Thursday, June 2, 2011

335-അഹ്‌ലുസ്സുന്നത്തി വല്‍ ജമാ‌അ- ഭാഗം-19


بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين



ഇനി മുജാഹിദുകളുടെ നേതാവ് കുഞ്ഞീദു മദനിയുടെ “മനുഷ്യകഴിവിന്നതീതമായ കാര്യങ്ങളില്‍ ജീവിച്ചിരിക്കുന്നവരോടോ മരിച്ചവരോടോ സഹായാര്‍ത്ഥന നടത്തുന്നത് ശിര്‍ക്കാണ് (ബഹുദൈവാരാധനയാണ്) എന്നതിലെ മരിച്ചവരോട് സഹായം ചോദിക്കുന്നതിന്റെ അവസ്ഥയും ഇത് തന്നെയാണ്.

സ്വഹീഹ് ബുഖാരിയുടെ വ്യാഖ്യാതാവും മുസ്‌ലിം ലോകം മുഴുവനും ഇമാമായി ഗണിക്കുന്നവരുമായ ഇമാം ഇബ്‌നുഹജറുല്‍ അസ്‌ഖലാനി رحمه الله തന്റെ പ്രസിദ്ധമായ ഫത്‌ഹുല്‍ ബാരിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു




وروى ابن أبي شيبة بإسناد صحيح من رواية أبي صالح السمان عن مالك الداري ـ وكان خازن عمر ـ قال: «أصاب الناس قحط في زمن عمر فجاء رجل إلى قبر النبي صلى اللـه عليه وسلّم فقال: يا رسول اللـه استسق لأمتك فإنهم قد هلكوا.... (فتح الباري – كتاب الاستسقاء




“ഇബ്‌നു അബീ ശൈബ رحمه الله (ഇദ്ദേഹം ഇമാം ബുഖാരിയുടെ ഉസ്താദുമാരില്‍ പെട്ട ഒരു മഹാനാണ്) സ്വഹീഹായ പരമ്പരയിലൂടെ രണ്ടാം ഖലീഫ ഉമര്‍ رضي الله عنه ന്റെ സാമ്പത്തിക കാര്യ സൂഖിപ്പുകാരനായിരുന്ന മാലികുദ്ദാര്‍ رضي الله عنه ല്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നു. ഉമര്‍ رضي الله عنه ന്റെ ഭരണ കാലത്ത് ജനങ്ങള്‍ക്ക് ക്ഷാമം നേരിട്ടു. അപ്പോള്‍ നബി صلى الله عليه وسلم യുടെ ഖബ്‌റിന്റെയരികില്‍ വന്ന് ഒരാള്‍ ഇങ്ങനെ പരാതി പറഞ്ഞു. “അല്ലാഹുവിന്റെ പ്രവാചകരേ, തങ്ങളുടെ സമുദായത്തിന് വേണ്ടി തങ്ങള്‍ മഴ ആവശ്യപ്പെടണം, അവര്‍ കഷ്ടപ്പെട്ടിരിക്കുന്നു..”

ഈ ഹദീസില്‍ ഒരു പാട് കാര്യങ്ങള്‍ നാം ശ്രദ്ധിക്കേണ്ടതുണ്ട്. പുത്തനാശയക്കാര്‍ക്ക് വല്ല്ലാത്ത തലവേദനയുണ്ടാക്കുന്ന ഒരു ഹദീസാണിതെന്നതുകൊണ്ട് പ്രത്യേകിച്ചും അവ:


ഒന്ന്: ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്ത ,മഹാന്മാരാണ് ഇമാം ബൈഹഖി, ഇമാം ഇബ്‌നു ഹജറുല്‍ അസ്‌ഖലാനി, ഇമാം ഇബ്‌നു അബീ ശൈബ , ഇമാം ഇബ്‌നു കസീര്‍ رحمهم الله എന്നിവരൊക്കെ. (ഇബ്‌നുകസീറും ഇബ്‌നു ഹജറുല്‍ അസ്‌ഖലാനിയും رحمهما الله ഇതിന്റെ പരമ്പര സ്വഹീഹാണെന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്.) ഇവരൊക്കെ ഈ ശിര്‍ക്കിന് കൂട്ടു നിന്നു എന്ന് വിശ്വസിക്കാന്‍ കഴിയില്ല.



.وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين




islamic bulletin-335

No comments:

Post a Comment

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails