Thursday, July 28, 2011

361-അഹ്‌ലുസ്സുന്നത്തി വല്‍ ജമാ‌അ-ഭാഗം-45


بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين



ഇങ്ങനെ നോക്കിയാല്‍, മക്കാ മുശ്‌രിക്കുകള്‍ റബ്ബിനെക്കൊണ്ട് കാഫിറായിരുന്നു എന്നും റബ്ബിനെക്കൊണ്ട് മറ്റു വസ്തുക്കളെ അവര്‍ സമമാക്കിയിരുന്നു എന്നും റബ്ബില്‍ അവര്‍ പങ്കു ചേര്‍ത്തിരുന്നു എന്നും വിശുദ്ധ ഖുര്‍‌ആന്‍ സംശയത്തിന് വകയില്ലാത്ത വിധം ആവര്‍ത്തിച്ചു വ്യക്തമാക്കുന്നു. അതുകൊണ്ട് മക്കാ മുശ്‌രിക്കുകള്‍ക്ക് റബ്ബിനെ കുറിച്ച് വിശ്വാസമുണ്ടായിരുന്നു എന്ന് പറയുന്നതും അവര്‍ക്ക് റുബൂബിയ്യത്തിലുള്ള തൌഹീദുണ്ടായിരുന്നു എന്നു പറയുന്നതും ഖുര്‍‌ആനിന്റെ വ്യക്തമായ പരാമര്‍ശങ്ങള്‍ക്ക് എതിരാണെന്ന് ഖുര്‍‌ആന്‍ കൊണ്ട് തന്നെ തെളിഞ്ഞു.

സാന്ദര്‍ഭികമായി ഒരു കാര്യം കൂടെ ഓര്‍മ്മിപ്പിക്കട്ടെ. അല്ലാഹുവിലുള്ള വിശ്വാസത്തെ പരിചയപ്പെടുത്തുമ്പോള്‍ അതിനെ മൂന്നായി (ഉലൂഹിയ്യത്തിലുള്ള വിശ്വാസം, റുബൂബിയ്യത്തിലുള്ള വിശ്വാസം, അസ്‌മാ‌അ് വസ്സ്വിഫാത്തിലുള്ള വിശ്വാസം) വിഭജിക്കുന്ന പരിപാടി മുസ്‌ലിം ഉമ്മത്തിന് പരിചയമില്ലാത്തതാണ്.

മൂന്ന് നൂറ്റാണ്ടിലേയോ അതിന് ശേഷം വന്ന ഇമാമുകളോ ചെയ്യാത്ത ഒരു പുതിയ വിഭജനമാണത് എല്ലാം. നബി صلى الله عليه وسلم യുടെ സുന്നത്തില്‍ വല്ല തെളിവുമുണ്ടോ ആവോ? തിരു നബി صلى الله عليه وسلم തൌഹീദ് പഠിപ്പിച്ച ഒരു സ്ഥലത്തും ഇങ്ങനെ ഒരു വേര്‍തിരിവ് പറഞ്ഞതായി കാണുന്നില്ല. മുകളില്‍ നാം അബ്‌ദുല്‍ ഖൈസിന്റെ സംഭവം കൊടുത്തിരുന്നു. അതില്‍ “അല്ലാഹുവിലുള്ള വിശ്വാസം എന്താണെന്ന് നിങ്ങള്‍ക്ക് അറിയുമോ” എന്ന് ചോദിക്കുകയും അവര്‍ അറിയില്ല എന്ന് മറുപടി പറയുകയും ചെയ്ത ബുഖാരിയുടെ ഹദീസ് നാം കണ്ടു. അതിനുള്ള മറുപടിയില്‍ പോലും ഇങ്ങനെ ഒരു വിഭജനം പഠിപ്പിച്ചു കൊടുത്തിട്ടില്ല.

അല്ലാഹുവിലുള്ള വിശ്വാസം എന്നു പറയുന്നത് തന്നെ ഇതെല്ലാം അടങ്ങിയതാണ്. പിന്നീട് ഒരു വേര്‍തിരിവിന്റെ ആവശ്യമേയില്ല.

.وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

Islamic Bulletin -361

No comments:

Post a Comment

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails