Wednesday, June 15, 2011

342-അഹ്‌ലുസ്സുന്നത്തി വല്‍ ജമാ‌അ -ഭാഗം -26

بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


മക്കാ മുശ്‌രിക്കുകളുടെ വിശ്വാസം

ലോകത്തിലെ ബഹുഭൂരിഭാഗം മുസ്‌ലിംകളേയും മുശ്‌രിക്കുകളാക്കാന്‍ പുത്തന്‍ പ്രസ്ഥാനക്കാര്‍ കൊണ്ടുപിടിച്ചുണ്ടാക്കിയ ഒരു വാദമാണ് മക്കാ മുശ്‌രിക്കുകള്‍ അല്ലാഹുവില്‍ വിശ്വസിച്ചിരുന്നു എന്നത്. അവര്‍ക്ക് റുബൂബിയ്യത്തിലുള്ള വിശ്വാസമുണ്ടായിരുന്നു എന്നതും.

ഇവ്വിഷയകമായി ഖുര്‍‌ആന്‍ എന്തു പറയുന്നു എന്നും മുസ്‌ലിം ഉമ്മത്തിലെ പൂര്‍വ്വകാല ഇമാമുകളുടേയും വിശ്വാസികളുടേയും വഴി എന്താണെന്നും നമുക്ക് പരിശോധിക്കാം.

ആദ്യമായി പുത്തനാശയക്കാര്‍ എന്തു പറയുന്നു എന്നു നോക്കാം.

മുജാഹിദുകളുടെ പ്രമുഖ പണ്ഡിതനായ കുഞ്ഞീദു മദനി തന്റെ അല്ലാഹുവിന്റെ ഔലിയാക്കള്‍ എന്ന പുസ്തകത്തില്‍ പറയുന്നത് കാണുക :

അതേയവസരത്തില്‍ അല്ലാഹു ഏകനാണ് എന്നും അവനാണ് തങ്ങളേയും തങ്ങളുള്‍പ്പെട്ട ഈ പ്രപഞ്ചത്തെയും സൃഷ്ടിച്ചു പരിപാലിക്കുന്നത് എന്നും അവര്‍ ദൃഢമായി വിശ്വസിച്ചിരുന്നു എന്ന് ഖുര്‍‌ആന്‍ ആവര്‍ത്തിച്ചു രേഖപ്പെടുത്തുന്നു. എന്നാല്‍ പിന്നെ എവ്വിധത്തിലാണ് അവര്‍ അല്ലാഹുവിന് പങ്കുകാരെ സങ്കല്‍‌പിച്ചിരുന്നത് ? അവര്‍ ഹജ്ജില്‍ പറഞ്ഞിരുന്ന തല്‍ബിയ്യത്തില്‍ നിന്ന് കാര്യം വ്യക്തമായി മനസ്സിലാക്കാം. (അല്ലാഹുവിന്റെ ഔലിയാക്കള്‍ കെ കുഞ്ഞീദു മദനി പേജ് 90. )

അതേ പുസ്തകത്തില്‍ മറ്റൊരു സ്ഥലത്ത് അദ്ദേഹം പറയുന്നു :

എന്നാല്‍ ഇക്കാലക്കാര്‍ അക്കാലത്തെ മക്കാമുശ്‌രിക്കുകളേക്കാള്‍ ഈ വിഷയത്തില്‍ ഒരുപടി കൂടി മുന്നോട്ട് പോയിരിക്കുകയാണ്. മക്കാ മുശ്‌രിക്കുകള്‍ ചെറിയ ബുദ്ധിമുട്ടുകളും ദുരിതങ്ങളും നേരിടുമ്പോള്‍ മാത്രമേ അവരുടെ ഔലിയാക്കളെ വിളിച്ചു സഹായം തേടിയിരുന്നുള്ളൂ. ഗുരുതരമായ വിപത്തുകളും ബുദ്ധിമുട്ടുകളും നേരിടുമ്പോള്‍ അവര്‍ അല്ലാഹുവിനോട് മാത്രമേ രക്ഷതേടിയിരുന്നുള്ളൂ. ഖുര്‍‌ആന്‍ ആവര്‍ത്തിച്ചു പ്രസ്താവിച്ച ഒരു കാര്യമാണിത്. ( അല്ലാഹുവിന്റെ ഔലിയാക്കള്‍ കെ. കുഞ്ഞീദു മദനി പേജ് 94)


.وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


Islamic Bulletin-342

No comments:

Post a Comment

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails