Monday, July 4, 2011

353-അഹ്‌ലുസുന്നത്തി വൽ ജമാ‌അ- ഭാഗം -37


بسم الله الرحمن الرحيم

الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


ഖുര്‍‌ആനിലെ ആ നഗ്‌ന സത്യങ്ങളിലേക്ക് ഞാന്‍ വായനക്കാരെ ആദരപൂവ്വം ക്ഷണിക്കുകയാണ്. മുസ്‌ലിംകളായ നമ്മെ സംബന്ധിച്ച് വിശ്വാസപരമായതാവട്ടെ, കര്മ്മ പരമായതാവട്ടെ ഏതൊരു കാര്യത്തിന്റെയും അടിസ്ഥാനം അല്ലാ‍ഹു ഖുര്‍‌ആനില്‍ എന്ത് പറഞ്ഞു എന്നതാണ്. അതിലില്ലെങ്കില്‍ മാത്രമേ മറ്റൊരു പ്രമാണം അന്വേഷിച്ചു പോകേണ്ടതുള്ളൂ.


ആകാശ ഭൂമികളെ സൃഷ്ടിക്കുകയും ഇരുട്ടുകളെയും പ്രകാശത്തെയും ഉണ്ടാക്കുകയും ചെയ്ത അല്ലാഹുവിന്നാണ് സര്‍വ്വ സ്തുതിയും എന്നിട്ടും അവരുടെ റബ്ബില്‍ കാഫിറായവര്‍ ഇതരന്മാരെ തങ്ങളുടെ റബ്ബിനു തുല്യരായി കല്‌പിക്കുന്നു“.

ഈ ആയത്തിന് , നേരത്തെ മക്കാ മുശ്‌രിക്കുകള്‍ക്ക് അല്ലാഹുവില്‍ വിശ്വാസമുണ്ടായിരുന്നു എന്ന് എഴുതിയ അതേ കുഞ്ഞീദു മദനി തന്നെ തന്റെ ഖുര്‍‌ആന്‍ പരിഭാഷയില്‍ നല്‍കിയ അര്‍ത്ഥവും നമുക്ക് പരിശോധിക്കാം.

ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും, ഇരുട്ടുകളും വെളിച്ചവും ഉണ്ടാക്കുകയും ചെയ്ത അല്ലാഹുവിന്നാകുന്നു സ്തുതി. എന്നിട്ടുമതാ സത്യനിഷേധികള്‍ തങ്ങളുടെ രക്ഷിതാവിന് സമന്മാരെ വെക്കുന്നു.

ഈ ആയത്തില്‍ ഒരു വിശ്വാസിക്ക് സംശയത്തിന് ഇടം വരാത്ത നിലയില്‍ അല്ലാഹു പറയുന്നു. അവര്‍, “റബ്ബില്‍” (രക്ഷിതാവില്‍) പങ്കു വെച്ചവരാണെന്ന്, അഥവാ, റുബൂബിയ്യത്തില്‍ പങ്കുവെച്ചവരാണെന്ന്“.

പക്ഷെ മുകളില്‍ നാം വായിച്ച മുജാഹിദുകളുടെ ഉദ്ധരണികളൊന്ന് വായിച്ച് നോക്കൂ. അതില്‍ നാം കാണുന്നു, “മുശ്‌രിക്കുകള്‍ പോലും അല്ലാഹുവിന്റെ റുബൂബിയ്യത്തില്‍ വിശ്വസിച്ചിരുന്നു” എന്ന്.


. .وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


Islamic Bulletin-353

No comments:

Post a Comment

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails