Wednesday, September 14, 2011

380-അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അ –ഭാഗം -64



بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ

الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

സൃഷ്ടിയും സ്രഷ്ടാവും


അല്ലാഹു ഒരു ശാരാശരി കഴിവ് മനുഷ്യന് കൊടുത്തു വെച്ചിട്ടുണ്ട് എന്നത് മുശ്‌രിക്കുകളുടെയും യഹൂദികളുടെയും വിശ്വാസമാണ്.

യഹൂദികളുടെ വിശ്വാസം : ഞായറാഴ്ച മുതൽ അല്ലാഹു ലോകം പടക്കാൻ തുടങ്ങി അങ്ങിനെ വെള്ളിയാഴ്ച അസറിന് മുമ്പായി ഈ ലോകത്തുള്ള കാണപ്പെടുന്നതും കാണപ്പെടാത്തതുമായ സർവ്വ ചരാചരങ്ങളെയും പടച്ചു. അസറിന് ശേഷം ആദം നബി عليه السلام എന്ന അവസാനത്തെ സൃഷ്ടിയെയും സൃഷ്ടിച്ചു. (ഇത്രയും കാര്യങ്ങളിൽ നമുക്കും തർക്കമില്ല ) പക്ഷെ വെള്ളിയാഴ്ച വൈകുന്നേരത്തോടു കൂടി സൃഷ്ടി സംവിധാനം മുഴുവനും പൂർത്തിയായി ഓരോന്നിനും ചെയ്യാനുള്ള കർമ്മം അതാതിന് ഏല്പിച്ചു കൊടുത്തു. സൃഷ്ടികളൊക്ക് സ്വയം പര്യാപതരാണ്. ഇനി സൃഷ്ടാവിന്റെ ആവശ്യമില്ല. ശനിയാഴ്ച അല്ലാഹു ലീവെടുത്തു വിശ്രമിക്കാൻ തുടങ്ങി എന്നതാണ് ജൂതന്മാരുടെ വിശ്വാസം.

മു‌ശ്‌രിക്കുകളുടെ വിശ്വാസം : ഒരു വലിയ ദൈവമുണ്ട്. അവൻ വലിയ ശക്തനാണ്. അവൻ ഏഴ് മഹാ ഗോളങ്ങളെ സൃഷ്ടിക്കുന്നു. അവ ഏഴും മഹാ ബുദ്ധിലോകങ്ങളാണ്. ജീവനും ബുദ്ധിയും ശക്തിയും പ്രവർത്തനത്തിന് സ്വാതന്ത്ര്യവുമുള്ള, സ്വയം പര്യാപ്തതയുമുള്ള ഏഴു മഹാ ഗോളങ്ങളാണവ. അതോടുകൂടി സൃഷ്ടാവായ വലിയ തമ്പുരാന്റെ പ്രവർത്തി കഴിഞ്ഞു. ബാക്കിയുള്ളതൊക്കെ ചെറിയ കാര്യങ്ങളാണ്. അത് വലിയ ഒരു റബ്ബിന് യോജിച്ചതല്ല. ഈ ഏഴു ഗോളങ്ങൾക്ക് (മഹാ ശക്തികൾ ) ഈ ഓരോ ശക്തിക്കും ആധാരമായ കഴിവിന്റെ ഒരു വലിയ സംഭരണി തന്നെ ദൈവം കൊടുത്തു വെച്ചു. ഈ കഴിവ് ഉപയോഗിച്ചു കൊണ്ട് ഈ ഏഴു ഗോളങ്ങളാണ് ലോകത്തിലെ സംവിധാനങ്ങളൊക്കെ നടത്തിപ്പോരുന്നത്. അഥവാ മനുഷ്യനെയും മറ്റു സൃഷ്ടികളെയും സൃഷ്ടിച്ചതും അവക്കാവശ്യമായ ഭക്ഷണവും മറ്റും സൃഷ്ടിച്ചതും എല്ലാം ഈ ഏഴു അഖ്‌ലുകളാണ് . മരണവും ജീവിതവും നൽകുന്നതും അവയാണ്. അതാണ് അവരുടെ തൽബിയത്തിൽ അവർ പറയുന്നത്.



لبيك اللهم لبيك .. لبيك .. إلا شريكا هو تملكه وما ملك


നിന്റെ വിളിക്ക് ഞങ്ങൾ ഉത്തരം ചെയ്തു. വീണ്ടും ആവർത്തിച്ച് ഞങ്ങൾ ഉത്തരം ചെയ്യുന്നു. നിന്റെ ആജ്ഞ അംഗീകരിച്ചുകൊണ്ട് ഞങ്ങളിതാ വരുന്നു. നിനക്ക് യാതൊരുവിധത്തിലുള്ള പങ്കുകാരുമില്ല. ചില ശരീക്കുകൾ നിനക്കുണ്ട് പക്ഷെ ആ ശരീക്ക് എങ്ങിനത്തെ ശരീക്കാണ് تملكه وما ملك അവയെ നീയാണ് പടച്ചത് അത് നീ കൊടുത്ത കഴിവാണ്



. .وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


Islamic Bulletin-380

No comments:

Post a Comment

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails