بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
വിശുദ്ധ ഖബ്ർ ശരീഫ് ( ബുള്ളറ്റിൻ 136 ന്റെ തുടർച്ച )
മറ്റൊരു പ്രധാന സംഭമാണ് ഹിജ്റ 558 ൽ നബി صلى الله عليه وسلم യുടെ ഭൌതിക ശരീരം അപഹരിക്കാൻ നടത്തിയ ശ്രമം വിഫലമായത്.
മൊറോക്കൊക്കാരായ രണ്ട് ക്രിസ്ത്യാനികളായിരുന്നു ഈ നീചശ്രമം നടത്തിയത്. സന്ദർശകരായി ചമഞ്ഞ് വന്ന് ഭൂമി തുരന്ന് ഖബ്ർ പൊളിക്കാനായിരുന്നു അവരുടെ ശ്രമം. അന്നത്തെ മുസ്ലിം രാജാവായിരുന്ന നൂറുദ്ദീൻ സൻകി നബി صلى الله عليه وسلم യെ സ്വപനത്തിൽ കാണുകയും ഈ രണ്ടുപേരെ കാണിച്ചു കൊടുത്ത് ഉടനെ ശ്രമം വിഫലമാക്കാൻ കല്പിക്കുകയും ചെയ്തു. ഈ സ്വപ്നം കണ്ടയുടനെ തന്റെ ഉപദേഷ്ടാക്കളെ വിവരം അറിയിക്കുകയും അവരുമായി കൂടിയാലോചന നടത്തി ഉടനെ മദീനയിലേക്ക് അനേകം സമ്പത്തുമായി പുറപ്പെട്ടു. മദീനയിലെ എല്ലാവരെയും വിളിച്ച് കൂട്ടി എല്ലാവർക്കും രാജാവിന്റെ വക സമ്മാനം നൽകി. എല്ലാവരും സമ്മാനം വാങ്ങാൻ വരുന്ന സമയത്ത് നബി صلى الله عليه وسلم കാണിച്ചുകൊടുത്ത രണ്ടാളെ മനസ്സിലാക്കാമെന്നായിരുന്നു രാജാവ് കരുതിയത് പക്ഷെ അവർ രണ്ട് പേരും സമ്മാനം വാങ്ങാൻ വന്നില്ല.
ഇനി മദീനയിൽ ആരെങ്കിലും സമ്മാനം വാങ്ങാൻ ബാക്കിയുള്ളവരുണ്ടോയെന്ന് രാജാവ് അന്വേഷിച്ചു. ഇനി ആരുമില്ല മൊറോക്കോക്കാരായ രണ്ടാളൊഴികെ . അവർ വലിയ സമ്പന്നരാണ്. അവർ തന്നെ ധാരാളം സദഖ ചെയ്യുന്നവരാണ് .രാജാവിന്റെ സമ്മാനം ആവശ്യമുള്ളവരല്ല എന്നവർ മറുപടി നൽകി. രാജാവിനു അവരെ സംശയമായി . അവരെ വിളിച്ച് കൊണ്ട് വരാൻ പറഞ്ഞു. നോക്കുമ്പോൾ താൻ സ്വപ്നത്തിൽ കണ്ട അതേ വ്യക്തികളായിരുന്നു അവർ. നിങ്ങൾ എവിടെ നിന്നുള്ളവരാണെന്ന് ചോദിച്ചപ്പോൾ , ഞങ്ങൾ മൊറൊക്കൊയിൽ നിന്നുള്ള ഹാജിമാരാണെന്ന് ഉത്തരമേകി. സത്യമാണോ പറയുന്നത് ? എന്നാൽ നിങ്ങൾ താമസിക്കുന്ന സ്ഥലം എനിക്കൊന്ന് കാണണമെന്ന് രാജാവ് ആവശ്യപ്പെടുകയും അത് പ്രകാരം അവർ താമസിച്ചിരുന്ന സ്ഥലത്ത് ചെന്ന് നോക്കുകയും എന്നാൽ സംശയകരമായി ഒന്നും കാണാൻ കഴിഞ്ഞില്ല. കുറെ പുസ്തകങ്ങളും പണവും മാത്രമാണ് കാണാൻ സാധിച്ചത്. താഴെ വിരിച്ചിരുന്ന പായ ഉയർത്തി നോക്കിയപ്പോഴാണ് അമ്പരപ്പിച്ച രംഗം കാണുന്നത്. ഒരു വലിയ തുരങ്കം പായ കൊണ്ട് മൂടിയിട്ടിരിക്കുന്നു. അത് ഏകദേശം നബി صلى الله عليه وسلم യുടെ റൌളയുടെ അടുത്ത് വരെ എത്തിയിരിക്കുന്നു. ! അങ്ങിനെ നബി صلى الله عليه وسلم യുടെ ഭൌതിക ശരീരം എടുത്ത്കൊണ്ട് പോകാൻ അന്ന് ആ രണ്ട് ക്രിസ്ത്യാനികൾ നടത്തിയ ഒരു വലിയ ഗൂഢാലോചന പൊളിഞ്ഞു. അവരെ വധിക്കുകയും റൌളക്ക് ചുറ്റും ലോഹങ്ങളെകൊണ്ട് ശക്തമായ മറയുണ്ടാക്കുകയും ചെയ്തു.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
ഈ സംഭവം അടക്കമുള്ള ഹീന ശ്രമങ്ങൾ ഇവിടെയും വായിക്കാം
Islamic Bulletin-137
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.