Tuesday, April 6, 2010

124 (A)- ആമിന ബീവിയുടെ വഫാത്ത്

പ്രിയ വായനക്കാർക്ക് السلام عليكم ورحمة الله وبركاته

മഹതി ആമിനാ ബീവി رضي الله عنها യുടെ വഫാത്തുമായി ബന്ധപ്പെട്ട് ചില സഹോദരന്മാരുടെ മെയിലുകൾ കണ്ടു. എല്ലാവരെയും അഭിനന്ദിക്കുന്നു. നബി صلى الله عليه وسلم യുടേ മാതാപിതാക്കളെക്കുറിച്ചും കുടുംബത്തെക്കുറിച്ചും വൈകാതെ ബുള്ളറ്റിനുകളിൽ വിശദമായി വിശദീകരിക്കുന്നതാണ്.

മഹതി ആമിനാ ബീവി رضي الله عنها വഫാതാകുന്നത് നബി صلى الله عليه وسلم തങ്ങൾക്ക് ആറു വയസ്സുള്ളപ്പോഴാണ്. മദീനയിൽ നബി തങ്ങളുടെ അമ്മാവന്മാരെ സന്ദർശിച്ച് തിരിച്ചു വരുന്ന വഴിയിൽ അബവാ‌അ് എന്ന സ്ഥലത്ത് വെച്ചാണ് ദുഖ:കരമായ ആ വഫാത്ത് നടന്നത്. (മഹതിയുടെ ഖബർ ഈ അടുത്ത കാലം വരെ അബവാ‌ഇൽ കാണാമായിരുന്നു. ഇപ്പോൾ അത് പൊളിച്ചു കളഞ്ഞിട്ടുണ്ട്.) നബി صلى الله عليه وسلم തങ്ങളുടെ ആറാമത്തെ വയസ്സിലാണ് മാതാവ് ആമിന ബീവിയുടെ വഫാത്ത് എന്നത് ഏകദേശം എല്ലാ ചരിത്രകാരന്മാരും വിവരിക്കുന്നു. മദ്രസ്സാ പാഠപുസ്തകങ്ങളിലും അങ്ങിനെതന്നെയാണുള്ളത്.

സഹോദരൻ മൻസൂർ സൂചിപ്പിച്ചപോലെ ഹലീമ ബീവി رضي الله عنها യും മറ്റും മുല കൊടുത്തത് ഉമ്മ മരണപ്പെട്ടത് കൊണ്ടല്ല. അതെല്ലാം ബുള്ളറ്റിനുകളിൽ വിശദമായി വരും ഇൻശാ അല്ലാഹ്. താഇഫിലുള്ളവർക്ക് മഹഹി ഹലീമാ ബീവിയുടെ വീടും പരിസരവും ഇന്നും ചെന്ന് കാണാവുന്നതാണ്. അല്ലാഹുവിന്റെ ഹബീബ് കളിച്ച് വളർന്ന , ഹൃദയ ശസ്ത്രക്രിയ നടന്ന പരിസരവും കൊച്ചു വീടും കാണുമ്പോൾ ആരും കരഞ്ഞു പോകും. ചില ചിത്രങ്ങൾ ഇവിടെ ക്ലിക് ചെയ്ത് കാണുക.





ആമിനാ ബീവി رضي الله عنها വഫാത്തായ തിയ്യതി വിശദീകരിച്ച രണ്ട് ഉദ്ധരണികൾ കാണുക:


قال ابن اسحاق حدثني عبدالله بن أبي بكر بن محمد بن عمرو بن حزم أن أم رسول الله صلى الله عليه وسلم آمنة توفيت وهو ابن ست سنين بالأبواء بين مكة والمدينة كانت قد قدمت به على أخواله من بني عدي بن النجار تزيره إياهم فماتت وهي راجعة به إلى مكة وذكر الواقدي بأسانيده أن النبي صلى الله عليه وسلم خرجت به أمه إلى المدينة ومعها أم أيمن وله ست سنين فزارت أخواله (البداية والنهاية 2/279

والتمس الرضعاء لرسول الله صلعم فاسترضع في بني سعد بن بكر بثدي حليمة بنت أبي ذؤيب وزوجها الحارث بن عبد العزي واخوة رسول الله صلعم من الرضاعة عبد الله بن الحارث وانيسة بنت الحارث والشيماء بنت الحارث فكان عند ظئره سنتين إلى أن فطمته وردته إلى أمه ثم عادت إلى بلادها فلما تمت له خمس سنين حملته إلى أمه فكان عند أمه سنة حملته إلى بني عدي بن النجار تريد اياهم للخؤولة التي كانت لهم فكان مصيرها به إلى منصرفها شهر وتوفيت آمنة بنت وهب أم رسول الله صلعم بالأبواء منزل بين مكة والمدينة وهي راجعة إلى مكة ورسول الله صلعم ابن ست سنين فحملته أم أيمن وهي حاضنته ومولاة أبيه إلى مكة فكان في حجر عبد المطلب فلما بلغ ثماني سنين توفي عبد المطلب
( البدء والتاريخ )
islamic bulletin- 124(A)

1 comment:

  1. Grave of Bibi Ameena -Mother Of Prophet Muhammad (PBUM) :

    http://way2madina.blogspot.com/search/label/Grave%20of%20Bibi%20Ameena

    ReplyDelete

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails