Monday, May 10, 2010

148 - സ്ത്രീ രക്‌തങ്ങൾ-ഭാഗം-03


بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

ഒമ്പത് വയസ് പൂർത്തിയാവാൻ 16 ദിവസത്തിൽ കൂടുതലുള്ളപ്പോൾ ഉണ്ടാകുന്ന രക്‌തം നിലച്ചത് പതിനാറു ദിനത്തിൽ കുറവുള്ള സമയത്താണെങ്കിൽ പതിനാറിനു മുമ്പുള്ളാത് രോഗരക്‌തവും ശേഷമുള്ളത് ആർത്തവവുമാണ്.

ആർത്തവത്തോടെ സ്ത്രീ പ്രായപൂർത്തിയായവളായി കണക്കാക്കപ്പെടും. ആർത്തവമുണ്ടായില്ലെങ്കിൽ പതിനഞ്ച് പൂർത്തിയാവുന്നതോടെ പ്രായപൂർത്തിയായവളാ‍യി കണക്കാക്കപ്പെടും. മരണം വരെ ഹയ്‌ളുണ്ടാവാം. എങ്കിലും അറുപത്തിരണ്ട് വയസ്സായാൽ അധികപേരിലും ഹയ്‌ള് നിലക്കും

തീരേ ആർത്തവമുണ്ടാകാത്ത സ്ത്രീകളുണ്ടാകാം. നബി صلى الله عليه وسلم യുടെ പ്രിയപുത്രി മഹതി ഫാത്വിമാ ബീവി رضي الله عنهاഈ ഗണത്തിൽ‌പെട്ടവരായിരുന്നു.

ആർത്തവം മനുഷ്യസ്ത്രീകളുടെ മാത്രം പ്രത്യേകതയല്ല. ഒട്ടകം,കുതിര, മുയൽ, വവ്വാൽ തുടങ്ങിയ മറ്റു ചില ജീവികളിലും ആർത്തവം കണ്ടുവരുന്നുണ്ട്.

ചുരുങ്ങിയ ആർത്തവ സമയം ഇരുപത്തിനാലും മണിക്കൂറും സാധാരണ ആറോ ഏഴോ ദിവസവും വർധിച്ചാൽ പതിനഞ്ചു ദിവസവുമാണ്. പതിനഞ്ചു ദിവസം ആർത്തവമുണ്ടാകുന്ന സ്ത്രീക്ക് രക്‌തം നിരന്തരം പുറപ്പെടണമെന്നില്ല. പക്ഷെ 15 ദിവസം പുറപ്പെട്ട ആകെ രക്‌തത്തിന്റെ സമയം കൂട്ടിയാൽ 24 മണിക്കൂറിൽ കുറയാ‍തിരിക്കണം. അതിനേക്കാൾ കുറയുന്ന പക്ഷം അത് ആർത്തവമായി ഗണിക്കപ്പെടുകയില്ല.

എന്നാൽ ഒരു രാപ്പകൽ മാത്രം ആർത്തവം ഉണ്ടാകുന്ന സ്ത്രീക്ക് 24 മണിക്കൂറും നിരന്തരമായി രക്തം പുറപ്പേടേണ്ടതുണ്ട്. പഞ്ഞിയോ മറ്റോ ഗുഹ്യസ്ഥാനത്ത് വെച്ചാൽ രക്തം അതിൽ പുരണ്ടാൽ മതി. മനോഹരം ചെയ്യൽ (മൂത്രിച്ചാൽ കഴുകൽ) നിർബന്ധമായ സ്ഥലത്തേക്ക് രക്തം ഒലിക്കണമെന്നില്ല.

രണ്ട് ഹയ്‌ളുകൾക്കിടയിലെ ശുദ്ധസമയം കുറഞ്ഞത് 15 ദിവസമാണ്. കൂ‍ടിയാൽ മരണം വരെയാകാം.

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

Islamic Bulletin-148

1 comment:

  1. തിരുത്ത്

    തീരേ ആർത്തവമുണ്ടാകാത്ത സ്ത്രീകളുണ്ടാകാം. നബി صلى الله عليه وسلم യുടെ പ്രിയപുത്രി മഹതി ഫാത്വിമാ ബീവി رضي الله عنهاഈ ഗണത്തിൽ‌പെട്ടവരായിരുന്നു.

    -ഈ വരിയിൽ ഫാത്വിമാ ബീവി എന്നതിനു പകരം ആ‌ഇശാ ബീവി എന്നായിരുന്നു ടൈപ്പ് ചെയ്തിരുന്നത്. ആ തെറ്റ് ചൂണ്ടിക്കാണിച്ച് തന്ന സഹോദരനു നന്ദി അറിയിക്കുന്നു. തെറ്റ് തിരുത്തിയിട്ടുണ്ട്. അല്ലാഹു പൊറുത്ത് തരട്ടെ.. ആമീൻ. ബുള്ളറ്റിൻ മുന്നെ മെയിലിൽ കിട്ടിയ സഹോദരങ്ങൾ ശ്രദ്ധിയ്ക്കുമല്ലോ

    ReplyDelete

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails