Sunday, October 2, 2011

399-അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അ -ഭാഗം- 83


بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

നസ്വീഹത്ത്

അവസാനമായി എന്റെ സ്വന്തം ശരീരത്തോടും എല്ലാ മാന്യ വായനക്കാരോടും ഒരു ചെറിയ ഉപദേശം നൽകട്ടെ, അല്ലാഹു അനുഗ്രഹിക്കട്ടെ

നാമെല്ലാവരും മനസ്സിലാക്കേണ്ടതും ഉറച്ചു വിശ്വസിക്കേണ്ടതും അല്ലാഹുവിന്റെ ദീൻ എന്നത് തിരുനബി صلى الله عليه وسلم യിൽ നിന്ന് സ്വഹാബത്ത് മനസ്സിലാക്കിയതാണ്. അവരിൽ നിന്ന് താബിഉകൾ മനസ്സിലാക്കുകയും അവരിൽ നിന്ന് മുജ്തഹിദുകളായ ഇമാമുകൾ മനസ്സിലാക്കുകയും രേഖപ്പെടുത്തുകയും ചെയ്തു. ശേഷം അവരുടെ ശ്രമങ്ങൾക്ക് പൂർത്തീകരണം നടത്തിയ വലിയ ഇമാമുകൾ വഴി ലോക മുസ്‌ലിമീങ്ങൾ എക്കാലത്തും പുലർത്തിപ്പോന്ന ചര്യയാണ് അല്ലാഹുവിന്റെ ദീൻ. അതാണ് അല്ലാഹു വിശുദ്ധ ഖുർ‌ആനിലൂടെ പിൻപറ്റാൻ പറഞ്ഞത്.


“സന്മാർഗം വ്യക്തമായിക്കഴിഞ്ഞിട്ടും പ്രവാചകരോട് ശത്രുത പുലർത്തുകയും സത്യ വിശ്വാസികളുടെ വഴിയല്ലാത്ത മാർഗം പിന്തുടരുകയും ചെയ്തവനെ അവർ തിരിഞ്ഞ വഴിക്ക് തന്നെ അവനെ നാം തിരിച്ചുവിടുന്നതാകുന്നു. നാം അവനെ ഏറ്റവും ദുഷിച്ച സങ്കേതമായ നരകത്തിലേക്ക് തള്ളുകയും ചെയ്യും “

ഈ സച്ചരിതരായ വിശ്വാസികളുടെ ജീവിത വഴികയാണ് ഇസ്‌ലാം

ഈ അടിസ്ഥാനത്തിലായിരിക്കണം നാമെപ്പോഴും നമ്മുടെ വിശ്വാസത്തെ കാത്തു സൂക്ഷിക്കേണ്ടത്. ഈ പാരമ്പര്യമാണ് നമ്മുടെ മതിൽക്കെട്ട് അതിൽ നിന്ന് പുറത്ത് ചാടിക്കാൻ ബിദ‌ഇകൾ എക്കാലവും ശ്രമിച്ചുകൊണ്ടിരിക്കുന്നത് കാണാം.

നമ്മുടെ മതിൽക്കെട്ട് എന്ത്കൊണ്ടാണ് പടുത്തുയർത്തിയതെന്ന് മനസ്സിലാക്കാൻ നാല് മദ്‌ഹബിന്റ് ഇമാമുകളുടെ ജീവിത ചരിത്രങ്ങളും അവരെ ചരിത്രകാരന്മാർ എങ്ങിനെയാണ് വിലയിരുത്തിയതെന്നും ലോകമുസ്‌ലിമീങ്ങൾ എന്തുകൊണ്ടാണ് അവരുടെ പേര് കേൾക്കുമ്പോൾ അത്യാദരപൂർവ്വം (رضي الله عنه) ചൊല്ലുന്നതും ചിന്തിക്കുക. അവർ ഇസ്‌ലാമിനെ മനസ്സിലാക്കിയ അവരുടെ ഗുരുനാഥന്മാരെയും അവരുടെ ഗുരുനാഥന്മാരായ മഹാന്മാരായ സ്വഹാബത്തിനെയുമൊക്കെ മനസ്സിലാക്കുന്നത് നാം നിലകൊള്ളുന്ന പാത മഹത്തരമാണെന്ന് ബോധ്യപ്പെടാൻ കൂടുതൽ സഹായകരമാകും.

അതു പോലെ ഇവരുടെ മദ്‌ഹബുകൾക്ക് പാദസേവ ചെയ്ത ഇമാം ബുഖാരി, ഇമാം മുസ്‌ലിം ,ഇമാം നവവി, ഇമാം ഗസാലി, ഇമാം റാസി, ഇമാം സുയൂഥി, ഇമാം ഇബ്നു ഹജറുൽ അസ്ഖലാനി (റ) പോലുള്ള പതിനായിരക്കണക്കിന് ഇമാമുകളെയും പണ്ഡിതന്മാരെയും അറിഞ്ഞിരിക്കുന്നതും അവരൊക്കെ എന്തിന് ഈ ഇമാമുകളെ അനുധാവനം ചെയ്തു എന്ന് മനസ്സിലാക്കുന്നതും നന്ന്


. .وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

Islamic Bulletin-399

No comments:

Post a Comment

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails