Tuesday, January 24, 2012

530-തിരുനബിയുടെ പത്‌നിമാര്‍-ഭാഗം-1


بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ

الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين




എല്ലാവര്‍ക്കും ആദ്യമായി ഒരായിരം നബിദിനാശംസകള്‍, എല്ലാവരും സന്തോഷിക്കുക, ആഹ്ലാദിക്കുകയും ആഘോഷിക്കുകയും ചെയ്യുക. ഈ മാസം മുഴുവനും നിങ്ങളുടെ മുഖത്ത് സന്തോഷത്തിന്റെ പുഞ്ചിരി വിരിയട്ടെ. അത് ഖുര്‍‌ആനിന്റെ നിര്‍ദ്ദേശമാണ് :





قُلْ بِفَضْلِ اللّهِ وَبِرَحْمَتِهِ فَبِذَلِكَ فَلْيَفْرَحُواْ هُوَ خَيْرٌ مِّمَّا يَجْمَعُونَ (سورة يونس 58




“അങ്ങ് പറയുക, അല്ലാഹുവിന്റെ ഔദാര്യവും റഹ്‌മത്തും കൊണ്ടുമാണത്. അതുകാരണം അവര്‍ സന്തോഷം പ്രകടിപ്പിക്കട്ടെ. അതാണ് അവര്‍ ശേഖരിച്ചു കൊണ്ടിരിക്കുന്നതിനേക്കാളും ഉല്‍കൃഷ്ടമായത്” (യൂനുസ് 58).

ഇതിലെ ‘റഹ്‌മത്ത് ‘ കൊണ്ടുദ്ദേശിക്കുന്നത് തിരു നബി صلى الله عليه وسلم യാണെന്ന് പ്രസിദ്ധ ഖുര്‍‌ആന്‍ വ്യാഖ്യാതാവായ ഇബ്‌നു അബ്ബാസ് رضي الله عنهما പറഞ്ഞിട്ടുണ്ട്.

നാം മുസ്‌ലിമായി ജനിക്കുകയും തിരു നബി صلى الله عليه وسلم യുടെ ഉമ്മത്തില്‍ പെടുകയും ചെയ്തു എന്നത് അല്ലാഹുവിന്റെ അതിമഹത്തായ അനുഗ്രഹമാണ്. നമുക്കൊരുമിച്ച് അവനെ സ്തുതിക്കാം.



اَلْحَمْـدُ ِللهِ عَلَى مٰا هَدٰانَا وَالْحَمْدُ ِللهِ عَلَى مَا أَوْلاٰنَا وَالْحَمْدُ ِللهِ عَلَى مَا جَعَلَنَا مِنْ أُمَّةِ مُحَمَّدٍ صَلَّى اللهُ عَلَيْهِ وَسَلَّمَ لاٰ إِلهَ إِلاَّ اللهُ وَحْدَهُ لاٰ شَرِيكَ لَه، لَهُ الْمُلْكُ وَلَهُ الْحَمْدُ يُحْيِي وَيُمِيتُ بِيَدِهِ الْخَيْرُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ وَصَلَّى اللهُ عَلَى سَيِّدِنَا مُحَمَّدٍ وَعَـلَى آلِهِ وَصَحْبِهِ وَسَـلَّمَ.



ഈ റബീഉല്‍ അവ്വലിനോടനുബന്ധിച്ച് തിരു നബി صلى الله عليه وسلم യുടെ കുടുംബത്തെ കുറിച്ച് അല്‍‌പം വിശദീകരിക്കാനാണ് ആഗ്രഹിക്കുന്നത്. സത്യത്തില്‍ നമുക്ക് പലര്‍ക്കും അജ്ഞാതമാണ് ആ മേഖല. തിരു നബി صلى الله عليه وسلم ക്ക് എത്ര മക്കളുണ്ടായിരുന്നു എന്നോ അവര്‍ ആരൊക്കെയായിരുന്നു എന്നോ തിരു നബി صلى الله عليه وسلم യുടെ പത്‌നിമാര്‍ ആരൊക്കെയെന്നോ അറിയാത്തവരാണ്. അതാണ് അങ്ങിനെ ഒരു വിഷയം തിരഞ്ഞെടുക്കാന്‍ കാരണം. അല്ലാഹു നമ്മില്‍ നിന്നും സ്വീകരിക്കട്ടെ. അവിടുത്തെ പത്‌നിമാരുടെ ബറക്കത്തുകൊണ്ട് നമ്മെയും ഭാര്യമാരെയും മക്കളെയും അവന്റെ സ്വാലിഹീങ്ങളായ അടിമകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തി അനുഗ്രഹിക്കട്ടെ.



وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين.


Islamic Bulletin -530

1 comment:

  1. റബീഉല്‍ അവ്വല്‍ സ്പെഷ്യല്‍ ബുള്ളറ്റിന്‍ ആരംഭിക്കുന്നു. അല്ലാഹു എന്ന വിഷയത്തിലുള്ള ബുള്ളറ്റിനുകള്‍ റബീഉല്‍ അവ്വലിനു ശേഷം പോസ്റ്റ് ചെയ്യുന്നതാണ്‌ ഇന്‍ശാ അല്ലാഹ്

    ReplyDelete

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails