുന്നത്.



ذَلِكُمُ اللّهُ رَبُّكُمْ لا إِلَـهَ إِلاَّ هُوَ خَالِقُ كُلِّ شَيْءٍ فَاعْبُدُوهُ وَهُوَ عَلَى كُلِّ شَيْءٍ وَكِيلٌ (سورة الأنعام 102


“അവനാകുന്നു നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവനല്ലാതെ ഒരു ആരാധ്യനുമില്ല. അവൻ സകല വസ്തുക്കളുടെയും സൃഷ്ടാവാ‍ണ്. അതിനാൽ നിങ്ങൾ അവന്ന് ആരാധനകളർപ്പിക്കൂ. അവൻ സകല കാര്യങ്ങളുടെയും ഉത്തരവാദിത്തമേറ്റവനാകുന്നു” (സൂറ അൽ-അൻ‌ആം 102 )

അപ്പോൾ ബുദ്ധിപരമായിത്തന്നെ അല്ലാഹു ആണ് എല്ലാ വസ്തുക്കളെയും സൃഷ്ടിച്ചതെന്ന് നാം മനസ്സിലാക്കി



وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين.


Islamic Bulletin-482

1 comment:

  1. പ്രിയ വായനക്കാരെ, റബീഉൽ അവ്വലിൽ തിരുനബിയുടെ പത്നിമാർ എന്ന ബുള്ളറ്റിൻ പോസ്റ്റിംഗ് തുടങ്ങിയപ്പോൾ നിർത്തി വെച്ചിരുന്ന ‘അല്ലാഹു’ എന്ന വിഷയത്തിലുള്ള തുടർ ബുള്ളറ്റിനുകൾ വീണ്ടും പോസ്റ്റിംഗ് ആരംഭിക്കുന്നു. ഈ വിഷയത്തിനു ശേഷം തിരുനബിയുടെ പത്നിമാർ എന്ന വിഷയം വീണ്ടും തുടങ്ങുന്നതാണ്.. ഇൻശാ അല്ലാഹ്

    ReplyDelete

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails