Wednesday, April 28, 2010

142 -തൌബ-ഭാഗം-02

بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

أَلَمْ يَعْلَمُواْ أَنَّ اللّهَ هُوَ يَقْبَلُ التَّوْبَةَ عَنْ عِبَادِهِ وَيَأْخُذُ الصَّدَقَاتِ وَأَنَّ اللّهَ هُوَ التَّوَّابُ الرَّحِيمُ

“തന്റെ ദാസന്മാരുടെ പശ്ചാത്താപവും ദാനധർമ്മവും സ്വീകരിക്കുന്നതും അല്ലാഹു ആണെന്നും അവൻ വളരെ മാപ്പരുണുന്നവനും ദയാപരനുമാണെന്നും ഈ ജനത്തിനറിഞ്ഞുകൂടേ ! (സൂറത്ത് തൌബ -104)

അപഹൃത സ്വത്ത് മുതലായ അപരന്റെ സ്വത്തുക്കൾ തിരിച്ചുനൽകാൻ കഴിയാതെ വന്നാൽ ഇസ്‌ലാമിക ഭരണകൂ‍ടത്തിലെ വിശ്വസ്തനായ ഖാളിക്ക് ഏല്‌പിച്ച് കൊടുക്കണം.

ഖാളി ഇല്ലെങ്കിൽ ദരിദ്രർക്ക് ധർമ്മം ചെയ്യണം. എന്നാൽ അവകാശിയെ കണ്ടെത്തുമെന്നുണ്ടെങ്കിൽ തിരിച്ച് നൽകുമെന്ന ഉറപ്പ് മനസിലുണ്ടായിരിക്കണം. ഖളാഉള്ള നിസ്കാരം, നോമ്പ് , ഹജ്ജ് മുതലായവ വീട്ടണം.

താൻ പരദൂഷണം പറഞ്ഞ വ്യക്തി മരണപ്പെടുകയോ , അവനരികെ ചെന്ന് മാപ്പപേക്ഷിക്കാൻ തീർത്തും അസാധ്യമാവുകയോ ചെയ്താൽ , ചെയ്ത തെറ്റിൽ ഖേദിക്കുകയും അവനു വേണ്ടി പാപമോചനത്തിനു പ്രാർത്ഥന നടത്തുകയും വേണം. അസൂയാലു താൻ അസൂയ പുലർത്തിയവരോടും അപ്രകാരം ചെയ്യണം.

സാമ്പത്തിക ബാധ്യതയുണ്ടെങ്കിൽ അത് മടക്കിക്കൊടുക്കണം. അപവാദ പ്രചരണമോ മറ്റോ ആണെങ്കിൽ ശിക്ഷാ നടപടികൾക്ക് വിധേയനാവുകയോ (ഇസ്‌ലാമിക ഭരണമുള്ള രാജ്യത്ത്) പൊരുത്തപ്പെടീക്കുകയോ വേണം. ശേഷം എല്ലാ പാപങ്ങളിൽ നിന്നും പശ്ചാത്തപിക്കുകയും വേണം.

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
Islamic Bulletin- 142

No comments:

Post a Comment

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails