بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
അപ്പോൾ സ്വാഭാവികമായും ഒരു സംശയം വായനക്കാർക്ക് വന്നേക്കാം .എങ്കിൽ പിന്നെ ഖുർആനിനും ഹദീസിനും എന്ത് പ്രസക്തിയാണുള്ളത് എന്ന് !?
ഈ സംശയം വളരെ പ്രസക്തമെന്ന് കരുതികൊണ്ട് അല്പം വിശദീകരിക്കാം. വായനക്കാർ ശാന്തമായി ചിന്ത കൊടുത്ത് വായിക്കുമല്ലോ.
ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളിൽ പ്രധാനമാണ് ഖുർആനും സുന്നത്തും :
ഇബ്രീൽ عليه السلام മുഖേന അല്ലാഹു നബി (സ.അ)ക്ക് അവതരിപ്പിച്ച വഹ്യുകളാണ് ഖുർആൻ ഉൾകൊള്ളുന്നത്. തികച്ചും അമാനുഷികമാണീ വാക്യങ്ങൾ. ഈ ഗ്രന്ഥത്തിനു തുല്യമായി മറ്റൊരു ഗ്രന്ഥം /വചനം ഇന്നേവരേ ലോകത്തെവിടെയും ഉണ്ടായിട്ടില്ല.
വിജ്ഞാനത്തിന്റെ സർവ്വമാന ശാഖകളും ഉൾകൊള്ളുന്ന അഭൂതപൂർവ്വമായ സമാഹാരമാണ് ഖുർആൻ. പ്രത്യക്ഷമോ പരോക്ഷമോ ആയ രൂപത്തിൽ എല്ലാ വസ്തുതകളും ഖുർആനിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്.
ഇമാം ശാഫിഈ(റ) യുടെ വാക്കുകൾ കാണുക : ‘ഭൂത കാലത്ത് സംഭവിച്ചതും ഭാവിയിൽ സംഭവിക്കാവുന്നതുമായ പ്രശ്നങ്ങൾക്കൊക്കെയുള്ള വിധി നിർണ്ണയിക്കപ്പെട്ടതിന്റെ രേഖ ഖുർആനിലുണ്ട്. ജ്ഞാനികൾക്ക് മാത്രമേ അവ അറിയൂ. (ഫവാഇദുൽ മക്കിയ്യ)
ഇമാം സുയൂഥി (റ) യുടെ വാക്കുകൾ കാണുക . “ ശറഇയ്യായ എല്ലാ വ്യവസ്ഥിതികളും ഉൾകൊണ്ടതാണ് ഖുർആൻ. അവയെല്ലാം നബി(സ) ഗ്രഹിച്ചിട്ടുമുണ്ട്. സുന്നത്തുകളിലൂടെ അവ സമൂഹത്തിന് വിശദീകരിച്ച് കൊടുക്കുകയും ചെയ്തു. നുബൂവ്വത്ത് പദവിയുള്ളാ ഒരാൾ ഗ്രഹിക്കുന്നവ മറ്റ് ജനങ്ങൾക്ക് ഗ്രഹിക്കാനാകാത്തത് കൊണ്ടാണിത്. (ഫതാവാ സുയൂഥി)
അപ്പോൾ ഖുർആനിന്റെ വിശദീകരണം അല്ലാഹുവിൽ നിന്ന് ലഭിക്കുമ്പോഴേ പൂർണ്ണമാകൂ. അല്ലാഹു പറയുന്നത് കാണുക.
പിന്നീട് അതിനെ വിശദീകരിക്കേണ്ടത് നമ്മുടെ ബാധ്യതയാാണ് (സൂറത്തുൽ ഖിയാമ 19)
.وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
Islamic Bulletin-320
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.