Sunday, July 31, 2011

365-അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അ-ഭാഗം-49

بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين




ചുരുക്കത്തില്‍ അല്ലാഹുവിനെ, അല്ലാഹു പരിചയപ്പെടുത്തിയതുപോലെ വിശ്വസിക്കണം. അല്ലാത്ത വിശ്വാസങ്ങളൊക്കെ കുഫ്‌റാണ്. അതിന് അല്ലാഹു ഇല്ല എന്ന് പറയണമെന്നില്ല. ഇത് പ്രത്യേകം നാം ഓര്‍മ്മിക്കണം.



അല്ലാഹു പറയുന്നത് കാണുക :



وَإِلَـهُكُمْ إِلَهٌ وَاحِدٌ لاَّ إِلَهَ إِلاَّ هُوَ الرَّحْمَنُ الرَّحِيمُ (البقرة 163



“നിങ്ങളുടെ ഇലാഹ് ഏക ഇലാഹ് മാത്രമാകുന്നു.അവനല്ലാതെ വേറെ ഇലാഹില്ല.അവന്‍ അങ്ങേയറ്റത്തെ കാരുണ്യവാനും ദയാലുവുമാണ്

ഇങ്ങനെ റഹ്‌മാനും റഹീമുമായ ഒരു അല്ലാഹുവില്‍ വിശ്വസിച്ചവര്‍ മുഅ്മിനുകളല്ലാതെയില്ല. അതു കൊണ്ടാണല്ലോ ഹുദൈബിയ സന്ധി നടന്ന സമയത്ത്, തിരു നബി صلى الله عليه وسلم അലി رضي الله عنه വിനോട് കരാര്‍ എഴുതാന്‍ കല്‍‌പിക്കുകയും മഹാനവര്‍കള്‍ ബിസ്‌മി കൊണ്ട് എഴുതാന്‍ തുടങ്ങിയപ്പോള്‍ മക്കാ മുശ്‌രിക്കുകള്‍ പറഞ്ഞു لا نعرف الرحمن الرحيم “ആരാണീ റഹ്‌മാന്‍ ഞങ്ങള്‍ക്കവനെ പരിചയമില്ല.“ (ഇമാം ബൈഹഖി തന്റ് സുനനില്‍ ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് 19207)

അത് ഖുര്‍‌ആനും പല സ്ഥലങ്ങളിലായി പറഞ്ഞിട്ടുണ്ട്:




كَذَلِكَ أَرْسَلْنَاكَ فِي أُمَّةٍ قَدْ خَلَتْ مِن قَبْلِهَا أُمَمٌ لِّتَتْلُوَ عَلَيْهِمُ الَّذِيَ أَوْحَيْنَا إِلَيْكَ وَهُمْ يَكْفُرُونَ بِالرَّحْمَـنِ قُلْ هُوَ رَبِّي لا إِلَـهَ إِلاَّ هُوَ عَلَيْهِ تَوَكَّلْتُ وَإِلَيْهِ مَتَابِ (الرعد 30




“...അവര്‍ റഹ്‌മാനായ അല്ലാഹുവിനെയാണ് നിഷേധിച്ചിരിക്കുന്നത്. പ്രവാചകരേ അങ്ങ് പറയുക: അവനാകുന്നു എന്റെ റബ്ബ്. അവനല്ലാതെ വേറെ ഇലാഹില്ല........”


അപ്പോള്‍ അല്ലാഹു, അല്ലാഹുവിനെ പരിചയപ്പെടുത്തിയതും അല്ലാഹുവിനെ അവന്റെ പ്രവാചകന്മാര്‍ പരിചയപ്പെടുത്തിയതും സത്യ വിശ്വാസികള്‍ മനസ്സിലാക്കിയതുമായ അല്ലാഹു, അല്ലാഹു സൂറത്തുല്‍ ഇഖ്‌ലാസിലൂടെയും ആയത്തുല്‍ കുര്‍സിയിലൂടെയും, وإلهكم إله واحد لا إله إلا هو الرحمن الرحيم എന്ന ആയത്തിലൂടെയും പരിചയപ്പെടുത്തിയ അല്ലാഹുവാണ്. ഈ അല്ലാഹുവില്‍ അവന്റെ പ്രവാചമന്മാരും അവരില്‍ വിശ്വസിച്ച സത്യവിശ്വാസികളുമല്ലാതെ വിശ്വസിച്ചിട്ടില്ല. അവര്‍ അല്ലാഹു എന്ന വാക്ക് പറയുന്നുണ്ടോ ഇല്ലയോ എന്നതല്ല പരിഗണിക്കേണ്ടത്




.وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


Islamic Bulletin-365

No comments:

Post a Comment

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails