Monday, January 30, 2012

534-തിരുനബിയുടെ പത്നിമാര്‍-ഭാഗം-05

بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ

الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين




മറ്റൊരു കാരണം : അല്ലാഹു മനുഷ്യ വര്‍ഗത്തിന്‌ ഇതര ജീവികള്‍ക്കില്ലാത്ത ബുദ്ധിയും വിവേകവും ധീരതയും നല്‍കിയതായി കാണാം. മനുഷ്യരില്‍ പ്രവാചകന്മാര്‍ക്ക് അല്ലാഹു മറ്റ് മനുഷ്യര്‍ക്ക് നല്‍കാത്ത ദിവ്യസന്ദേശം, പ്രവാചകത്വം, അമാനുഷിക കഴിവുകള്‍ തുടങ്ങിയ പ്രത്യേകതകള്‍ നല്‍കി ആദരിച്ചതായും കാണാം. പ്രവാചകരില്‍ തന്നെ ചിലരെ മറ്റു ചിലരേക്കാള്‍ ആദരവ് നല്‍കി. അതില്‍ പെട്ടതാണ്‌ ആദം നബി عليه السلام നെ പിതാവില്ലാതെ സൃഷ്ടിച്ചു എന്നതും മൂസാ നബി عليه السلام നോട് അല്ലാഹു സംസാരിച്ചു എന്നതുമൊക്കെ.

ഇപ്രകാരം ഇവര്‍ക്കൊന്നുമില്ലാത്ത , മനുഷ്യകുലത്തിനു തന്നെ ഇല്ലാത്ത പ്രത്യേകതകള്‍ നല്‍കി തിരുനബിصلى الله عليه وسلم യെ അല്ലാഹു ആദരിച്ചു. അതില്‍ പെട്ടതാണ്‌ മറ്റ് പ്രവാചകന്മാര്‍ക്കില്ലാത്ത അല്‍ഭുത കഴിവുകള്‍ നല്‍കി ,അവിടുത്തെ പ്രവാചകത്വം ലോകത്തിനു മുഴുവനുമുള്ളതാക്കി. അവിടുത്തെ ശരീ‌അത്ത് അന്ത്യദിനം വരെയുള്ള നിയമസംഹിതയാക്കി, ഭൂമി മുഴുവനും അവിടുത്തേക്ക് പള്ളിയാക്കി എന്നിവയൊക്കെ

കൂടാതെ തന്റെ ഉമ്മത്തിനു ഒരാള്‍ക്കും നിര്‍ബന്ധമില്ലാത്ത കാര്യങ്ങള്‍ നബി ക്ക് അല്ലാഹു പ്രത്യേകം നിര്‍ബന്ധമാക്കി. അതില്‍ പെട്ടതാണ്‌ രാത്രി നിസ്കാരം, ളു‌ഹാ നിസ്കാരം, മിസ്‌വാക്ക് ചെയ്യല്‍ എന്നിവയെല്ലാം. ഇവ ഉമ്മത്തിന്‌ സുന്നത്ത് മാത്രമേയുള്ളൂ.


അതുപോലെ ഉമ്മത്തിന്‌ ഹറാമില്ലാത്ത പല കാര്യങ്ങളും അവിടുത്തേക്ക് അല്ലാഹു ഹറാമാക്കിയതായി കാണാം. അതില്‍പെട്ട ഒന്നാണ്‌ സകാത്ത് മുതല്‍ സ്വീകരിക്കല്‍


ഉമ്മത്തിന്‌ അനുവദനിയമല്ലാത്ത പലതും അവിടുത്തേക്ക് അനുവദനീയമാക്കിയിട്ടുണ്ട്. .അതില്‍പെട്ടതാണ്‌ വഫാതിനു ശേഷവും വിവാഹ ബന്ധം നില നില്‍ക്കുന്നു എന്നത്. മറ്റുള്ളവര്‍ക്ക് മരണത്തോടെ വിവാഹ ബന്ധം അവസാനിക്കുകയും സ്ത്രീക്ക് മറ്റൊരു പുരുഷനെയും, പുരുഷന്‌ മറ്റൊരു സ്ത്രീയെയും വിവാഹം ചെയ്യാനും അവകാശമുണ്ട്. എന്നാല്‍ തിരുനബിصلى الله عليه وسلمയുടെ പത്നിമാര്ക്ക് അവിടുത്തെ വിയോഗ ശേഷം മറ്റു ഭര്‍ത്താക്കന്മാരെ സ്വീകരിക്കാന്‍ പാടില്ല. അതില്‍ പെട്ടതാണ്‌ നാല്‌ ഭാര്യമാരില്‍ കൂടുതല്‍ ഭാര്യമാരെ സ്വീകരിക്കല്‍ തിരുനബിصلى الله عليه وسلمയ്ക്ക് അനുവദനീയമാ ണെന്നതും



وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين



Islamic Bulletin-534

No comments:

Post a Comment

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails