Tuesday, July 5, 2011

354-അഹ്‌ലുസ്സുന്നത്തി വല്‍ ജമാ‌അ- ഭാഗം- 38


بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ

الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


2. സൂറത്തുല്‍ ഹജ്ജിലെ നാല്പതാമത്തെ ആയത്ത്


الَّذِينَ أُخْرِجُوا مِن دِيَارِهِمْ بِغَيْرِ حَقٍّ إِلَّا أَن يَقُولُوا رَبُّنَا اللَّهُ. (سورة الحج 40)

ഇതിന് നമുക്ക് കുഞ്ഞീദു മദനി നല്‍കിയ പരിഭാഷ തന്നെ പറയാം:

യാതൊരു ന്യായവും കൂടാതെ, ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറയുന്നതിന്റെ പേരില്‍ മാത്രം തങ്ങളുടെ ഭവനങ്ങളില്‍ നിന്ന് പുറത്താക്കപ്പെട്ടവരത്രെ അവര്‍.

തിരു നബി صلى الله عليه وسلم ക്കും അവിടുത്തെ അനുചരന്‍‌മാര്‍ക്കും സ്വന്തം നാടുവിട്ട് പുറത്തുപോകേണ്ടിവന്നത് അല്ലാഹു ആണ് “റബ്ബ്” എന്ന് പറഞ്ഞതിന്റെ പേരിലായിരുന്നുവെന്നാണ് ഖുര്‍‌ആന്‍ പറഞ്ഞത്.

പക്ഷെ സങ്കടമെന്നു പറയട്ടെ, ഇതേ കുഞ്ഞീദു മദനി തന്റെ അല്ലാഹുവിന്റെ ഔലിയാക്കള്‍ എന്ന പുസ്തകത്തില്‍ പറയുന്നു:

അതേയവസരത്തില്‍ അല്ലാഹു ഏകനാണ് എന്നും അവനാണ് തങ്ങളെയും തങ്ങളുള്‍പ്പെട്ട ഈ പ്രപഞ്ചത്തെയും സൃഷ്ടിച്ചു പരിപാലിക്കുന്നത് എന്നും അവര്‍ ദൃഢമായി വിശ്വസിച്ചിരുന്നു.

ഈ റുബൂബിയ്യത്തില്‍ തരിമ്പു വിശ്വാസമവര്‍ക്കുണ്ടായിരുന്നുവെങ്കില്‍ പിന്നെതിന് തിരു നബി صلى الله عليه وسلم യും സ്വഹാബത്തും അതേ വിശ്വാസത്തിന്റെ പേരില്‍ പുറത്താക്കപ്പെടണം?.

3. സൂറത്തുല്‍ കഹ്‌ഫിലെ നൂറ്റിപത്താമത്തെ ആയത്ത്

فَمَن كَانَ يَرْجُو لِقَاء رَبِّهِ فَلْيَعْمَلْ عَمَلًا صَالِحًا وَلَا يُشْرِكْ بِعِبَادَةِ رَبِّهِ أَحَدًا. (سورة الكهف 110)

“ആരെങ്കിലും തന്റെ റബ്ബിനെ കാണണമെന്നാഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ സല്‍‌ക്കര്‍മ്മങ്ങള്‍ ആചരിക്കുകയും ഇബാദത്തില്‍ ആരെയും തന്റെ റബ്ബിനോട് പങ്കാളിയാക്കാതിരിക്കുകയും ചെയ്യട്ടേ”

അവര്‍ റുബൂബിയ്യത്തില്‍ തന്നെ പങ്ക് ചേര്‍ക്കുന്നവരായതു കൊണ്ടാണ് അല്ലാഹു ഇങ്ങനെ ഉപദേശിക്കേണ്ടിവന്നത്.

.وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


Islamic Bulletin-354

No comments:

Post a Comment

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails