Thursday, July 22, 2010

235-തജ്‌വീദുൽ ഖുർ‌ആൻ –ഭാഗം-04


بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين



കഴിഞ്ഞ ഭാഗത്തിൽ വിവരിച്ച പത്ത് പ്രസിദ്ധ ഖാരി‌ഉകളിൽ ആദ്യത്തെ ഏഴ് ഇമാമുകളിൽ ഏതെങ്കിലുമൊരാളെ അനുകരിച്ചല്ലാതെ ഖുർ‌ആൻ പാരായണം പാടില്ലെന്നാണ് പണ്ഡിത പക്ഷം.

പത്ത് പേരിൽ അവസാനത്തെ മൂന്ന് ഇമാമുകളും ഇപ്രകാരം തന്നെയാണെന്നും ഇവരെ അനുകരിച്ചാലും മതിയെന്നും ഇമാമുകൾ അഭിപ്രായപ്പെട്ടിട്ടുണ്ട്.

ചുരുക്കിപ്പറഞ്ഞാൽ തർക്കമറ്റ ഏഴ് ഖിറാ‌അത്തുകളിൽ ഒന്ന് അനുകരിച്ച് ഓതണമെന്നതിൽ അഭിപ്രായഭിന്നതയില്ല. ശേഷമുള്ള മൂന്നിൽ അഭിപ്രായവിത്യാസമുള്ളതും ഈ പത്തിന്റെയും പുറത്തുള്ളാ ഒന്ന് അനുകരിച്ച് കൂടെന്നതിലും പണ്ഡിതന്മാർ ഏകോപിച്ചിരിക്കുന്നു.

ഇവരിൽ നിന്ന് ആയിരക്കണക്കായ ശിഷ്യന്മാർ ദശവത്സരങ്ങൾ ചെലവഴിച്ച് നബി صلى الله عليه وسلم യുടെ ഖുർ‌ആൻ പാരായണത്തിന്റെ ഉച്ചാരണവും ശൈലിയും ഹൃദിസ്ഥമാക്കി. ഇവർക്ക് ‘റാവി” കൾ (റിപ്പോർട്ടർമാർ) എന്ന് പറയുന്നു. ഇവർക്ക് ശേഷമുള്ള പരമ്പരയിൽ അവസാന കണിവരെ ഉള്ളവർക് ‘ത്വരീഖ്’ എന്നും പറയുന്നു. ഈ പരമ്പരകളിലൂടെ ലോകാവസാനം വരെ ഖുർ‌ആൻ ശുദ്ധമായ ഹൃദയങ്ങളിൽ സൂക്ഷിക്കപ്പെടുന്നു.

മേൽ‌പറഞ്ഞ ഖിറാ‍‌അത്തിന്റെ ഇമാമുകളിൽ‌പെട്ട ആസ്വിമുൽ കൂഫി رحمه الل എന്നിവരുടെ ഖിറാ‌അത്ത് അവരുടെ റാവിയായ ഹഫ്‌സ്വ് رحمه الل

(أبو عمرو حفص بن سليمان -رحمه الله- ولد سنة 90 وتوفي سنة 180هـ بالكوفة)

എന്നിവരുടെ റിപ്പോർട്ട് ചെയ്തതനുസരിച്ചാണ് ഇന്ന് ലോകത്തിൽ ബഹുഭൂരിപക്ഷം രാജ്യങ്ങളിലും ഖിറാ‌അത്ത് നടക്കുന്നത്. നമ്മുടെ കേരളത്തിലും സൌദി അറേബ്യയിലും ഈ ഖിറാ‌അത്താണ്. മശ്‌ഹൂറായ ഖാരി‌ഉകളിൽ സനദിനാൽ ഏറ്റവും ശരിയായതും ഖിറാ‌അത്തിൽ ഏറ്റവും ഉത്തമമായതും അറബി ഭാഷാ നിയമമനുസരിച്ച് ഏറ്റവും സാഹിത്യമായതുമാണ് ആസ്വിമുൽ കൂഫി رحمه الل യുടെ നാം ഓതുന്ന ഖിറാ‌അത്ത്


خذوا القرآن من أربعة
നാലാളുകളിൽ നിന്ന് നിങ്ങൾ ഖുർ‌ആൻ കരസ്ഥമാക്കൂ “ എന്ന തിരുനബി صلى الله عليه وسلم യുടെ സ്വഹീഹായ ഹദീസിൽ പരാമർശിച്ച
, സ്വഹാബത്തിന്റെ കൂട്ടത്തിൽ നിന്ന് അല്ലാഹുവിന്റെ റസൂൽ صلى الله عليه وسلم ഖുർ‌ആൻ പഠിപ്പിക്കുവാൻ പ്രത്യേകം അനുവാദം നൽകപ്പെട്ട അഥവാ മാമൊഴിയായി അംഗീകാരപത്രം ലഭിച്ച , അബ്ദുല്ലാഹിബ്നു മസ്‌ഊദ് رضي الله عنه , ഉമയ്യുബ്നു ക‌അബ് رضي الله عنه , സാലിം رضي الله عنه , മുആദുബ്നു ജബൽ رضي الله عنه എന്നീ നാലാളുകളിൽ‌ നിന്ന് ആദ്യം പറയപ്പെട്ട രണ്ടാളുകൾ ആസ്വിം എന്നവരുടെ സനദിൽ‌പെട്ടിട്ടുണ്ടെന്നത് അദ്ധേഹത്തിന്റെ സനദിന് മഹത്വം കൂട്ടുന്നു

ഭാഗം-03

.وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

Islamic Bulletin-235

No comments:

Post a Comment

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails