Tuesday, May 4, 2010

145 -രോഗിയെ കാണുമ്പോൾ


بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

വെറുക്കപ്പെടുന്ന രോഗമുള്ളയാളെയോ വികലാംഗനെയോ കാണുമ്പോൾ , അത്തരം രോഗങ്ങളിൽ നിന്നും അവസ്ഥകളിൽ നിന്നും നമ്മെ രക്ഷിച്ച് ആരോഗ്യം നൽകിയ അല്ലാഹുവിനെ സ്തുതിച്ച് കൊണ്ട് ഇങ്ങിനെ പ്രാർത്ഥിക്കണം.


اَلْحَمْدُ ِللهِ الَّذِي عٰافَانِي مِمّٰا ابْتَلاٰكَ بِهِ وَفَضَّلَنِي عَلَى كَثِيرٍ مِمَّنْ خَلَقَ تَفْضِيلاًَ

അർത്ഥം : അനേകം സൃഷ്ടികളേക്കാൾ എന്നെ ശ്രേഷ്ഠമാക്കുകയും, നിന്നെ പരീക്ഷിച്ച് കാര്യത്തിൽ നിന്ന് എനിക്ക് സൌഖ്യം നൽകുകയും ചെയ്ത അല്ലാഹുവിന് സർവ്വ സ്തുതിയും.


ഇത്തരം കാര്യങ്ങൾ കാണുമ്പോൾ ഇങ്ങിനെ ദുആ ചെയ്യുന്നവർക്ക് ആ രോഗം വരില്ലെന്ന് ഹദീസിൽ കാണാം.

സർവ്വ ശക്തനായ അല്ലാഹു മാരകമായ രോഗങ്ങളിൽ നിന്നും വെറുക്കപ്പെടുന്ന അവസ്ഥകളിൽ നിന്നും നമ്മേയും മാതാപിതാക്കളെയും കുടുംബത്തെയും കാത്ത് രക്ഷിക്കട്ടെ ആമീൻ
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

Islamic Bulletin-145

No comments:

Post a Comment

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails