Wednesday, May 25, 2011

329-അഹ്‌ലുസ്സുന്നത്തി വൽ‍ ജമാ‌അ-ഭാഗം-13


بسم الله الرحمن الرحيم


الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين





മഹാന്മാരായ മുജ്‌തഹിദുകളുടെ രേഖപ്പെടുത്തപ്പെട്ട മദ്‌ഹബുകളെ അം‌ഗീകരിച്ച് കൊണ്ടാണ് കഴിഞ്ഞ 14 നൂറ്റാണ്ടുകളായി മുസ്‌ലിം പണ്ഡിതലോകം അവരുടെ ദീനിസേവനം നടത്തിപ്പോരുന്നത്. മദ്‌ഹബുകളെ നിരാകരിക്കുന്ന ഇന്നത്തെ നവീന ആശയക്കാരുടെ ആദിഗുരുക്കന്മാരായ ഇബ്‌നും ഖയ്യിം, ഇബ്‌നുത്തീമിയ്യ തുടങ്ങിയ പണ്ഡിതന്മാര്‍ പോലും മദ്‌ഹബുകളെ എതിര്‍ത്ത് അഭിപ്രായങ്ങള്‍ പറഞ്ഞതായി കണ്ടിട്ടില്ല.



ഇസ്‌ലാമിക ചരിത്രത്തിലെ ഏറ്റവും ആധികാരിക ഹദീസ് പണ്ഡിതരായി മുസ്‌ലിം ലോകം വാഴ്‌ത്തുന്ന ബഹുമാനപ്പെട്ട ഇമാമുകളായ ഇമാം ബുഹാരി, ഇമാം മുസ്‌ലിം, ഇമാം തിര്‍മുദി, ഇമാം അബൂദാവൂദ്, ഇമാം നസാ‌ഇ , ഇമാം ഇബ്‌നുമാജ, ഇമാം ബൈഹഖി, ഇമാം ഹാകിം رحمهم الله തുടങ്ങിയ ഇമാമുകള്‍ പോലും നാലാലൊരു മ്ദ്‌ഹബുകാരായിരുന്നു എന്നത് പ്രത്യേകം എടുത്തുപറയേണ്ടതാണ്.




നാലു ലക്ഷമോ അതില്‍ കൂടുതലോ ഹദീസുകള്‍ മന:പാഠമുള്ള ഇമാം ബുഖാരിയെപ്പോലുള്ള പണ്ഡിതശ്രേഷ്‌ഠര്‍ക്ക് ഒരു മദ്‌ഹബിനെ പിന്‍‌പറ്റി മാത്രമേ മുന്നോട്ട് പോകാന്‍ കഴിഞ്ഞിട്ടുള്ളൂ എന്നത് വസ്തുതയും നമ്മെ ചിന്തിപ്പിക്കേണ്ടതുമാണ്.




ബഹുമാനപ്പെട്ട ഇമാം ശാഫി‌ഇ ക്ക് പത്ത് ലക്ഷം ഹദീസുകള്‍ സനദ് സഹിതം ഹൃദിസ്തമായിരുന്നുവെന്നും ഇമാം അഹ്‌മദ്‌ബ്‌നു ഹമ്പല്‍ ന് എഴ് ലക്ഷത്തില്‍പ്പരം ഹദീസുകള്‍ ഹൃദിസ്ഥമായിരുന്നുവെന്നും അവരുടെ ജീവചരിത്ര രേഖകളില്‍ കാണാന്‍ കഴിയുമെന്നത് പ്രത്യേകം എടുത്തുപറയേണ്ടതാണ്.



.وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين




Islamic Bulletin-329

No comments:

Post a Comment

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails