Wednesday, June 1, 2011

334- അഹ്‌ലുസ്സുന്നത്തി വല്‍ ജമാ‌അ -ഭാഗം -18


بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين



ഇനി ഇമാം മുസ്‌ലിം തന്റെ സ്വഹീഹില്‍ റിപ്പോര്‍ട്ട് ചെയ്ത മറ്റൊരു ഹദീസ് കാണൂ.




عن رَبِيعَةَ بْنُ كَعْبٍ الأَسْلَمِيُّ رضي الله عنه قَالَ: كُنْتُ أَبِيتُ مَعَ رَسُولِ اللّهِ صلى الله عليه وسلم، فَأَتَيْتُهُ بِوَضُوئِهِ وَحَاجَتِهِ. فَقَالَ لِي: «سَلْ» فَقُلْتُ: أَسْأَلُكَ مُرَافَقَتَكَ فِي الْجَنَّةِ. قَالَ: «أَوْ غَيْرَ ذلِكَ؟» قُلْتُ: هُوَ ذَاكَ. قَالَ: «فَأَعِنِّي عَلَى نَفْسِكَ بِكَثْرَةِ السُّجُودِ ( صحيح مسلم رقم الحديث 1046




“റബീഅത്ത് رضي الله عنه പറയുന്നു. ഞാന്‍ നബി صلى الله عليه وسلم യോടൊന്നിച്ച് കഴിയുകയായിരുന്നു. ഞാനവിടുത്തേക്ക് വുളൂ ഉണ്ടാക്കാനും മറ്റ് പ്രാഥമിക ആവശ്യത്തിനുമുള്ള വെള്ളം കൊണ്ടുപോയി കൊടുത്തു. അപ്പോള്‍ തിരു നബി صلى الله عليه وسلم എന്നോട് പറഞ്ഞു: ‘നീ ചോദിച്ചോ’ ഞാന്‍ പറഞ്ഞു: ‘ഞാന്‍ അങ്ങയോടൊന്നിച്ചുള്ള സ്വര്‍ഗ വാസം അങ്ങയോട് ചോദിക്കുന്നു.’ ഇതു കേട്ടപ്പോള്‍ തിരു നബി صلى الله عليه وسلم പറഞ്ഞു. “മറ്റു വല്ലതും?” ഇല്ല അതുമാത്രമാണ് വേണ്ടത്. അപ്പോള്‍ അവിടുന്നു പറഞ്ഞു, “എങ്കില്‍ കൂടുതല്‍ സുജൂദ് വർദ്ധിപ്പിച്ച്കൊണ്ട് എന്നെ നീ സഹായിക്കണം.

ഈ ഹദീസിലും കാണാം മനുഷ്യ കഴിവിന്നതീതമായ സഹായം തിരു നബി صلى الله عليه وسلم യോട് ചോദിച്ചതായി. അത് “അങ്ങയോടൊന്നിച്ചുള്ള സ്വര്‍ഗവാസം ഞാന്‍ ആവശ്യപ്പെടുന്നു” എന്നതാണ്. ഇവിടെ നബി صلى الله عليه وسلم എന്തു മറുപടി പറഞ്ഞു എന്നത് വിഷയമല്ല. കാരണം ഇങ്ങനെ സ്വര്‍ഗ്ഗം പോലുള്ള കാര്യങ്ങള്‍ ചോദിക്കേണ്ടത് അല്ലാഹുവിനോടാണെന്നോ അല്ലെങ്കില്‍ ഇത്തരം സഹായതേട്ടങ്ങള്‍ ശിര്‍ക്കാണെന്നോ മറുപടിയില്‍ പറഞ്ഞിട്ടില്ല. മാത്രമല്ല ഇമാം മുസ്‌ലിം തന്റെ സ്വഹീഹ് രചിച്ചിട്ട് നീണ്ട 1200 – ഓളം വര്‍ഷം പിന്നിട്ടു. ഇക്കാലമത്രയും ജീവിച്ച് മണ്‍‌മറഞ്ഞുപോയ ഒരു ഇമാമും ഇത് ശിര്‍ക്കാണെന്ന് പറഞ്ഞു കാണുന്നുമില്ല.

ഇതും മനുഷ്യ കഴിവിന്നതീതമായ കാര്യം ജീവിച്ചിരിക്കുന്നവരോട് ചോദിച്ചതിനു തെളിവാണ്.



അതേസമയം മുമ്പ് വായിച്ച കുഞ്ഞീദു മദനിയുടെ “മനുഷ്യകഴിവിന്നതീതമായ കാര്യങ്ങളില്‍ ജീവിച്ചിരിക്കുന്നവരോടോ മരിച്ചവരോടോ സഹായാര്‍ത്ഥന നടത്തുന്നത് ശിര്‍ക്കാണ് (ബഹുദൈവാരാധനയാണ്)“ എന്ന വിശദീകരണമനുസരിച്ച് ഇതും ശിര്‍ക്കാണ്.



.وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين



Islamic Bulletin-334

2 comments:

  1. ahlussunna valjama a enna vishayam pdf aayittu husainrinu@yahoo.com ileku muyuvanayum ayachu tharamoo???

    ReplyDelete
  2. വിഷയം മുഴുവനായി പോസ്റ്റ് ചെയ്തിട്ടില്ല. റമദാനു ശേഷം ബാക്കി പോസ്റ്റ് ചെയ്തതിനു ശേഷം ‍ പി.ഡി.എഫ് ഫയല്‍ പോസ്റ്റ് ചെയ്യാം ഇന്‍ശാ അല്ലാഹ്

    ReplyDelete

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails