Tuesday, June 8, 2010

159 -സ്ത്രീ രക്തങ്ങൾ-ഭാഗം 14


بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين



മൂന്ന് : ഇസ്തിഹാളത്ത് (രോഗരക്തം) തുടര്‍ച്ച

3. പതിനഞ്ച് ദിവസം കഴിഞ്ഞിട്ടും രക്തം നിലക്കാത്ത സ്ത്രീ , മുമ്പ് ആര്‍ത്തവമുണ്ടാകാത്തവളും എന്നാല്‍ ശക്തിയുള്ളതും അല്ലാത്തതും വേര്‍തിരിച്ചറിഞ്ഞവളുമാണെങ്കില്‍ , അവള്‍ ശക്തിയുള്ളത് ഹയ്‌ളും അല്ലാത്തത് ഇസ്തിഹാളത്തുമായി ഗണിക്കണം. പക്ഷേ അതിന് നാല് നിബന്ധനകളുണ്ട്.

1.ശക്തിയുള്ളത് ഒരു ദിവസത്തില്‍ - ഇരുപത്തിനാല് മണിക്കൂറില്‍ - ചുരുങ്ങാതിരിക്കുക

2.ശക്തിയുള്ളത് പതിനഞ്ച് ദിവസത്തേക്കാള്‍ കൂടാതിരിക്കുക

3.ബലഹീനമായ രക്തം ഏറ്റവും കുറഞ്ഞ ശൂദ്ധ കാലത്തേക്കാള്‍ ( 15 ദിവസത്തേക്കാള്‍ ) കുറയാ‍തിരിക്കുക.

4.ബലഹീനമായ രക്തം പതിനഞ്ച് ദിവസം ഇടവിടാതെ ഉണ്ടാകുക.

ശക്തിയായ രക്തം ആദ്യമായാലും മധ്യത്തിലായാലും അവസാനത്തിലായാലും ഉപര്യുക്ത നിബന്ധനകള്‍ ഉള്ളപ്പോള്‍ എല്ലാം ആര്‍ത്തവം തന്നെ. ബലഹീനമായ രക്തം വര്‍ഷങ്ങളോളം നീണ്ടു നിന്നാലു, ശുദ്ധി തന്നെ.

ഉദാഹരണമായി ഒരു സ്ത്രീക്ക് നാല് ദിവസം കറുത്ത രക്തവും , പിന്നെ മാസാവസാനം വരെ മുഴുവനും ചുവപ്പു രക്തവും കണ്ടു. അല്ലെങ്കില്‍ പതിനഞ്ച് ദിവസം ചുവപ്പ് രക്തവും പിന്നെ പിന്നെ പതിനഞ്ച് ദിവസം കുറുപ്പ് രക്തവും കണ്ടു. അതുമല്ലെങ്കില്‍ അഞ്ചു ദിവസം ചുകപ്പും പിന്നെ അഞ്ചു ദിവ്സം കറുപ്പും പിന്നെ മാസത്തിലെ ബാക്കി ദിവസം മുഴുവന്‍ ചുകപ്പും കാണുക. ഇപ്പറഞ്ഞ രീതിയില്‍ പുറപ്പെട്ട കറുപ്പ് രക്തങ്ങളെല്ലാം ഹയ്‌ളും ചുകപ്പ് രക്തങ്ങള്‍ ഇസ്തിഹാളത്തുമാണ്.

മുന്‍ വിവരിച്ച നാല് നിബന്ധനകളില്‍ ഒന്ന് ഇല്ലാതെയായാ‍ല്‍ അവളുടെ ആര്‍ത്തവം മാസത്തിൽ ഒരു ദിവസമാണെന്നും ബാക്കി ശുദ്ധി ദിവസമാണെന്നും വെക്കണം. ആ ദിവസങ്ങളില്‍ സ്രവിക്കുന്ന രക്തം ആര്‍ത്തവമല്ല, ഇസ്തിഹാളത്താണ്.

4. മുമ്പും ഹയ്‌ളുണ്ടായിട്ടുള്ള സ്ത്രീ, രക്തത്തിന്റെ നിറവും മറ്റും വിവേചിച്ചറിയാത്തവള്‍ , എന്നാല്‍ പതിവു പ്രകാരമുള്ള ആര്‍ത്തവത്തിന്റെ കണക്കും സമയവും ഓര്‍മയുണ്ട് താനും. എങ്കില്‍ അവളുടെ മുന്‍ പതിവനുസരിച്ച് ഹയ്‌ളും ശുദ്ധിയും കണക്കാക്കണം. ഏഴ് ദിവസമാണ് ഹയ്‌ളുണ്ടാകാറുള്ളതെങ്കില്‍ ഏഴ് ദിവസം ഹയ്‌ളായും ബാക്കി ദിനങ്ങള്‍ ഇസ്തിഹാളത്തായും ഗണിക്കണം (തുടരും. ഇൻശാ അല്ലാഹ്)


وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

Islamic Bulletin-159

No comments:

Post a Comment

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails