Monday, May 3, 2010

144- വലതിനെ മുന്തിക്കൽ

بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


عَنْ عائِشةَ رَضِي اللهُ عَنْهَا قَالَتْ: كان النبيُّ صَلَّى اللهُ عَلَيْهِ وَسلَّمَ يُعْجِبهُ التَّيَمُّنُ في تَنَعُّلِهِ وَتَرَجُّلِهِ وَطُهُورِه فِي شَأْنهِ كُلِّهِ
(رواه البخاري

ആഇശാ رضي الله عنها പറഞ്ഞു ‘നബി صلى الله عليه وسلم കാലിൽ ചെരിപ്പ് ധരിക്കുക, മുടി വാർന്ന് വെക്കുക, വെള്ളം കൊണ്ട് ശുദ്ധികരിക്കുക എന്നുവേണ്ട തന്റെ എല്ലാ കാര്യങ്ങളും വലത് ഭാഗം കൊണ്ട് തുടങ്ങുന്നതിനെ ഇഷ്ടപ്പെട്ടിരുന്നു. (ബുഖാരി )



عَنْ عائِشةَ رَضِيَ اللَّهُ عَنها قالت: كَانَتْ يَدُ رَسُولِ اللهِ صَلَّى اللهُ عَلَيهِ وَسَلَّم الْيُمْنَى لِطُهُورِهِ وَطَعَامِهِ، وَكَانَتْ الْيُسْرَى لِخَلائِهِ وَمَا كَانَ مِنْ أذىً
(رواه أبو داود


ആഇശാ رضي الله عنها യിൽ നിന്ന് നിവേദനം : “അല്ലാഹുവിന്റെ പ്രവാചകർ صلى الله عليه وسلم യുടെ വലതുകൈ തന്റെ വുളുവിനും തന്റെ ആഹാരത്തിനും ആയിരുന്നു. ഇടത് കൈ വിസർജ്ജനത്തിന് ശേഷം ശുദ്ധീകരണത്തിനും വൃത്തിഹീനമായ സാധനങ്ങൾ നീക്കം ചെയ്യുന്നതിനും ആയിരുന്നു. (അബൂദാവൂദ്)



عَنْ عائِشةَ رَضِيَ اللَّهُ عَنها ، قالت: قال رسولُ الله صلى الله عليه وسلّم: إِنَّ الله وَمَلاَئِكَتَهُ يُصَلُّونَ عَلَى مَيَامِنِ الصُّفُوفِ
. (أبو داوود


ആഇശ رضي الله عنها യിൽ നിന്ന് നിവേദനം : റസൂൽ صلى الله عليه وسلم പറഞ്ഞു. നിശ്ചയം, അല്ലാഹു അണികളിൽ (നിസ്കാരത്തിന്റെ) നിന്ന് വലതുഭാഗത്തുള്ളവരുടെമേൽ അനുഗ്രഹം ചൊരിയുന്നു. മലക്കുകൾ അവർക്ക് വേണ്ടി പ്രാർത്ഥിച്ച്കൊണ്ടിരിക്കയും ചെയ്യുന്നു. (അബൂദാവൂദ്)

ഏത് നല്ല കാര്യം ചെയ്യുമ്പോഴും വലതിനെ മുന്തിച്ച് ചെയ്യൽ പുണ്യകരമാണ്. ചെരിപ്പ് ധരിക്കുമ്പോൾ ആദ്യം വലത് ചെരിപ്പും പിന്നീട് ഇടത് ചെരിപ്പും ധരിക്കുക. ഷർട്ട് ധരിക്കുമ്പോൾ വലത് കൈ ആദ്യം അണിയുക. കൂടുതൽ ശ്രേഷ്ഠമായ സ്ഥലത്തേക്ക് പ്രവേശിക്കുമ്പോൾ വലത് കൈ ആദ്യം അണിയുക. കൂടുതൽ ശ്രേഷ്ഠത കുറഞ്ഞ സ്ഥലത്തേക്ക് പ്രവേശിക്കുമ്പോൾ ഇടത്കാലിനെ മുന്തിക്കണം.

വുളുഇൽ വലത് മുന്തിക്കൽ, മറ്റ് ശുചീകരണത്തിലും വലത് ഭാഗം മുന്തിക്കൽ, ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും വലത്കൈ ഉപയോഗിക്കുക. സുറുമയിടുക, ഉടുപ്പണിയുക, നഖം മുറിക്കുക, തലമുടി കളയുക, വല്ലതും നൽകുക, സ്വീകരിക്കുക, മിസ്‌വാക്ക് ചെയ്യുക എന്നിങ്ങനെയുള്ള ആദരണീയമായ കാര്യങ്ങളിൽ വലത് ഭാഗം മുന്തിക്കൽ സുന്നത്തുണ്ട്.

ഈ സുന്ദര സംസ്കാരത്തിന്റെ ഉടമകാളായ മുസ്‌ലിംകൾ പലപ്പോഴും വെള്ളം കുടിയ്ക്കാൻ ഇടത് കൈ ഉപയോഗിക്കുന്നത് ഖേദകരമാണ്. ഉപയോഗ ശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് ൿളാസാണെങ്കിൽ പോലും വലത്കൈ കൊണ്ട് കുടിക്കാൻ മടിയാണ്. ഇടത് കയ്യിൽ ചായതും വലത് കയ്യിൽ സിഗരറ്റും പിടിക്കുന്നത് പുണ്യാമാണെന്ന നിലവന്നിരിക്കയാണിന്ന്. തിരുനബി صلى الله عليه وسلم യുടെ സുന്നത്തുകൾ പിൻ‌പറ്റാൻ നമുക്ക് അല്ലാഹു തൌഫീഖ് നൽകട്ടെ .ആമീൻ


وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

Islamic Bulletin-144

1 comment:

  1. This comment has been removed by the author.

    ReplyDelete

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails