Thursday, January 20, 2011

296-തജ്‌വീദുൽ ഖുർ‌ആൻ-ഭാഗം-65


بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


ഖുർ‌ആൻ പാരായണ മര്യാദകൾ

ബ്രഷ് ചെയ്ത് വായ വൃത്തിയാക്കി വുളൂ‌അ് ചെയ്ത് ആദരവോടും സമാധാനത്തോടും ഖിബ്‌ലക്ക് അഭിമുഖമായും മറ്റൊന്നിനോടും ചാരിയിരിക്കാതെയുമാണ് ഖുർ‌ആൻ ഓതേണ്ടത്.

നജസായ വായയോടെ ഓതൽ കറാഹത്താണ്

അല്ലാഹുവിന്റെ പ്രിതി കാംക്ഷിക്കലും , അർത്ഥമറിഞ്ഞാലും ഇല്ലെങ്കിലും സാവധാനം ഓതലും പള്ളിയിൽ വെച്ചാവലും കൂടുതൽ ശ്രേഷ്ഠമാണ്.

ഓതുമ്പോൾ കരയണം. കരയുന്നില്ലെങ്കിൽ കരയുന്നത് പോലെ അഭിനയിക്കുകയെങ്കിലും ചെയ്യുക. നരക ശിക്ഷകളും താക്കീതുകളും സംബന്ധിയായ സൂക്തങ്ങൾ പാരായണം ചെയ്യുമ്പോൾ കാവൽ ചോദിക്കുകയും സ്വർഗത്തേയും അനുഗ്രഹത്തേയും കുറിച്ച് പാരായണം ചെയ്യുമ്പോൾ അവയ്ക്കായി ദുആ ചെയ്യുകയും വേണം.

സജദയുടേ ആയത്ത് ഓതിയാൽ സുജൂദ് ചെയ്യണം. ഖുർ‌ആൻ ഓതാൻ ഉദ്ദേശിച്ചാൽ അ‌ഊദും ബിസ്മിയും ചൊല്ലണം.

(ഓതുമ്പോൾ)അഹംഭാവമുണ്ടാകുന്നവർ പതുക്കെയും, അല്ലാത്തവർ നിസ്കരിക്കുന്നവരും ഉറങ്ങുന്നവനും ശല്യമാവാത്ത നിലയിൽ ഉറക്കെയുമാണ് ഓതേണ്ടത്. ഖുർ‌ആനിൽ നോക്കി ഓതലാണ് കൂടുതൽ പുണ്യം. അത് യാസീൻ പോലുള്ള ഭംഗിയായി മന:പാഠമുള്ള സൂറത്താണെങ്കിലും ശരി.

നല്ല ശൈലിയിലും ശബ്ദത്തിലും പാരായണം ചെയ്യണം. പാരായണ നിയമത്തിനും പരിധിക്കും വിധേയമായിരിക്കണം. നിസ്കാരത്തിൽ ഓതുന്നത് കൂടുതൽ ശ്രേഷ്ഠമാണ്. ഇശാ-മഗ്‌രിബിനിടയിലും അർദ്ധരാത്രിക്ക് ശേഷവും സുബ്‌ഹിക്ക് ശേഷവും ശ്രേഷ്ഠമായ സമയങ്ങളാണ്. ചുരുങ്ങിയത് ഒരു വർ‌ഷത്തിൽ രണ്ട് ഖത്‌മ്‌ ചെയ്യണം (അല്ലാഹു തൌഫിഖ് നൽകട്ടെ ആമീൻ)


NB: ഖുർ‌ആൻ ഓതുമ്പോൾ കരയുന്നതിനെപറ്റി ഗ്രൂപ്പ് മെയിലിൽ വന്ന പ്രസക്തമായ സംശയവും മറുപടിയും ഈ ബുള്ളറ്റിനിലെ കമന്റ് കോളത്തിൽ കൊടുക്കുന്നു.

.وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


Islamic Bulletin-296

1 comment:

  1. ഖുർ‌ആൻ ഓതുമ്പോൾ കരയുന്നതിനെപറ്റി ഗ്രൂപ്പ് മെയിലിൽ വന്ന പ്രസക്തമായ സംശയവും മറുപടിയും
    =================

    പ്രിയ ഉസ്താദ് ഇസ്‌മാഈൽ, നിങ്ങളുടെ പ്രോത്സാഹനത്തിന് നന്ദി. അല്ലാഹു നമ്മിൽ നിന്ന് സ്വീകരിക്കട്ടെ. അപാകതകൾ പൊറുത്ത് തരട്ടേ.. ആമീൻ

    കൂട്ടത്തിൽ നിങ്ങൾ ഉന്നയിച്ച സംശയവും പ്രസക്തമാണ്. അത്

    One doubt about this bulletin. “when we recite Qur’aan we have to cry, If not, to act as crying” Is this right?


    അതെ, ശരിയാണ്. അങ്ങിനെ ഹദീസുകളിലൊക്കെ കാണാം. തജ്വിദിന്റെ പല കിതാബുകളിലും അത് പറഞ്ഞിട്ടുണ്ട്. ഇമാം ഇബ്നു മാജ رحمه الله റിപ്പോർട്ട് ചെയ്ത ഹദീസ് കാണുക.

    عن سعد بنِ مالكٍ رضي الله عنه سمعتُ رسولَ الله يقولُ: «إِنَّ هَذَا القرآنَ نَزَلَ بِحَزَنٍ، فَإِذَا قَرَأَتُمُوهُ فَابْكُوا، فَإِنْ لَمْ تَبْكُوا فَتَبَاكَوْا». (سنن ابن ماجه 1378 والبيهقي رقم: 21524)

    “…….വിശുദ്ധ ഖുർ‌ആൻ പാരായണം ചെയ്യുമ്പോൾ നിങ്ങൾ കരയൂ, കരച്ചിൽ വരുന്നില്ലെങ്കിൽ കരയുന്നത് പോലെ കാണിക്കൂ” ഈ ഹദീസ് ഇമാം ബൈഹഖിയും മറ്റു പലരും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

    അല്ലാഹു ഖുർ‌ആൻ ഓതി കരയുന്നവരിൽ തന്നെ നമ്മെ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ. ആമീൻ

    കൂടുതൽ വിവരങ്ങൾക്ക് സൂറത്ത് ഇസ്‌റാ‌അ് 106-109 ആയത്തുകൾ, സൂറത്ത് മറിയം ആയത്ത് 58 എന്നിവയുടെ വ്യഖ്യാനങ്ങളും നോക്കുക അവ ചിന്തിച്ചാൽ നാമെങ്ങിനെ കരയാതിരിക്കും. അല്ലാഹു നമേ ഖുർ‌ആൻ കൊണ്ട് രക്ഷപ്പെടുന്നവരിലും അതിമനോഹരമായി നാളെ, അല്ലാഹു ഖുർ‌ആൻ പാരായണം ചെയ്യുമ്പോൾ അത് ശ്രവിക്കുന്നവരിലും അവൻ നമ്മേ ഉൾപ്പെടുത്തട്ടെ ആമിൻ الله أعلم

    ReplyDelete

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails