Wednesday, June 8, 2011

339-അഹ്‌ലുസ്സുന്നത്തി വല്‍ ജമാ‍‌അ -ഭാഗം- 23


بسم الله الرحمن الرحيم

الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين



ഇനി നാളിതു വരെയുള്ള മുസ്‌ലിം ഉമ്മത്തിന്റെ വിശ്വാസം:

വളരെ ലളിതമാണ്. ആര്‍ക്കും മനസ്സിലാക്കാവുന്നതാണ് അത് لا إله إلا الله محمد رسول الله എന്നതാണ് മുസ്‌ലിമീങ്ങളുടെ തൌഹീദിന്റെ വചനം. “അല്ലാഹു അല്ലാതെ ഒരു ആരാധ്യനില്ല” ഇതിന്റെ വിപരീതമാണ് ശിര്‍ക്ക്. അല്ലാഹുവിന് ഏതെങ്കിലും തരത്തിലുള്ള പങ്കുകാരുണ്ടെന്നുള്ള വിശ്വാസമാണ് ശിര്‍ക്ക്.

ഇനി സഹായ തേട്ടത്തില്‍ മുസ്‌ലിംകളുടെ വിശ്വാസമെന്താണ്? അതും വളരെ വ്യക്തമാണ്. വിശുദ്ധ ഖുര്‍‌ആനില്‍ അല്ലാഹു പറയുന്നു :



إياك نعبد وإياك نستعين


“നിനക്ക് മാത്രം ഞങ്ങള്‍ ആരാധിക്കുന്നു, നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു“

മുസ്‌ലിംകള്‍ സംശയലേശമന്യേ ഉറച്ചു വിശ്വസിക്കുന്നു, യഥാര്‍ത്ഥത്തില്‍ ചെറുതും വലുതുമായ എല്ലാ വിഷയങ്ങളിലും ഭൌതികവും അഭൌതികവുമായ എല്ലാ വിഷയങ്ങളിലും സഹായം തേടേണ്ടതും ഇസ്തിഗാസ ചെയ്യേണ്ടതും വിളിക്കേണ്ടതും പ്രാര്‍ത്ഥിക്കേണ്ടതും ചോദിക്കേണ്ടതുമൊക്കെ അല്ലാഹുവിനോട് മാത്രമാണ്. മാത്രമല്ല , സൃഷ്ടികളുടേയും അവരുടെ പ്രവര്‍ത്തികളേയും സൃഷ്ടിക്കുന്നവന്‍ അല്ലാഹുവാണ്. ജീവിച്ചിരിക്കുന്നവര്‍ക്കോ മരിച്ചവര്‍ക്കോ ഒന്നും അവയില്‍ യാതൊരു പങ്കുമില്ല.

അല്ലാഹു അല്ലാത്തവര്‍ക്ക് ആര്‍ക്കെങ്കിലും , അത് ജീവിച്ചിരിക്കുന്നവരാകട്ടെ മരിച്ചവരാകട്ടെ അചേതന വസ്‌തുക്കളാവട്ടെ സ്വയമായി എന്തെങ്കിലും കഴിവുകളുണ്ടെന്ന് വിശ്വസിച്ചുകൊണ്ട് സഹായം ചോദിക്കുകയോ ദുആ ചെയ്യുകയോ മറ്റെന്തെങ്കിലും വണക്കങ്ങള്‍ നടത്തുകയോ ചെയ്താല്‍ ആ വിശ്വാസം ശിര്‍ക്കും ആ വിശ്വാസത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ശിര്‍ക്കന്‍ പ്രവര്‍ത്തനങ്ങളുമാണ്.



അതോടൊപ്പം തന്നെ പാവപ്പെട്ടവരെ സഹായിക്കാനും യതീമുകളെ സഹായിക്കാനും പരസ്പരം സഹായിക്കാനും സഹായം ആവശ്യപ്പെടുന്നവര്‍ക്ക് സഹായം ചെയ്തു കൊടുക്കാനുമൊക്കെ അല്ലാഹു അല്‍‌പിച്ചിട്ടുമുണ്ട്. മനുഷ്യകുലം മുഴുവനും അന്ത്യദിനത്തില്‍ തിരുനബി صلى الله عليه وسلم യോട് ഇസ്‌തിഗാസ ചെയ്യുമെന്ന് ഇമാം ബുഖാരി തന്റെ സ്വഹീഹില്‍ ഉദ്ധരിച്ചിട്ടുണ്ട്.



.وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين



Islamic Bulletin-339

No comments:

Post a Comment

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails